
വയലിനിൽ ഇതിഹാസങ്ങൾ വിരിയിപ്പിച്ച്
ലോകത്തെപ്പോലും വിസ്മയിപ്പിച്ച ചെറുപ്പക്കാരൻ. ബാലഭാസ്ക്കർ.
വയലിൻ ബാലുവിന്റെ കൂടെപ്പിറപ്പായിരുന്നു.
എവിടെപ്പോയാലും കൂടെയുണ്ടാകുമായിരുന്നു,
സ്വന്തം ശരീരത്തെക്കാളേറെ സ്നേഹിച്ചിരുന്ന
വയലിൻ കുഞ്ഞുങ്ങളെയും.
പക്ഷേ, കാലത്തിന്റെ കരിപുരണ്ട വേദിയിൽ
ബാലുവിന് കരുതി വച്ചിരുന്നത്നിശബ്ദതയുടെ, ശൂന്യതയുടെ,
മുഖപടങ്ങളിട്ട കണ്ണീരിന്റെ നനവുള്ള
ഇഴകൾ പൊട്ടിയ
വയലിനായിരുന്നുവെന്നു മാത്രം.
ആറുവർഷമാകുന്നു ബാലു പ്രണനെപ്പോലെ സ്നേഹിച്ചിരുന്ന
വയലിനുകൾ ആ സ്നേഹ സാമീപ്യം കൊതിച്ചിരിക്കാൻ തുടങ്ങിയിട്ട്.
ചേർത്തുപിടിക്കാൻ ആ ഒരാൾ ഇനിയൊരിക്കലും തിരികെവരില്ലെന്ന്
അവർക്ക് അറിയില്ലല്ലോ.
പ്രശസ്തവയലിൻ വാദകനും അമ്മാവനുമായ
ബി.ശശികുമാറിന്റെ അനുഗ്രഹത്തോടെ
അഞ്ചാംവയസ്സിലാണ് ബാലു വയലിനിൽ ഹരിശ്രീ കുറിയ്ക്കുന്നത്.
സ്കൂളിലും കോളേജിലുമൊക്കെ ബാലഭാസ്കർ കലോൽസവങ്ങളിൽ
സമ്മാനങ്ങൾ വാരിക്കൂട്ടുകയായിരുന്നു.
"മ്യൂസിക്ബാൻഡ്"എന്ന്
മലയാളികൾ കേട്ടിട്ടില്ലാത്ത കാലത്ത്
യൂണിവേഴ്സിറ്റി കോളജിലെകൂട്ടുകാരെ ചേർത്ത് ‘കൺ–ഫ്യൂഷൻ’
എ ബാൻഡിനു രൂപം കൊടുത്തു.
തുടർന്ന് പ്രൊഫഷണൽ കലാകാരന്മാരെ ചേർത്ത്
‘ദി ബിഗ്ബാൻഡി’നുതുടക്കമിട്ടു.
ഡ്രമ്മർശിവമണി. ലൂയിസ്ബാങ്ക്സ്, രഞ്ജിത് ബാരാട്ട്,
കാൾപീറ്റർ, ഫസർ ഖുറൈസി,മട്ടന്നൂർശങ്കരൻകുട്ടി തുടങ്ങി വിഖ്യാതരായ പ്രതിഭകളുമായി ചേർന്ന്, ഫ്യൂഷന്റെ മാസ്മരിക അരങ്ങുകൾ ലോകമെങ്ങുംതീർത്തു ബാലഭാസ്ക്കർ.
ശോക സംഗീതം കൈകാര്യം ചെയ്യുന്ന ഉപകരണമാണെന്ന തോന്നൽ ബാലഭാസ്കർ അതിൽ വിരൽ വച്ചതോടെ ഇല്ലാതാവുകയായിരുന്നു. ബാലുവിന്റെ സ്പീഡ്നമ്പറുകൾ വൻവിജയമായി.
ഇലക്ട്രിക് വയലിനുമായി ബാലഭാസ്കർ സ്റ്റേജിലെത്തിയപ്പോൾ
വേദികൾ കോരിത്തരിച്ചു.
ഫ്യൂഷൻസംഗീതത്തിന്
കേരളത്തിൽ വാതിൽതുറന്നു കൊടുക്കുകയായിരുന്നു ബാലഭാസ്കർ.
സാങ്കേതികവിദ്യ വിഴുങ്ങിയ സംഗീതത്തെ അതേ സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ടുതന്നെ സർഗാത്മകമായി പുതുക്കിയെഴുതിക്കൊണ്ട് ബാലഭാസ്കർ
പല വിമർശകരുടെയും വായടപ്പിച്ചു.
പതിനേഴാംവയസ്സിൽ
“മംഗല്യപ്പല്ലക്ക്”എന്ന ചിത്രത്തിലൂടെ
മലയാളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ സംഗീത സംവിധായകനായി
ബാലഭാസ്ക്കർ.
ഈസ്റ്റ്കോസ്റ്റുമായി കൈകോർത്ത്
നിനക്കായ്, ആദ്യമായ്,
തുടങ്ങിയ ആൽബങ്ങൾ. വെള്ളിത്തിരയിൽ നല്ലതുടക്കംകിട്ടിയെങ്കിലും സിനിമയുടെഗ്ലാമറിന് പിന്നാലെയായിരുന്നില്ല ബാലഭാസ്കറിന്റെയാത്ര.
വയലിനിലെ അനന്തസാധ്യതകളെ കുറിച്ചായിരുന്നു എപ്പോഴുംചിന്ത. കർണാടക സംഗീതത്തെ അടുത്തറിയാൻ യൂണിവേഴ്‌സിറ്റി കോളജില്‍നിന്ന് സംസ്‌കൃതത്തില്‍ എം.എ.യുമെടുത്തു. പരമ്പരാഗതശൈലി കൈവിടാതെ പാശ്ചാത്യസംഗീതത്തെ
ഒപ്പംനിർത്തിയുള്ളഒരോപരീക്ഷണവും
വലിയവിജയംകണ്ടു.
വയലിനിസ്റ്റ് ബാലഭാസ്കർ’ വയലിൻസംഗീതത്തിന്റെ
എല്ലാഅർഥങ്ങളും ഈപേരിലുണ്ട്.
സംഗീതം
എന്നമൂന്നക്ഷരമായിരുന്നു
ബാലഭാസ്കറിന്റെപ്രാണവായു.
ഓരോഇരുത്തങ്ങളിലും ചർച്ചകളിലും ബാലഭാസ്കർ എന്നബാലു സംസാരിച്ചിരുന്നതും അതു തന്നെയായിരുന്നു.
വയലിൻ കമ്പികൾ കൊണ്ട്
മാന്ത്രിക സംഗീതത്തിന്റെ അനന്ത വിഹായസ്സിലേയ്ക്ക്
ചിറകുവിടർത്തിയ പകരക്കാരനില്ലാത്ത പ്രതിഭ.
മുഴുവൻ താളവും,ശ്രുതിയും പാതിവഴിയിലുപേക്ഷിച്ച് സംഗീതലോകത്തോടുയാത്ര പോലും പറയാതെ ബാലു മറഞ്ഞപ്പോൾ
അനാഥമായത് അക്ഷരാർഥത്തിൽ
വയലിൻ സംഗീതമാണ്.
പുതുതലമുറയിലെ സംഗീത സ്നേഹികള്‍ക്ക്
വയലിനെന്നാൽ ബാലഭാസ്കർ എന്നൊരു നിർവചനം കൂടിയുണ്ടായിരുന്നു.
കാരണം ബാലഭാസ്കറിനെ ഓർക്കുമ്പോൾ തന്നെ
ഒരു ഫ്രെയിമിലെന്നപോലെ
വയലിനുമൊപ്പമുണ്ടാകും.
മൂന്നാംവയസിൽ ബാലുവിന്കിട്ടിയ കളിപ്പാട്ടം.
പിന്നീടത് ജിവിതത്തിനോട് ഇഴചേരുകയായിരുന്നു, ശരീരത്തിലെ ഒരവയവംപോലെ.
മരണശേഷമാണ് ഓരോമലയാളിക്കും
അദ്ദേഹം എത്രമാത്രം പ്രിയങ്കരനായിരുന്നു
എന്ന് മലയാളം തന്നെ തിരിച്ചറിയുന്നത്.
ഇപ്പോൾ ആ വയലിൻസംഗീതം കേൾക്കുമ്പോൾ ഉള്ളൊന്നുപിടയാത്ത,
കണ്ണൊന്നു നിറയാത്തവരായി ആരുമുണ്ടാകില്ല. ഉയരങ്ങളിൽ നിന്നുയരങ്ങളിലേയ്ക്കുള്ളയാത്ര അവസാനിപ്പിച്ച് വയലിൻ മാറോടണച്ച് ബാലഭാസ്കർ മടങ്ങിയപ്പോൾ മുറിവേറ്റത് അനേകായിരം ഹൃദയങ്ങളിലാണ്. അതുകൊണ്ടുതന്നെയാണ്
അദ്ദേഹത്തിന്റെ ഓരോ ഓർമ്മകളും
മലയാളികൾക്കെന്നും കണ്ണീരോർമ്മയാകുന്നത്.
ഒക്ടോബർ 2
ഓർമ്മദിനം.