Image

ആലപ്പുഴ ജിംഖാന ക്ലബ്ബ് ഒരു ഗംഭീര സിനിമയാണോ ; അല്ലേയല്ല : രാരിമ ശങ്കരൻകുട്ടി

Published on 18 April, 2025
  ആലപ്പുഴ ജിംഖാന ക്ലബ്ബ് ഒരു ഗംഭീര സിനിമയാണോ ; അല്ലേയല്ല : രാരിമ ശങ്കരൻകുട്ടി

ആലപ്പുഴ ജിംഖാന ക്ലബ്ബ് ഒരു ഗംഭീര സിനിമയാണോ. അല്ലേയല്ല.

ആലപ്പുഴയിലെ കുറച്ച് കുരുത്തം കെട്ട ചെക്കന്മാർ കോളേജ് അഡ്മിഷനു ഗ്രേസ് മാർക്ക്‌ കിട്ടാൻ വേണ്ടി ബോക്സിങ് പഠിച്ച് മത്സരത്തിന് കൊച്ചിയിൽ പോയി, പണി കിട്ടി/ഗുണം കിട്ടി(spoiler ആക്കുന്നില്ല)

തിരികെപ്പോന്നു . ഇത്രേ ഉള്ളു കഥ.

പക്ഷെ ഉഴപ്പന്മാരായ പ്ലസ് ടൂ ക്കാരുടെ ചുറ്റിക്കളികളും മറ്റും റിയലിസ്റ്റിക്കായി കാണിച്ച പടം usual motivation genre ൽ നിന്നും വ്യത്യസ്തമാണ് .ഒട്ടും ബോറടിക്കാതെ പിള്ളേരെടെ ഭാഷയിൽ പറഞ്ഞാൽ ഒരു വൈബ് ൽ കണ്ടിരിക്കാവുന്ന പടം.നസ്ലിന്‍, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി ,ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എല്ലാവരും

നന്നായി. എൻ്റെ ഗ്രേസ് മാർക്ക് ഗണപതിക്കാണ്. എന്തൊരു transformation!!

ലുക്മാൻ്റെ attitude ഒന്നാന്തരം.
 

സിനിമ lively ആയി maintain ചെയ്തതിൻ്റെ ഫുൾ ക്രെഡിറ്റ് ഖാലിദ് റഹ്മാനും അണിയറ പ്രവർത്തകർക്കും.

പതിവ് സ്പോർട്സ് ഡ്രാമയുടെ നെഞ്ചിടിപ്പ് ഉയർത്തുന്ന ക്ലീഷേകളെ ഒഴിവാക്കിയതിനു നന്ദി.

വെറുതെ ചിന്തിച്ചു കാട് കയറാതെ മടുപ്പിക്കാതെ അവസാനം വരെ engaging ആക്കി ഇരുത്തിയ ഒരു സാദാ സിനിമ.

ജിംഖാന കണ്ട് മടങ്ങും നേരം ഏതോ തീയ്യറ്ററിൽ നിന്നും സിനിമ

കണ്ടിറങ്ങിയവരും ജീവനക്കാരുമായി സംഘര്‍ഷമുണ്ടായതായി news വായിച്ചിരുന്നു. അവരെ കുറ്റം പറയാൻ പറ്റുകേല.

ഒരു basic interest ഇല്ലാഞ്ഞിട്ടു കൂടി പടം കണ്ട് കഴിഞ്ഞപ്പോ ഇച്ചിരി ബോക്സിങ് പഠിച്ചാലോ ചിലർക്കിട്ട് രണ്ടു കൊടുത്താലോ എന്ന് എനിയ്ക്ക് പോലും തോന്നി., സിനിമ തരുന്ന adrenaline റഷേ 

Nb - നസ്‌ലിനു ഒട്ടും ആലപ്പുഴ slang ഇല്ലാതിരുന്നത് ഒരു പോരായ്മയായി . ഖാലിദേ എന്നോടു പറഞ്ഞിരുന്നേൽ ഒരു പൈനായിരം തവണ ഞാൻ ഹെൽപ്പിയേനെ പഠിപ്പിക്കാൻ.

  ആലപ്പുഴ ജിംഖാന ക്ലബ്ബ് ഒരു ഗംഭീര സിനിമയാണോ ; അല്ലേയല്ല : രാരിമ ശങ്കരൻകുട്ടി

rarima shankarankutty

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക