
നയാഗ്ര ഫോൾസ് : തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി, നക്ഷത്രങ്ങളും പുൽക്കൂടുകളും കാരളും ക്രിബുമൊക്കെയായി ക്രിസ്മസ്-ന്യൂഇയർ ആഘോഷത്തിനൊരുങ്ങുകയാണ് നയാഗ്ര മലയാളീ അസോസിയേഷൻ. “ക്രിസ്മസ് നൈറ്റ്” എന്ന പേരിൽ സംഘടിപ്പിക്കുന്ന ക്രിസ്മസ്-ന്യൂഇയർ ആഘോഷം ഡിസംബർ 14 ശനിയാഴ്ച്ച സെൻ്റ്. കാതറൈൻസിലെ മെറിട്ടൺ കമ്മ്യൂണിറ്റി സെൻ്ററിലാണ് അരങ്ങേറുന്നത്.
ആഘോഷങ്ങളോടനുബന്ധിച്ച് ഡിജെ നൈറ്റ്, നയാഗ്ര മെലഡീസിൻ്റെ മ്യൂസിക് ബാൻഡ്, വൈവിധ്യമാർന്ന നൃത്തങ്ങൾ, സ്കിറ്റും മറ്റു കലാപരിപാടികളും അരങ്ങേറുമെന്ന് നയാഗ്ര മലയാളീ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. റിയൽറ്റർ ബിനീഷ് ആണ് പരിപാടിയുടെ മെഗാ സ്പോൺസർ.