Image

അഗാപെ മിനിസ്ട്രീസ് സംഘടിപ്പിക്കുന്ന 15-ാം വാര്‍ഷിക സമ്മേളനം ഒക്ടോബര്‍ 16 മുതല്‍ 19 വരെ

പി പി ചെറിയാന്‍ Published on 03 October, 2025
അഗാപെ മിനിസ്ട്രീസ് സംഘടിപ്പിക്കുന്ന 15-ാം വാര്‍ഷിക സമ്മേളനം ഒക്ടോബര്‍ 16 മുതല്‍ 19 വരെ

സണ്ണിവെയ്ല്‍ (ഡാലസ്) : ക്രിസ്തീയ ആത്മീയതക്കും നവീകരണത്തിനുമായി അമേരിക്കയിലെ അഗാപെ മിനിസ്ട്രീസ് സംഘടിപ്പിക്കുന്ന 15-ാമത് വാര്‍ഷിക സമ്മേളനം 'അറൈസ് ആന്‍ഡ് ഷൈന്‍ 2025' ഒക്ടോബര്‍ 16 മുതല്‍ 19 വരെ സണ്ണിവേലിലെ അഗാപെ ചര്‍ച്ചില്‍ നടക്കും.

ഒക്ടോബര്‍ 16 (വ്യാഴം) മുതല്‍ ഒക്ടോബര്‍ 19 (ഞായര്‍) വരെ  എല്ലാ ദിവസവും വൈകിട്ട് 6:30 മുതല്‍ 9:30 വരെ
വിശേഷ യോഗം: ഞായറാഴ്ച ഒക്ടോബര്‍ 19 രാവിലെ 11:00 ന് പ്രത്യേക യോഗവും ഉണ്ടായിരിക്കും.

പ്രമുഖ സുവിശേഷകരായ റെവ. ഡോ. സാബു വര്‍ഗീസ് റെവ. ഡോ. ജെയിംസ് മരോക്കോ ,പ്ര. കെ.ജെ തോമസ്
എന്നിവര്‍ വചന ശുശ്രുഷ നിര്‍വഹിക്കും.

Agape Worship ടീം സംഗീതത്തിനായും ആരാധനയ്ക്കായും നേതൃത്വം നല്‍കും.

ലൈവ് സംപ്രേഷണം:
Agape TV യിലൂടെ പരിപാടികള്‍ തത്സമയം പ്രക്ഷേപണം ചെയ്യും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

പ്ര. ജോണ്‍ എബ്രഹാം - 214-755-1569

പ്ര. സാമ്‌സണ്‍ തോമസ് - 972-362-8966

www.agapeministry.org | www.agapepeople.org

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക