
സ്പൈഡർമാനെ വീണ്ടും തിയേറ്ററില്‍ കാണാം . നവംബർ, ഡിസംബർ മാസങ്ങളിലായി സ്പൈഡര്‍മാൻ സിനിമകള്‍ ഇന്ത്യയില്‍ റി റിലീസ് ചെയ്യുമെന്ന് സോണി വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോൾ. ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് സോണി പിക്‌ചേഴ്‌സ് എന്റർടൈൻമെന്റ് ഇന്ത്യ ചിത്രങ്ങളുടെ റി റിലീസ് വിവരങ്ങള്‍ പങ്കുവെച്ചത്.
‘സ്പൈഡര്‍മാൻ ഈസ് സ്വിങ്ങിങ് ബാക്ക് ഇൻടു സിനിമാസ്’ എന്ന കുറിപ്പോടെ നൊസ്റ്റാള്‍ജിയയിലേക്ക് വീണ്ടും പോകാം എന്നും സോണി കാപ്ഷനില്‍ ചേർത്തിട്ടുണ്ട്. സ്‌പൈഡർമാൻ (2002), സ്‌പൈഡർമാൻ 2 (2004), സ്‌പൈഡർമാൻ 3 (2007) എന്നീ ചിത്രങ്ങള്‍ നവംബർ 14നും. ദി അമേസിംഗ് സ്പൈഡർമാൻ (2012), ദി അമേസിംഗ് സ്പൈഡർമാൻ 2 (2014) എന്നിവ നവംബർ 21നും എത്തും.
ഡിസംബർ 5 ന് സ്പൈഡര്‍മാന്റെ മള്‍ട്ടിവേഴ്സ് കാണിക്കുന്ന അനിമേഷൻ ചിത്രം സ്പൈഡർ-വേഴ്‌സും റിലീസ് ചെയ്യും.