Image

കോർണെലിന്റെ $1 ബില്യൺ ഗ്രാന്റും നോർത്വെസ്റ്റേൺ യൂണിവേഴ്സിറ്റിയുടെ $790 മില്യനും മരവിപ്പിച്ചു (പിപിഎം)

Published on 09 April, 2025
കോർണെലിന്റെ $1 ബില്യൺ ഗ്രാന്റും നോർത്വെസ്റ്റേൺ യൂണിവേഴ്സിറ്റിയുടെ $790 മില്യനും മരവിപ്പിച്ചു (പിപിഎം)

കോർണെൽ യൂണിവേഴ്‌സിറ്റിയുടെ ഒരു ബില്യണിൽ അധികവും നോർത്വെസ്റ്റേൺ യൂണിവേഴ്സിറ്റിയുടെ $790 മില്യണിൽ അധികവും ഫെഡറൽ ഗ്രാന്റുകൾ ട്രംപ് ഭരണകൂടം മരവിപ്പിച്ചു. രണ്ടു യൂണിവേഴ്സിറ്റികളിലും യഹൂദ വിരുദ്ധ പ്രവർത്തനങ്ങൾ നടന്നു എന്നാരോപിച്ചാണിത്.

വിവേചനം നടന്നു എന്ന് വ്യക്തമായ തെളിവ് ലഭിച്ചതായി ട്രംപ് ഭരണകൂടത്തിന്റെ വക്താവ് ഫോക്സ് ന്യൂസിൽ പറഞ്ഞു. നിരവധി വിശ്വസനീയമായ അന്വേഷണങ്ങൾ നടന്നിട്ടുണ്ട്.

എട്ടു ഐവി ലീഗ് സ്ഥാപനങ്ങളിൽ ആറും ഇതിൽ പെടും: ബ്രൗൺ, കൊളംബിയ, കോർണെൽ, ഹാർവാർഡ്, പ്രിൻസ്റ്റൺ, യേൽ. കൂടാതെ റട്ട്ഗേഴ്‌സ്, റട്ട്ഗേഴ്‌സ്-നുവാർക്, സാറാ ലോറൻസ് സ്കൂളുകൾ, സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ന്യൂ യോർക്കിന്റെ മൂന്ന് ശാഖകൾ, ദ ന്യൂ സ്കൂൾ, വെല്ലെസ്ലി എന്നിവയും.

മറ്റു നോർത്ത്ഈസ്റ്റേൺ കോളജുകളിൽ ബോസ്റ്റണിലെ എമേഴ്സൺ കോളജ്, ലഫായട്ടെ കോളജ്, ലെഹൈ യൂണിവേഴ്സിറ്റി, മുലെൻബർഗ് കോളജ്, സ്വാര്തമോർ കോളജ് പെൻസിൽവേനിയ, മിഡിൽബറി കോളജ് വെർമെണ്ട് എന്നിവയും ഉൾപെടുന്നു.

മരവിപ്പിക്കൽ ബാധിക്കുന്നത് ഗ്രാന്റുകളെയും കരാറുകളെയുമാണ്.

നോർത്ത്വെസ്റ്റേൺ സ്ഥാപനങ്ങൾ ജീവൻ രക്ഷാ ഗവേഷണമാണ് നടത്തുന്നതെന്ന് അവരുടെ വക്താവ് ചൂണ്ടിക്കാട്ടി. അടുത്തിടെ ലോകത്തെ ഏറ്റവും ചെറിയ പേസ്മേക്കർ വികസിപ്പിച്ചെടുത്ത ഗവേഷകർ അൽഷിമേഴ്‌സ് രോഗത്തിനെതിരായ ഗവേഷണത്തിലാണ്. ഇതെല്ലാം ഇപ്പോൾ നിലയ്ക്കും.

യുഎസ് കോൺഗ്രസും വിദ്യാഭ്യാസ വകുപ്പും നടത്തിയ അന്വേഷണവുമായി യൂണിവേഴ്സിറ്റി പൂർണമായി സഹകരിച്ചെന്നു വക്താവ് പറഞ്ഞു.

ഹമാസ് ഭീകരർ ഇസ്രയേലിൽ ആക്രമണം നടത്തിയപ്പോൾ ആവേശഭരിതനായ ഹിസ്റ്ററി പ്രഫസർ റസൽ റിക്‌ഫോർഡ് ആണ് ആദ്യം കോർണെലിനെ ശ്രദ്ധയിൽ പെടുത്തിയത്. അദ്ദേഹത്തിനെതിരെ നടപടി ഉണ്ടായില്ല.

കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ യഹൂദ വിദ്വേഷം ഉണ്ടെന്നു കണ്ടെത്തിയ ശേഷം ട്രംപ് ഭരണകൂടം $400 മില്യൺ ഫെഡറൽ ഫണ്ടുകൾ മരവിപ്പിച്ചിരുന്നു. അതേ ആരോപണങ്ങൾ ഉയർത്തി പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയുടെ $210 മില്യനും ബ്രൗൺ യൂണിവേഴ്സിറ്റിയുടെ $510 മില്യനും തടഞ്ഞു വച്ചു.

ഹാർവാർഡിന്റെ $8.7 ബില്യൺ ഫെഡറൽ ഗ്രാന്റ് പരിശോധിച്ചു വരികയാണ്.

Trump freezes federal grants to Cornell and Northwestern

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക