Image

കൊളംബിയയിൽ വിജയം കൈവരിച്ച ഇന്ത്യൻ കമ്പനികളെ രാഹുൽ ഗാന്ധി പ്രശംസിച്ചു (പിപിഎം)

Published on 03 October, 2025
കൊളംബിയയിൽ വിജയം കൈവരിച്ച ഇന്ത്യൻ കമ്പനികളെ രാഹുൽ ഗാന്ധി പ്രശംസിച്ചു (പിപിഎം)

കൊളംബിയയിൽ മികച്ചു നിൽക്കുന്ന ഇന്ത്യൻ ഇരുചക്ര വാഹന കമ്പനികൾക്കു രാഹുൽ ഗാന്ധി അഭിവാദ്യം അർപ്പിച്ചു. ബജാജ്, ഹീറോ, ടി വി എസ് എന്നീ കമ്പനികൾ ആ രാജ്യത്തു വൻ വിജയങ്ങൾ കൊയ്തിട്ടുണ്ടെന്നു അദ്ദേഹം എക്‌സിൽ ചൂണ്ടിക്കാട്ടി.

"മികച്ച വിജയം. സ്വജന പക്ഷപാത സഹായം ഇല്ലാതെ ഇന്ത്യൻ കമ്പനികൾക്കു നേട്ടമുണ്ടാക്കാൻ കഴിയുമെന്ന് ഇത് തെളിയിക്കുന്നു.

കൊളംബിയയിൽ ഇന്ത്യൻ പ്രവാസികളെയും വിദ്യാർഥികളെയും അധ്യാപകരെയും കണ്ടു സംസാരിച്ച രാഹുൽ മറ്റു ചില ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളും സന്ദർശിക്കുന്നുണ്ട്.


Rahul cheers Indian companies doing well in Colombia

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക