Image

അനൂപ് മേനോന്റെ ചെക്ക്‌മേറ്റ് ഒടിടിയിലെത്തി

Published on 02 October, 2025
അനൂപ് മേനോന്റെ ചെക്ക്‌മേറ്റ് ഒടിടിയിലെത്തി

അനൂപ് മേനോനെ കേന്ദ്ര കഥാപാത്രമാക്കി രതീഷ് ശേഖർ സംവിധാനം  ചെയ്ത ചിത്രമാണ്‘ചെക്ക്‌മേറ്റ്’. 2024ൽ തിയേറ്ററുകളിലെത്തിയ ചിത്രം മൈൻഡ് ​ഗെയിം ത്രില്ലർ വിഭാഗത്തിലാണ് ഒരുക്കിയത്. റിലീസായി ഒരു വർഷത്തിനിപ്പുറം ചെക്ക്‌മേറ്റ് ഒടിടിയിലൂടെ സ്ട്രീമിങ് ആരംഭിച്ചു. 

സംവിധാനത്തിനൊപ്പം ചിത്രത്തിന്‍റെ തിരക്കഥയും സംഗീതവും ഛായാഗ്രഹണവും രതീഷ് ശേഖർ തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്.  ചെസ്സിലെ കരുക്കൾ പോലെ മാറി മറിയുന്ന മനുഷ്യ മനസ്സിലെ സങ്കീർണ്ണതകളിലൂടെയുള്ള സഞ്ചാരമാണ് ചിത്രം. രേഖ ഹരീന്ദ്രനാണ് ചെക്ക്‌മേറ്റിൽ നായികയായി അഭിനയിച്ചത്.

ലാൽ, രാജലക്ഷ്മി, അഞ്ജലി മോഹനൻ, വിശ്വം നായര്‍ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.  സീഡ് എന്റര്‍ടെയ്ൻമെന്റ്സാണ് ചിത്രത്തിന്റെ നിർമാണം. എഡിറ്റർ: പ്രിജേഷ് പ്രകാശ്, സൗണ്ട് ഡിസൈൻ: ധനുഷ് നായനാർ, ഫൈനൽ മിക്‌സ്; വിഷ്ണു സുജാതൻ, കളറിസ്റ്റ്: ബിലാല്‍ റഷീദ്. പശ്ചാത്തല സംഗീതം: രുസ്‌ലാന്‍ പെരെസീലോ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക