
വത്തിക്കാൻ: ചരിത്രപ്രസിദ്ധമായ സിസ്റ്റൈൻ ചാപ്പലിന് മുകളിലുള്ള ചിമ്മിനിയിൽ നിന്ന് വെളുത്ത പുക ഉയർന്നു. പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കാൻ സമ്മേളിച്ച 133 കർദ്ദിനാൾമാർ രണ്ടാം ദിനം തന്നെ കത്തോലിക്കാ സഭയുടെ ഇടയനെ കണ്ടെത്തിയതായി വിളംബരം ചെയ്തു.
ലോകത്തെ 1.4 ബില്യൺ റോമൻ കത്തോലിക്കരെ നയിക്കാൻ പുതിയ ഇടയൻ ഉടൻ തന്നെ ബാൽക്കണിയിൽ ആശീര്വാദവുമായി എത്തും.
സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ ഒരു വലിയ ജനക്കൂട്ടം പുതിയ പോപ്പിനെ കാണാൻ തടിച്ചു കൂടിയിരിക്കുന്നു.
കോൺക്ലേവ് 24 മണിക്കൂർ പിന്നിടും മുൻപുള്ള തെരെഞ്ഞെടുപ്പ് പുതുമയാണ്. അത് പോലെ ഇതാദ്യമായാണ് 133 കർദിനാൾമാർ വോട്ട് ചെയ്യുന്നത്. 70 രാജ്യങ്ങലെ പ്രതിനിധീകരിക്കുന്ന കർദിനാൾമാർ എന്നതും ചരിത്രമാണ്.

