Image

ഇന്ത്യ, പാക്ക് നയങ്ങൾ ട്രംപ് ഏകപക്ഷീയമായി എടുക്കുന്നത്, ഇന്ത്യൻ സമൂഹം ചെറുക്കണമെന്നു അമി ബെറ (പിപിഎം)

Published on 03 October, 2025
ഇന്ത്യ, പാക്ക് നയങ്ങൾ ട്രംപ് ഏകപക്ഷീയമായി എടുക്കുന്നത്, ഇന്ത്യൻ സമൂഹം ചെറുക്കണമെന്നു അമി ബെറ (പിപിഎം)

യുഎസ് കോൺഗ്രസുമായി ബന്ധപ്പെടാതെ വൈറ്റ് ഹൗസിലെ ഒരു ചെറിയ ഗ്രൂപ്പാണ് ഇന്ത്യയും പാക്കിസ്ഥാനും സംബന്ധിച്ച നയങ്ങൾക്കു രൂപം നൽകുന്നതെന്നു റെപ്. അമി ബെറ ചൂണ്ടിക്കാട്ടി. "നിയന്ത്രണമില്ലാത്ത ഒരു വ്യക്തി ഏതാനും സഹായികളെ ചുറ്റും നിർത്തി പ്രാകൃതമായ അഭിപ്രായങ്ങൾ പറയുകയാണ്," അടുത്തിടെ ഇന്ത്യയിലേക്കു കോൺഗ്രസ് ഡെലിഗേഷനെ നയിച്ച ബെറ 'ദ പ്രിന്റ്' മാധ്യമത്തോട് പറഞ്ഞു. "വളരെ കുറച്ചു ആളുകൾ മാത്രം ഉൾപ്പെട്ട ഗ്രൂപ്പാണ് വലിയ നയങ്ങൾ ഉണ്ടാക്കുന്നത്."

ഏറെക്കുറെ നിശബ്ദരായിരിക്കുന്ന ഇന്ത്യൻ പ്രവാസി സമൂഹം പ്രതികരിക്കണമെന്ന് 14 വർഷമായി കോൺഗ്രസ് അംഗമായി തുടരുന്ന ഡെമോക്രാറ്റ് പറഞ്ഞു. ദീർഘകാലം കൊണ്ട് വികസിപ്പിച്ചെടുത്ത യുഎസ്-ഇന്ത്യ ബന്ധം തകരാതിരിക്കണമെങ്കിൽ റിപ്പബ്ലിക്കൻ അംഗങ്ങളും ശബ്ദമുയർത്തണം.

ഇന്ത്യയുടെ കയറ്റുമതിക്ക് പ്രസിഡന്റ് ട്രംപ് 50% തീരുവ ചുമത്തിയതും എച്-1 ബി വിസയ്ക്ക് $100,000 ഫീ അടിച്ചതും ബെറ ചൂണ്ടിക്കാട്ടി. "ഈ നയങ്ങളൊന്നും കോൺഗ്രസിനോടോ വ്യവസായങ്ങളോടോ ചോദിച്ചിട്ടല്ല പ്രഖ്യാപിച്ചത്.

യുഎസ്-പാക്ക് ബന്ധങ്ങളിൽ പ്രസിഡന്റ് സ്വയം തീരുമാനങ്ങൾ എടുക്കുകയാണെന്നു ബെറ പറഞ്ഞു. പാക്കിസ്ഥാനിൽ വലിയ യുഎസ് നിക്ഷേപമോ സൈനിക സഹകരണമോ ഉണ്ടാവാം. "ഏകപക്ഷീയമായ ഈ സമീപനത്തിൽ പല റിപ്പബ്ലിക്കൻ അംഗങ്ങൾ പോലും ഞെട്ടിപ്പോയിട്ടുണ്ട്."

Bera Warns Of Rogue White House Policy on India-Pak

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക