Image

ഇന്ത്യക്കാർ അമേരിക്കൻ യൂണിവേഴ്സിറ്റികൾക്കു $3 ബില്യൺ നൽകി (പിപിഎം)

Published on 03 October, 2025
 ഇന്ത്യക്കാർ  അമേരിക്കൻ യൂണിവേഴ്സിറ്റികൾക്കു $3 ബില്യൺ നൽകി (പിപിഎം)

ഇന്ത്യൻ അമേരിക്കൻ സമൂഹം യുഎസിലെ ഉന്നത വിദ്യാഭ്യാസം സമ്പുഷ്ടമാക്കാൻ വിലയേറിയ സഹായം നൽകിയിട്ടുണ്ടെന്ന് ഇന്ത്യസ്പോറ നടത്തിയ പഠനം വെളിവാക്കുന്നു. ഗവേഷണം മുതൽ സാംസ്‌കാരിക ആവിഷ്കാരങ്ങൾ വരെയുള്ള ആവശ്യങ്ങൾക്കു 2008നു ശേഷം അമേരിക്കൻ യൂണിവേഴ്സിറ്റികൾക്കു $3 ബില്യൺ നൽകിയിട്ടുണ്ട്.

സംഭാവനകൾ നൽകിയ പ്രമുഖരിൽ ചന്ദ്രിക-രഞ്ജൻ ടാൻടൺ ഉൾപ്പെടുന്നു. ന്യൂ യോര്ക് യൂണിവേഴ്സിറ്റിയുടെ സ്കൂൾ ഓഫ് എൻജിനിയറിങ്ങിന് അവർ $100 മില്യൺ നൽകി.

പെപ്‌സികോ മുൻ സി ഇ ഓ: ഇന്ദ്രാ നൂയി യേൽ സ്കൂൾ ഓഫ് മാനേജ്‌മെന്റിനു നൽകിയത് $50 മില്യൺ ആണ്. ഒരു ബിസിനസ് സ്കൂളിന് ലഭിച്ച ഏറ്റവും ഉയർന്ന  സംഭാവനകളിൽ ഒന്നാണത്. 
സംരംഭകൻ ദേശ് ദേശ്‌പാണ്ഡെ 2002ൽ എം ഐ ടിക്ക് നൽകിയ $20 മില്യൺ കൊണ്ട് സെന്റർ ഫോർ ടെക്‌നോളജിക്കൽ ഇന്നൊവേഷൻ സ്ഥാപിച്ചു. മെഡിക്കൽ വിദ്യാഭ്യാസം മികച്ചതാക്കാൻ സംഭാവന നൽകിയവരിൽ ഒഹായോവിലെ മോണ്ടെ അഹൂജ, ടെക്സസിലെ സതീഷ്-യാസ്മിൻ ഗുപ്ത, ഫ്ലോറിഡയിലെ കിരൺ-പല്ലവി പട്ടേൽ എന്നിവർ ഉൾപ്പെടുന്നു.

ഇന്ത്യസ്പോറ സ്ഥാപക ചെയർമാൻ എം.ആർ. രംഗസ്വാമി പറഞ്ഞു:  "യൂണിവേഴ്സിറ്റികളിൽ നിക്ഷേപിക്കുന്ന അവർ അമേരിക്കയോടുള്ള വിശാല പ്രതിബദ്ധത തെളിയിക്കയാണ്. എല്ലാ വംശങ്ങളിലും പെട്ട, എല്ലാ പശ്ചാത്തലങ്ങളിലും നിന്നു വരുന്ന അമേരിക്കക്കാർക്ക് അവർ വിലയേറിയ സംഭാവന നൽകുന്നു."  

കമ്മ്യൂണിറ്റി കോളജുകൾക്കും സ്റ്റേറ്റ് സ്കൂളുകൾക്കും സിറ്റി വാഴ്സിറ്റികൾക്കും ഇന്ത്യക്കാർ സംഭാവന നൽകിയിട്ടുണ്ട്. അധികവും മെഡിക്കൽ ശാസ്ത്രങ്ങൾക്കും എഞ്ചിനിയറിങ്ങിനും ബിസിനസ് പ്രോഗ്രാമുകൾക്കും. സാംസ്‌കാരിക സംരംഭങ്ങൾക്ക് $140 മില്യൺ നൽകി. സുമിർ ഛദ്ദ പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയുടെ ഛദ്ദ സെന്റർ ഫോർ ഗ്ലോബൽ ഇന്ത്യയ്ക്കും സൗത്ത് ഏഷ്യൻ, ഹിന്ദു, ഇന്ത്യൻ പഠനങ്ങൾക്കുള്ള എൻഡോവ്മെന്റിനു ക്യാമ്പസുകളിലും സംഭാവന നൽകിയത് ഉദാഹരണം.

ഇന്ത്യൻ അമേരിക്കൻ സമൂഹത്തിൽ 78% പേർക്ക് ബിരുദമെങ്കിലും ഉണ്ട് -- യുഎസ് ശരാശരിയേക്കാൾ ഏറെ മുകളിൽ.

Indian Americans significant force in shaping U.S. higher education

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക