Image

ഡാളസില്‍ എക്ക്യൂമെനിക്കല്‍ ക്രിസ്തുമസ് പുതുവത്സരാഘോഷം നാളെ വൈകിട്ട് 5 മുതല്‍.

സ്വന്തം ലേഖകന്‍ Published on 06 December, 2024
ഡാളസില്‍ എക്ക്യൂമെനിക്കല്‍ ക്രിസ്തുമസ് പുതുവത്സരാഘോഷം നാളെ വൈകിട്ട് 5 മുതല്‍.

ഡാളസ് : കേരള എക്ക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തില്‍ ഡാളസില്‍ നടത്തപ്പെടുന്ന 46 - മത് എക്ക്യൂമെനിക്കല്‍ ക്രിസ്തുമസ് - പുതുവത്സരാഘോഷം നാളെ (ശനിയാഴ്ച) വൈകിട്ട് 5 മണി മുതല്‍ ഡാളസിലെ മാര്‍ത്തോമ്മ ഇവന്റ് സെന്ററില്‍ ( 11550 Luna Road, Farmers Branch, Tx 75234) വെച്ച് നടത്തപ്പെടും.

മലങ്കര യാക്കോബായ സുറിയാനി സഭയുടെ നോര്‍ത്ത് അമേരിക്ക ഭദ്രാസന ആര്‍ച്ച് ബിഷപ്പ് എല്‍ദോ മാര്‍ തിത്തോസ് ക്രിസ്തുമസ് - ന്യുഇയര്‍ സന്ദേശം നല്‍കും. ഡാളസിലെ വിവിധ എപ്പിസ്‌കോപ്പല്‍ സഭകളില്‍പ്പെട്ട 21 ഇടവകളിലെ ഗായകസംഘങ്ങളുടെ അതിമനോഹരമായ ഗാനശുശ്രുഷ ഉണ്ടായിരിക്കും.

കഴിഞ്ഞ 45 വര്‍ഷമായി ഡാളസില്‍  വളരെ ചിട്ടയോടും ഐക്യത്തോടും കൂടി നടത്തിവരുന്ന ക്രിസ്തുമസ് - ന്യുഇയര്‍ ആഘോഷം എക്ക്യൂമെനിക്കല്‍ രംഗത്തു ഒരു മാതൃകയാണ്. ഓരോ വര്‍ഷവും ഓരോ ഇടവകളാണ് നേതൃത്വം നല്‍കുന്നത്. ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നത് ഡാളസിലെ കരോള്‍ട്ടണിലുള്ള സെന്റ.മേരിസ് മലങ്കര യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ഇടവകയാണ്.

വൈദീകര്‍ ഉള്‍പ്പടെ 22 അംഗങ്ങള്‍ അടങ്ങുന്ന ഒരു എക്‌സിക്യുട്ടീവ് കമ്മറ്റിയാണ് കെ.ഇ.സി.എഫിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്  മേല്‍നോട്ടം വഹിക്കുന്നത്. എല്ലാ വിശ്വാസ സമൂഹത്തെയും നാളെ (ശനിയാഴ്ച്ച) നടത്തപ്പെടുന്ന ക്രിസ്തുമസ് -  ന്യുഇയര്‍ ആഘോഷത്തിലേക്ക് ക്ഷണിക്കുന്നതായി റവ.ഫാ.പോള്‍ തോട്ടക്കാട്ട് (പ്രസിഡന്റ്)  റവ. ഷൈജു സി. ജോയ് (വൈസ്.പ്രസിഡന്റ് ), ഷാജി എസ്.രാമപുരം (ജനറല്‍ സെക്രട്ടറി), എല്‍ദോസ് ജേക്കബ് (ട്രഷറാര്‍ ), ജോണ്‍ തോമസ് (ക്വയര്‍ കോര്‍ഡിനേറ്റര്‍), പ്രവീണ്‍ ജോര്‍ജ് (യൂത്ത് കോര്‍ഡിനേറ്റര്‍) എന്നിവര്‍ അറിയിച്ചു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക