Image

മെരിലാൻഡ് ഹൗസിലേക്കു മത്സരിക്കാൻ ഇന്ത്യക്കാരൻ (പിപിഎം)

Published on 03 October, 2025
മെരിലാൻഡ് ഹൗസിലേക്കു മത്സരിക്കാൻ ഇന്ത്യക്കാരൻ (പിപിഎം)

മെരിലാൻഡിലെ ഡിസ്‌ട്രിക്‌ട് 39ൽ നിന്ന് സ്റ്റേറ്റ് ഹൗസ് ഓഫ് ഡെലിഗേറ്റ്സിലേക്കു ഇന്ത്യൻ വംശജനായ അമർ മുകുന്ദ മത്സരിക്കുന്നു. യുഎസ് ആർമി റിസർവിൽ കോംബാറ്റ് എൻജിനിയറും സംരംഭകനുമായ മുകുന്ദ ഡെമോക്രാറ്റിക് സ്ഥാനാർഥിയാവാനാണ് ശ്രമിക്കുന്നത്.

കുടിയേറ്റക്കാരുടെ മകനായ മുകുന്ദയുടെ പ്രചാരണ മുദ്രാവാക്യം 'വിശ്വാസം. കുടുംബം, ഉൾക്കരുത്ത്' എന്നാണ്.

9/11 ആക്രമണത്തിൽ തകർച്ച പറ്റിയ ബിസിനസ് കുടുംബത്തിലെ അംഗമായ മുകുന്ദ 2019 മുതൽ അക്രമത്തിനെതിരായ പ്രസ്ഥാനത്തിൽ സജീവമാണ്. കോർപ്പറേഷനുകൾ നൽകുന്ന സംഭാവനകൾ സ്വീകരിക്കില്ലെന്നു മുകുന്ദ വ്യക്തമാക്കി.


Amar Mukunda enters Maryland House District 39 race

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക