Image

‘ഇഡ്ഡലി കടൈ’ യ്ക്ക് മികച്ച പ്രതികരണം

Published on 01 October, 2025
‘ഇഡ്ഡലി കടൈ’ യ്ക്ക് മികച്ച പ്രതികരണം

ധനുഷ് തിരക്കഥയെഴുതി സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ചിത്രമാണ് ‘ഇഡ്ഡലി കടൈ’. ധനുഷ് തന്നെയാണ് ചിത്രത്തിൽ നായകനായി എത്തിയത്. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. സിനിമയുടെ കഥ മികച്ച് നിൽക്കുന്നുവെന്നും സെക്കന്റ് ഹാഫ് മികച്ചതാണെന്നുമാണ് ആരാധകർ പറയുന്നത്. ചിത്രം ബോക്സ് ഓഫീസിൽ നിന്ന് മികച്ച കളക്ഷൻ സ്വന്തമാക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തമിഴ് നാട്ടിലെ ഒരു ഗ്രാമത്തിലെ ഒരു ഇഡ്ഡലി കടയും ഒരു കുടുംബത്തിന് ആ കടയോടുള്ള സെന്റിമെൻറ്സും ഒക്കെ ചേർന്നതാണ് ഈ സിനിമയുടെ പ്രമേയം.

ധനുഷിനെയും നിത്യാമേനോനെയും കൂടാതെ സത്യാ രാജ്, സമുദ്രക്കനി, പാർഥിപൻ ,അരുൺ വിജയ്,ശാലിനി പാണ്ഡെ, രാജ് കിരൺ, ഗീത കൈലാസം, തുടങ്ങിയ വമ്പൻ താരനിര തന്നെ ചിത്രത്തിൽ എത്തുന്നുണ്ട്. സെന്റിമെൻറ്സും പ്രണയവും ആക്ഷനും ഒക്കെ ചേർന്ന എല്ലാ തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് ചിത്രം ധനുഷ് ഒരുക്കിയിരിക്കുന്നത്. ഡോൺ പിക്‌ച്ചേഴ്‌സിന്റെയും വണ്ടർബാർ ഫിലിമ്സിന്റേയും ബാനറിൽ ആകാശ് ഭാസ്കരനും ധനുഷും ചേർന്നാണ് ചിത്രത്തിൻ്റെ നിർമ്മാണം നിർവ്വഹിക്കുന്നത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക