Image

ഐ.പി.സി. ഹൂസ്റ്റണ്‍ ഫെല്ലോഷിപ്പിന്റെ വാര്‍ഷിക കണ്‍വന്‍ഷന്‍

ജോയി തുമ്പമണ്‍ Published on 03 October, 2025
ഐ.പി.സി. ഹൂസ്റ്റണ്‍ ഫെല്ലോഷിപ്പിന്റെ വാര്‍ഷിക കണ്‍വന്‍ഷന്‍

ഹൂസ്റ്റണിലും സമീപ പ്രദേശങ്ങളിലും ഉള്ള ഇന്ത്യാ പെന്തെക്കോസ്തു സഭകളുടെ ഐക്യകൂട്ടായ്മയായ ഐ.പി.സി. ഹൂസ്റ്റണ്‍ ഫെലോഷിപ്പിന്റെ വാര്‍ഷീക കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 3 മുതല്‍ 5 വരെ നടക്കുന്നതാണ്. ഒക്ടോബര്‍ 3, 4 തീയതികളില്‍ വൈകീട്ട് ലിവിംഗ് വാട്ടര്‍ചര്‍ച്ചില്‍ വെച്ചു നടക്കും. വിലാസം 845 സ്റ്റാഫോര്‍ഡ് ഷെയര്‍, സ്റ്റാഫോര്‍ഡ്, ടെക്‌സാസ്.


ഞായറാഴ്ച 6.30 നു പ്രത്യേക സുവിശേഷ യോഗം ഐ.പി.സി. ഹെബ്രോണ്‍ ഹൂസ്റ്റണില്‍ വച്ചും നടക്കുന്നതാണ്. വിലാസം 4660 സൗത്തു സാം ഹൂസ്റ്റണ്‍ പാര്‍ക്ക് വേ ഈസ്റ്റ്, ഹൂസ്റ്റണ്‍, ടെക്‌സസാസില്‍ വച്ചു നടക്കുന്നതാണ്.


മലയാളം വിഭാഗത്തില്‍ പാസ്റ്റര്‍ അനീഷ് കൊല്ലം മുഖ്യപ്രഭാഷകനായിരിക്കും. ഇംഗ്ലീഷ് വിഭാഗത്തില്‍ ഡോ.സാം തോമസും, സഹോദരിമാരുടെ സമ്മേളനത്തില്‍ ഡോ.നാന്‍സി തോമസും പ്രസംഗിക്കും.


ഡോ.ഷാജി ഡാനിയേല്‍ പ്രസിഡന്റും, പാസ്റ്റര്‍ തോമസ് ജോസഫ്, വൈസ് പ്രസിഡന്റ്, ജോസഫ് കുര്യന്‍ സെക്രട്ടറി, ജയ്‌സണ്‍ ജോസഫ് ട്രഷറാര്‍, പാസ്റ്റര്‍ സാം അലക്‌സ്, യൂത്തു കോര്‍ഡിനേറ്റര്‍, സി.ജി.ഡാനിയേല്‍ ചാരിറ്റി ആന്റ് മിഷ്യന്‍ കോര്‍ഡിനേറ്റര്‍, ബയ്ജു ജോണ്‍ മീഡിയ കോര്‍ഡിനേറ്ററായും പ്രവര്‍ത്തിക്കുന്നു.


വാര്‍ത്ത :ജോയ് തുമ്പമണ്‍
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക