Image

വീണ്ടും ‘ജാനകി’ വിവാദം! ഹിന്ദി സിനിമ ‘ജാനകി’ക്ക് അനുമതി നിഷേധിച്ചു

Published on 30 September, 2025
വീണ്ടും ‘ജാനകി’ വിവാദം! ഹിന്ദി സിനിമ ‘ജാനകി’ക്ക് അനുമതി നിഷേധിച്ചു

ഛത്തീസ്​ഗഢി ഭാഷയിൽ നിർമിച്ച ‘ജാനകി’ക്ക് സെൻസർ ബോർഡ് അനുമതി നിഷേധിച്ചതിൽ വിശദീകരണം തേടി കോടതി. ജാനകി, രഘുറാം എന്നീ പേരുകൾ സിനിമയിൽ നിന്ന് മാറ്റണമെന്ന് നിർമാതാക്കളോട് സെൻസർ ബോർഡ് ആവശ്യപ്പെട്ടു.

ചിത്രത്തിന്റെ തലക്കെട്ടിൽ ജാനകി എന്ന പേരാണ് എതിർപ്പിന് കാരണമായത്. ഈ നടപടിക്കെതിരെ നിർമാതാക്കൾ ബോംബെ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. എന്തിനാണ് പേരുകൾ മാറ്റേണ്ടതെന്ന് വിശദീകരിക്കണമെന്ന് സെൻസർ ബോർഡിനോട് കോടതി നിർദേശം നൽകിയിട്ടുണ്ട്.

ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കൗശൽ ഉപാധ്യയാണ്. ദിലേഷ് സാഹു, അനുകൃതി ചൗഹാൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നത്. ചിത്രത്തിന് ഛത്തീസ്​ഗഢിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. പിന്നീടാണ് ചിത്രം ഹിന്ദി പതിപ്പിലേക്ക് കൂടി റീലിസ് ചെയ്യാൻ ഒരുങ്ങിയത്.

എന്നാൽ, ജാനകി എന്ന പേര് സീത ദേവിയുടെ പേരായതിനാണ് സെൻസർ ബോർഡ് ചോദ്യം ചെയ്യപ്പെട്ടത്. കൂടാതെ പുരുഷ നായകന്റെ പേര് രഘുറാം എന്നതായതിലും സെൻട്രൽ ഏജൻസി എതിർപ്പ് അറിയിച്ചിട്ടുണ്ട്. ആക്ഷൻ പശ്ചാത്തലത്തിലുള്ള സിനിമയിൽ ജാനകിയുടെയും രഘുറാമിന്റെയും കഥയാണ് പറയുന്നത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക