Image

നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനം ഫാമിലി കോണ്‍ഫറന്‍സ് ആലോചനായോഗം നടത്തി

ജോര്‍ജ് തുമ്പയില്‍ & ഉമ്മന്‍ കാപ്പില്‍ Published on 03 October, 2025
നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനം ഫാമിലി കോണ്‍ഫറന്‍സ് ആലോചനായോഗം നടത്തി

ക്രിസ്തുവിന്റെ സുവിശേഷത്തോട് പരമാവധി വിശ്വസ്തത പുലര്‍ത്തുകയും അത് മറ്റുള്ളവരെ അറിയിക്കുകയുമാണ് സഭയുടെ ദൗത്യം. മനുഷ്യ ജീവിതത്തിന്റെ വിവിധ മണ്ഡലങ്ങളില്‍ സുവിശേഷത്തിന്റെ പ്രസക്തി വ്യക്തമാക്കി കാണിക്കുവാന്‍ സഭയ്ക്ക് ബാധ്യതയുണ്ട്. എന്നാല്‍ കാലചക്രം തിരിയുന്നത് പ്രശ്‌നാകുലമായ  ലോകത്തിലാണ്. പ്രശ്‌നങ്ങള്‍ നിറഞ്ഞതാണല്ലോ മനുഷ്യ ജീവിതം. ഈ പശ്ചാത്തലത്തിലാണ് സുവിശേഷവും ബൈബിള്‍   കോണ്‍ഫറന്‍സുകളും  ഫാമിലി കോണ്‍ഫറന്‍സുകളും  നടത്തപ്പെടുന്നത്. ആനുകാലിക പ്രശ്‌നങ്ങള്‍ വിശകലനം ചെയ്ത് സുവിശേഷ തത്വങ്ങളുടെ വെളിച്ചത്തില്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുകയും ചെയ്യുന്നത് സഭയുടെ കടമയുമാണ്.
ഈ പശ്ചാത്തലത്തിലാണ് 2026-ലെ ഫാമിലി  & യൂത്ത് കോണ്‍ഫറന്‍സിന്റെ ആദ്യ യോഗം ന്യൂ ജേഴ്സി മിഡ്ലന്‍ഡ് പാര്‍ക്ക് സെയിന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ സെപ്റ്റംബര്‍ 21-നു നടന്നത്. സഖറിയ മാര്‍ നിക്കളാവോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു.


എല്ലാ വര്‍ഷവും കോണ്‍ഫറന്‍സുകള്‍  വേണമോ എന്ന കാര്യവും യോഗ ത്തില്‍ ഉയര്‍ന്നുവന്നു. എന്നാല്‍ യുവജനങ്ങളുടെ പങ്കാളിത്തം കൂടിവരുന്നു എന്ന ഒറ്റ ചിന്തയുടെ അടിസ്ഥാനത്തില്‍, വേണം എന്ന ചിന്തയായിരുന്നു പങ്കെടുത്ത എല്ലാവര്ക്കും. 

സഖറിയ മാര്‍ നിക്കളാവോസ് മെത്രാപ്പോലീത്ത 
പിന്നെ ഉണ്ടായിരുന്നത് എന്ന്, എപ്പോള്‍ വേണം എന്ന ചിന്ത ആയിരുന്നു. മുമ്പ് വിജയകരമായി നടത്തിയ പല റിസോര്‍ട്ടുകളും ഭദ്രാസനത്തിന്റെ സ്വന്തം റിട്രീറ്റ് സെന്ററും പരിഗണിച്ചു. വിവിധ സൗകര്യങ്ങള്‍, ഭക്ഷണ ക്രമീകരണങ്ങള്‍, സാമ്പത്തിക വശങ്ങള്‍ എന്നിവ കണക്കിലെടുത്ത് ലാങ്കസ്റ്ററിലെ വിന്‍ധം റിസോര്ട് അടുത്ത കോണ്‍ഫറസിന്റെ വേദിയായി തെരഞ്ഞെടുത്തു. കോണ്‍ഫറന്‍സ് തീയതി പിന്നീട് നിശ്ചയിക്കും, 

ഫാ. അബു പീറ്റര്‍ 
2026-ലെ കോണ്‍ഫറന്‍സിന്റെ കോര്‍ഡിനേറ്റര്‍ ഫാ. അലക്‌സ്  കെ. ജോയി സ്വാഗതം ആശംസിച്ചു. 2025 കോണ്‍ഫറന്‍സിന്റെ അവലോകനം ഫാ. അബു പീറ്റര്‍ (മുന്‍ കോര്‍ഡിനേറ്റര്‍) നടത്തി. ജോണ്‍ താമരവേലില്‍ (2025 ട്രഷറര്‍)  ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജെയ്സണ്‍  തോമസ് (സെക്രട്ടറി) റിപ്പോര്‍ട്ട് അവതരിപ്പിച്ചു.  2026 കോര്‍ ടീമില്‍ ഫാ. അലക്‌സ്  കെ. ജോയി (കോര്‍ഡിനേറ്റര്‍),  ജെയ്സണ്‍  തോമസ് (സെക്രട്ടറി), ജോണ്‍ താമരവേലില്‍ (ട്രഷറര്‍), റിങ്കിള്‍ ബിജു (ജോയിന്റ് സെക്രട്ടറി), ആശാ ജോര്‍ജ് (ജോയിന്റ് ട്രഷറര്‍), റെബേക്ക പോത്തന്‍ (സുവനീര്‍ എഡിറ്റര്‍ ) എന്നിവര്‍ അംഗങ്ങളാണ്.  കോണ്‍ഫറന്‍സിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് വിവിധ  സബ് കമ്മിറ്റികള്‍ വരും ദിവസങ്ങളില്‍ രൂപീകരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഭദ്രാസന സെക്രട്ടറി ഫാ. ഡോ. വര്‍ഗീസ് ഡാനിയലും ചര്‍ച്ചകളില്‍ സജീവമായിരുന്നു.

ഫാ. അലക്‌സ്  കെ. ജോയി
സഖറിയ മാര്‍ നിക്കളാവോസ് മെത്രാപ്പോലീത്തയുടെ ആശീര്‍വാദത്തോടെ കോണ്‍ഫറന്‍സിന്റെ ആദ്യ  മീറ്റിംഗിനു സമാപനമായി. ഭാരവാഹികള്‍ മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭാധ്യക്ഷന്‍  ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയുമായും ആശയവിനിമയം നടത്തി.
 

നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനം ഫാമിലി കോണ്‍ഫറന്‍സ് ആലോചനായോഗം നടത്തി

ജെയ്സണ്‍ തോമസ് (സെക്രട്ടറി)

നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനം ഫാമിലി കോണ്‍ഫറന്‍സ് ആലോചനായോഗം നടത്തി

ജോണ്‍ താമരവേലില്‍ (ട്രഷറര്‍)

നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനം ഫാമിലി കോണ്‍ഫറന്‍സ് ആലോചനായോഗം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക