
ശശികുമാറും സിമ്രാനും പ്രധാന വേഷത്തിലെത്തിയ തമിഴ് ചിത്രം ‘ടൂറിസ്റ്റ് ഫാമിലി’ ബോക്സ് ഓഫീസിൽ തരംഗമായിരുന്നു.
മികച്ച പ്രകടനം കാഴ്ചവെച്ച് പ്രേക്ഷകപ്രശംസ നേടിയ ഈ ചിത്രം ഇപ്പോൾ മലയാളം മിനിസ്ക്രീനിൽ ആദ്യമായി പ്രീമിയറിന് എത്തുകയാണ്. മലയാളി പ്രേക്ഷകർ ഉൾപ്പെടെ ഏറ്റെടുത്ത ഈ ഫാമിലി എന്റർടെയ്‌നറിന് മിനിസ്ക്രീനിലും വലിയ സ്വീകാര്യത ലഭിക്കുമെന്നാണ് പ്രതീക്ഷ.
ഒക്ടോബർ 5 ഞായറാഴ്ച്ച വൈകുന്നേരം 4 മണിക്ക് ടൂറിസ്റ്റ് ഫാമിലി സംപ്രേഷണം ചെയ്യും. മെയ് 1ന് ആയിരുന്നു ടൂറിസ്റ്റ് ഫാമിലി റിലീസ് ചെയ്തത്. ഫാമിലി- കോമഡി എന്റർടെയ്നറായിട്ടായിരുന്നു ചിത്രം ഒരുങ്ങിയത്. സൂര്യ ചിത്രം റെട്രോയ്ക്ക് ഒപ്പമായിരുന്നു ടൂറിസ്റ്റ് ഫാമിലിയുടേയും റിലീസ്. റെട്രോയെ മറി കടന്നുള്ള പ്രകടനമായിരുന്നു ബോക്സ് ഓഫീസിലും ചിത്രം കാഴ്ച വച്ചത്.