
കമലാ ഹാരിസ് മാർക്സിസ്റ്റ് ആണെന്ന് ആവർത്തിച്ച് പറയുന്ന ഡൊണാൾഡ് ട്രംപിന്റെ (78) ഭാര്യാ പിതാവ് മധ്യ യൂറോപ്പിൽ കമ്മ്യൂണിസ്റ്റ് യുഗോസ്ലാവ്യയുടെ ഭാഗമായിരുന്ന സ്ലൊവേനിയയിൽ കമ്യൂണിസ്റ്റ് പാർട്ടി അംഗമായിരുന്നുവെന്നു ബ്രിട്ടീഷ് പത്രം 'മെട്രോ' റിപ്പോർട്ട് ചെയ്യുന്നു. സോവിയറ്റ് ഉപഗ്രഹ രാജ്യം ആയിരുന്നു ഏകാധിപതി മാർഷൽ ടിറ്റോ ഭരിച്ചിരുന്ന യുഗോസ്ലാവ്യ.
മെലാനിയാ ട്രംപ് (45) സെവ്നിക്ക എന്ന സ്ലൊവേനിയൻ ഗ്രാമത്തിൽ സോഷ്യലിസ്റ്റ് ശൈലിയിൽ ജീവിച്ച കുടുംബത്തിലെ അംഗമാണ്. പാർട്ടി നിയമം അനുസരിച്ചു ദൈവ വിശ്വാസം പാടില്ല എന്ന ചട്ടവും ആ കുടുംബത്തിൽ ഉണ്ടായിരുന്നു.
അവരുടെ പിതാവ് വിക്ടർ നാവ്‌സിനു കാഴ്ചയിൽ ട്രംപുമായി അസാമാന്യ രൂപ സാദൃശ്യവുമുണ്ട്. കടുത്ത മുതലാളിത്തം പറയുകയും കമ്മ്യൂണിസ്റ്റ് ഏകാധിപതി കിം ജോംഗ് ഉന്നിനെ (വടക്കൻ കൊറിയ) ആത്മ സുഹൃത്തെന്നു വിളിക്കയും ചെയ്യുന്ന ട്രംപിനു മെലാനിയയുടെ കുടുംബം കമ്മ്യൂണിസ്റ്റുകാർ ആയിരുന്നുവെന്നു അറിയില്ലായിരുന്നു എന്നു കരുതാൻ ബുദ്ധിമുട്ടുണ്ട്.
കമ്മൂണിസം ഇല്ലാതെ ജീവിക്കാൻ കഴിയാത്ത അവസ്ഥയൊന്നും സ്ലൊവേനിയയിൽ ഉണ്ടായിരുന്നില്ല. 5% പേർ മാത്രമാണ് പാർട്ടിയിൽ റജിസ്റ്റർ ചെയ്തിരുന്നത്. ഡ്രൈവറും കാർ വിൽപ്പനക്കാരനും ആയിരുന്ന വിക്ടർ നാവ്‌സ് അക്കൂട്ടത്തിൽ കൂടിയത് പാർട്ടി നൽകുന്ന ആർഭാടവും സൗകര്യങ്ങളും മുതലാക്കാനാണ് എന്നാണ് നിഗമനം.
അദ്ദേഹത്തിന്റെ ഭാര്യ അമലിജ പാർട്ടിയിൽ ചേർന്നിരുന്നില്ല. എന്നാൽ രണ്ടു പേർക്കും നല്ല ജോലികൾ കിട്ടി. ഫാഷൻ ഡിസൈനർ ആയിരുന്നു അമലിജ. മെലാനിയയുടെ വിവാഹ ശേഷമാണു അവർ യുഎസിൽ താമസമാക്കിയത്. അമലിജ ഈ വർഷം നിര്യാതയായി.
മെലാനിയായും സഹോദരി ഐനസും ആദ്യ കുർബാന കൈക്കൊണ്ടിട്ടില്ലെന്നു റിപ്പോർട്ടിൽ പറയുന്നു. അതും കമ്മ്യൂണിസ്റ്റ് ചട്ടം അനുസരിച്ചു തന്നെ.
നാവ്‌സിനു നല്ല സ്വാധീനവും ശക്തിയും പാർട്ടി നൽകിയെന്ന് ഒരു ബന്ധു പറയുന്നുണ്ട്.
Melania Trump's dad was Communist