
അഹമ്മദാബാദ്: രാജ്യത്തെ ഞെട്ടിച്ച അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരിൽ പത്തനംതിട്ട സ്വദേശിനിയായ മലയാളി നഴ്സും. കോഴഞ്ചേരി പുല്ലാട് കുറുങ്ങുഴ കൊഞ്ഞോൺ വീട്ടിൽ രഞ്ജിത ആർ.നായർ (39) ആണ് ദാരുണമായി മരിച്ചത്.
ഒമാനിൽ നഴ്സായി ജോലി ചെയ്തുവരികയായിരുന്ന രഞ്ജിതയ്ക്ക് അടുത്തിടെ യുകെയിൽ നഴ്സായി ജോലി ലഭിച്ചിരുന്നു. ലണ്ടനിലേക്ക് പോകാനായാണ് രഞ്ജിത ഇന്നലെ കൊച്ചിയിൽ നിന്ന് അഹമ്മദാബാദിലേക്ക് യാത്ര തിരിച്ചത്.
അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ ബോയിംഗ് 787-8 വിമാനമാണ് പറന്നുയർന്നതിന് തൊട്ടുപിന്നാലെ തകർന്നു വീണത്. അപകടത്തിൽപ്പെട്ടവരുടെ വിശദാംശങ്ങൾ പുറത്തുവരുന്നതിനിടെയാണ് മലയാളി നഴ്സിന്റെ മരണവാർത്തയും സ്ഥിരീകരിച്ചത്.
English summary:
Among those who died in the plane crash was a Malayali nurse; the deceased has been identified as Ranjitha R. Nair, a native of Pathanamthitta.