
അഹമ്മദാബാദിൽ എയർ ഇന്ത്യ ഡ്രീംലൈനർ വിമാനം തകർന്നു നിരവധി പേർ മരിച്ച ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനം അറിയിച്ചു. "വാക്കുകൾക്കപ്പുറം ഹൃദയം തകർക്കുന്ന ദുരന്തം," മോദി പറഞ്ഞു.
അനുശോചനം അറിയിച്ച പ്രധാനമന്ത്രി എല്ലാ സഹായവും വാഗ്‌ദാനം ചെയ്തു. താൻ നിരന്തരം വിവരങ്ങൾ അന്വേഷിച്ചു കൊണ്ടിരിക്കയാണെന്നു മോദി എക്‌സിൽ കുറിച്ചു.
"അഹമ്മദാബാദിൽ ഉണ്ടായ ദുരന്തം നമ്മെ ഞെട്ടിക്കയും ദുഖിതരാക്കുകയും ചെയ്യുന്നു. ഇത് വാക്കുകൾക്ക് പ്രകടിപ്പിക്കാൻ കഴിയാത്ത വിധം ഹൃദയഭേദകമാണ്. ഈ ദുഖത്തിന്റെ സമയത്തു എന്റെ ചിന്തകൾ നഷ്ടം അനുഭവിച്ച എല്ലാവരുടെയും കൂടെയാണ്."
ആഭ്യന്തര മന്ത്രി അമിത് ഷായെ മോദി അഹമ്മദാബാദിലേക്കു അയച്ചിട്ടുണ്ട്.
അഞ്ചു മെഡിക്കൽ വിദ്യാർഥികൾ കൊല്ലപ്പെട്ടു
ഏറ്റവും ഒടുവിൽ വരുന്ന റിപ്പോർട്ട് അനുസരിച്ചു അപകട സ്ഥലത്തുള്ള ബി ജെ മെഡിക്കൽ കോളജിന്റെ കാന്റീനിൽ ഉച്ചഭക്ഷണം കഴിച്ചു കൊണ്ടിരുന്ന അഞ്ചു മെഡിക്കൽ വിദ്യാർഥികൾ കൊല്ലപ്പെട്ടു. അതിൽ ഒരാൾ പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാർഥിയാണ്. കെട്ടിടത്തിന് മുകളിൽ വിമാന ഭാഗങ്ങൾ വിശ്രമിക്കുന്നുണ്ട്.
വിമാനത്തിൽ 12 ക്രൂ ഉൾപ്പെടെ 242 പേർ ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സർദാർ പട്ടേൽ എയർപോർട്ടിൽ നിന്നു പറന്നുയർന്നു നിമിഷങ്ങൾക്കുള്ളിൽ ഉയരം നഷ്ടമായ വിമാനം ഹോസ്റ്റൽ കെട്ടിടത്തിൽ ഇടിച്ചുവെന്നത് വ്യക്തമാണ്. 825 അടി ഉയരത്തിൽ വച്ചായിരുന്നു അപകടം.
വിമാനത്തിൽ 169 ഇന്ത്യക്കാരും 53 ബ്രിട്ടീഷ് പൗരന്മാരുമാണ് ഉണ്ടായിരുന്നത്. 7 പോർച്ചുഗീസുകാർ, ഒരു കനേഡിയനും.
വിമാനത്താവളത്തിനു സമീപം മേഘാനി നഗറിലാണ് വിമാനം വീണത്. 8200 മണിക്കൂർ പറന്നിട്ടുള്ള പൈലറ്റ് ആയിരുന്നു ക്യാപ്റ്റൻ സുമീത് സബർവാൾ.
Modi expresses deep grief over crash