Image

പിരിച്ചു വിടലിനു ഇങ്ങിനെയൊരു അവസരം കിട്ടിയിട്ടില്ലെന്നു ട്രംപ്, ഡെമോക്രാറ്റുകൾക്കു നന്ദി (പിപിഎം)

Published on 03 October, 2025
പിരിച്ചു വിടലിനു ഇങ്ങിനെയൊരു അവസരം കിട്ടിയിട്ടില്ലെന്നു ട്രംപ്, ഡെമോക്രാറ്റുകൾക്കു നന്ദി (പിപിഎം)

യു എസ് ഗവൺമെന്റ് അടച്ചു പൂട്ടൽ ഫെഡറൽ ജീവനക്കാരെ പിരിച്ചുവിടാൻ മുൻപെങ്ങും ലഭിക്കാത്ത അവസരമായെന്നു പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ്. ജനുവരി 20നു അധികാരമേറ്റതു മുതൽ കൂട്ട പിരിച്ചു വിടൽ നയമായി പ്രഖ്യാപിച്ച ട്രംപ് പറയുന്നത് ഡെമോക്രാറ്റുകൾ നിയന്ത്രിക്കുന്ന വകുപ്പുകൾ ശുദ്ധീകരിക്കും എന്നാണ്.

അതിനായി ഓഫിസ് ഓഫ് മാനേജ്‌മെന്റ് ആൻഡ് ബജറ്റ് ഡയറക്റ്റർ റസൽ വോട്ടുമായി ചർച്ച നടത്തും. "തീവ്രവാദികളായ ഡെമോക്രാറ്റുകൾ എനിക്ക് ഇങ്ങിനെ ഒരവസരം തന്നുവെന്നു എനിക്കു വിശ്വസിക്കാൻ കഴിയുന്നില്ല," അദ്ദേഹം ട്രൂത് സോഷ്യലിൽ കുറിച്ചു. "അവർ വിഢികളല്ല; ഒരു പക്ഷെ അമേരിക്കയെ മഹത്തരമാക്കാൻ അവർ കണ്ട വഴിയാകും ഇത്."

പിരിച്ചു വിടൽ ഉടൻ വേണ്ടിവരുമെന്നു ബുധനാഴ്ച്ച വൈറ്റ് ഹൗസ് പറഞ്ഞിരുന്നു.  വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്‌ അതു ആവർത്തിക്കയും ഡെമോക്രാറ്റുകളെ കുറ്റം ചാരുകയും ചെയ്തു.

തുടക്കം മുതൽ തന്നെ ഈ ഭരണകൂടം തൊഴിലുകൾ ഇല്ലാതാക്കുന്ന നയമാണ് സ്വീകരിച്ചതെന്നു ഹൗസ് മൈനോറിറ്റി ലീഡർ ഹക്കീം ജെഫ്രിസ് പറഞ്ഞു.


Trump calls shutdown 'unprecedented opportunity' to fire federal workers

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക