Image

'ആകാശമേ കേള്‍ക്ക...' (രാജു മൈലപ്രാ)

രാജു മൈലപ്രാ Published on 13 April, 2024
'ആകാശമേ കേള്‍ക്ക...' (രാജു മൈലപ്രാ)

ഇത്തവണത്തെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയ ഒരു മണ്ഡലമാണ്, എന്റെ ജന്മം കൊണ്ട് അനുഗ്രഹീതമായ പത്തനംതിട്ട.

ഘടാകടിയന്മാരായ മൂന്നു മല്ലന്മാരാണ് അവിടെ മാറ്റുരക്കുന്നത്- 'കിഫ്ബി' എന്ന ധനതത്വശാസ്ത്രത്തിന്റെ ഐസക്കാണ് ഇടതു മുന്നണി സ്ഥാനാര്‍ത്ഥി-ഇങ്ങേര്‍ക്ക് ഇത്രയധികം ജൂബാ എന്തിനാണെന്ന് ഞാന്‍ വല്ലപ്പോഴും ചിന്തിക്കാറുണ്ട്. 'നമുക്കു മൂന്നാറില്‍ പോയി രാപാര്‍ക്കാം' എന്നു പണ്ടാരോടോ പറഞ്ഞിട്ടുണ്ട് എന്നു പറഞ്ഞതൊക്കെ അപ്പച്ചന്റെ ഒരു തമാശയായിട്ട് കണ്ടാല്‍ മതി. അദ്ദേഹത്തിന് ഒരു പണി കൊടുക്കുവാനാണ് പാര്‍ട്ടി അദ്ദേഹത്തെ പത്തനംതിട്ടയിലെത്തിച്ചത് എന്നാണ് പിന്നാമ്പുറ വാര്‍ത്ത.
കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി പത്തനംതിട്ടയെ പാര്‍ലമെന്റില്‍ പ്രതിനിധീകരിക്കുന്ന ബഹുമാനപ്പെട്ട ആന്റോ ആന്റണി കുടുംബസമേതം മൈലപ്രായിലാണു താമസം. ഹൈ മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നത് അദ്ദേഹത്തിന്റെ ഒരു വീക്ക്‌നെസ് ആണ്. എം.പി. ഫണ്ടു വിനിയോഗിച്ചു കുറേ 'കാത്തിരിപ്പു' ഷെഡുകളും സ്ഥാപിച്ചിട്ടുണ്ട്. വികസനം വരുന്നതും നോക്കി പത്തനംതിട്ടക്കാര്‍ കാത്തിരിപ്പു തുടങ്ങിയിട്ട് കാലം കുറെയായി.

ബി.ജെ.പി. സ്ഥാനാര്‍ത്ഥിയായ അനില്‍ ആന്റണിയാണു പത്തനംതിട്ടയിലെ താരം. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പുത്രതുല്യനാണ് അദ്ദേഹം. അതിനുമുപരി ദല്ലാല്‍ നന്ദകുമാറിനെപ്പോലെയുള്ള ഉന്നതരുമായി അടുത്ത ബന്ധമുണ്ട്.
ആദര്‍ശത്തിന്റെ ആള്‍രൂപമായ അറക്കല്‍ ആന്റണിയുടെ സീമന്തപുത്രന്‍ എന്നതാണ് അനിലിന്റെ പ്രധാന ക്യാളിഫിക്കേഷന്‍- ആന്റണിയുടെ ആദര്‍ശം കൊണ്ട് ഒരു പട്ടിക്കുഞ്ഞിനു പോലും ഒരു എല്ലിന്‍ കഷ്ണത്തിന്റെ ഗുണം പോലും കിട്ടിയിട്ടില്ല. അതു സമൂഹത്തിനായാലും, സ്വന്തം കുടുംബത്തിനായാലും.
 ഇതില്‍ മനം നൊന്ത മാതാവ് എലിസബത്ത്, കുറുവാസനത്തില്‍ പോയി നെഞ്ചത്തടിച്ചു കരഞ്ഞ് അവിടുത്തെ പ്രത്യേക സിദ്ധിയുള്ള മാതാവിനോടു യാചിച്ചു:
അമ്മേ! അതിയാനെക്കൊണ്ടു കാ കാശിനു പ്രയോജനമില്ല. അനില്‍ മോനാണെങ്കില്‍ അധികാരമില്ലാതെ ജിവിക്കാനും പ്രയാസം. എന്തെങ്കിലും ഒരു മാര്‍ഗ്ഗം ഉപദേശിച്ചു തരണം.

മാതാവിന്റെ മറുപടി പെട്ടെന്നായിരുന്നു. 'മകളേ! എലിസബത്തേ, നിന്റെ മകനോട് അവന്റെ കിടക്കയും എടുത്തു കൊണ്ട് ബി.ജെ.പി. ഭവനത്തിലേക്കു ചെയ്യുവാന്‍ പറയുക. അവിടെ അവനായി ഒരു സിംഹാസനം ഒരുക്കിയിട്ടുണ്ട്.'

അങ്ങിനെ കുറുവാസന മാതാവിന്റെ റെക്കമെന്റേഷനിലാണു പയ്യന്‍ പാര്‍ട്ടി വിട്ടത്.

തുടക്കത്തില്‍ പയ്യനൊന്നു പാളിയെങ്കിലും, പൂഞ്ഞാര്‍ പുലി ജോര്‍ജച്ചായന്റെ ശിക്ഷണത്തില്‍ ആളു തെളിഞ്ഞു വരുന്നുണ്ട്. പലരും പറയാന്‍ മടിച്ച ഒരു സത്യം ഈ കഴിഞ്ഞ ദിവസം പയ്യന്‍ പച്ചക്കങ്ങു വിളിച്ചു പറഞ്ഞു. 'ഒരൊറ്റ കുടുംബത്തിനു(ഗാന്ധി)വേണ്ടി, കാലഹരണപ്പെട്ട ആശയങ്ങളുമായി ചന്ദ്രനെ നോക്കി കുരക്കുന്ന പട്ടിയെപ്പോലെയാണ് എന്റെ അപ്പന്‍' എന്ന്.

മക്കളായാല്‍ ഇങ്ങിനെ വേണം-
ദൈവവിശ്വാസിയല്ലാത്ത ആന്റണിയുടെ വീട്ടില്‍ നിന്നും, ഈയിടെയായി സന്ധ്യാസമയത്ത് പതറിയ സ്വരത്തില്‍ ഒരു ഗാനം ഉയരുന്നുണ്ട്.
'ആകശമേ കേള്‍ക്ക
ഭൂമിയെ ചെവി തരിക
ഞാന്‍ മക്കളെ പോറ്റി വളര്‍ത്തി
അവരെന്നോടു മത്സരിക്കുന്നു-'

Join WhatsApp News
Kunjumon Kurien 2024-04-13 11:44:31
കൗശലക്കാരനും, അധികാരമോഹിയും, അവസരവാദിയുമായ ആന്റണിയുടെ അറിവോടും അനുഗ്രഹത്തോടും കൂടിയാണ് മകൻ അനിൽ ആന്റണി ബിജെപിയിൽ ചേർന്നത്. ഇദ്ദേഹത്തെ എടുത്തു കൊണ്ട് നടന്നു പ്രസംഗിപ്പിച്ചാൽ കോൺഗ്രസിന് കിട്ടാനുള്ള വോട്ടുകൾ കൂടി ഇല്ലാതാകും. മകൻ പറഞ്ഞത് ഇച്ചിര കൂടി പോയെങ്കിൽ തന്നെയും അതിൽ വാസ്തവമുണ്ട്.
Annamma T., MA 2024-04-13 13:44:20
നാനാജാതി മതസ്ഥർക്കു അഭയകേന്ദ്രമായ കൃപാസന മാതാവിനെ അധിക്ഷേപിക്കുന്നത് ശരിയല്ല. വിശ്വാസത്തോട് കൂടി അവിടെ ഒരു ഉടമ്പടി എടുത്താൽ അത് തീർച്ചയായും നടപ്പാകും. ശ്രീമതി എലിസബത്തിന്റെ വിശ്വാസം ശരിയായിരുന്നു എന്ന് ഈ തിരെഞ്ഞെടുപ്പ് കഴിയുമ്പോൾ എല്ലാവർക്കും മനസിലാകും. അനിൽ ആന്റണി പത്തനംതിട്ടയിൽ ജയിച്ചു ഒരു കേന്ദ്ര മന്ത്രിയാകും.
Mathew V. Zacharia, New yorker 2024-04-13 14:24:06
Raju Myelapara's title article " Listen, O heavens " let me complete the verses from the book of Isaiah, chapter 1 to3. How appropriate the event of father Anthony and prodigal son Anthony. Rejecting the father in public to pursue his ambition. King DAVID AND absalom and its ending. Praying for pathanamthitta constituents. Mathew V. Zacharia, New yorker
FIAT ! 2024-04-13 15:34:04
Psychology / theology has an interesting theme/ insight as to how we who have the free will can make negative inner vows - as did the fallen angels - ' I will not serve the Holy Will of God ' as refusal to love and honor , to have gratitude towards a good God ! Such inner vows behind many wrong choices - one example article - https://elijahhouse.org/blogs/devotionals/what-is-an-inner-vow-and-how-to-get-rid-of-it Bl.Mother as The Chosen Woman , to help undo such negative inner vows since she lived and did everything in the Divine Holy Will ; Kreupasanam apparition is about same - the compassion of The Lord through The Mother , for so many of the children, regardless of caste and creed who have fallen into all sorts of such negative vows , coming to ask her help, to thus become more in line with the Divine Will ; whether all such persons do same , how God leads them etc : as areas that are mostly known only to them and God - even though there are amazing testimonials of truly miraculous interventions in lives . The humble , yet zealous , no nonsense Rev.Fr.Joseph at the center would remind the arrogant / ignorant / scornful, that such attitudes would 'abort ' the intent / covenant ! Politics would pass - let any who come to The Mother be more concerned about the Kingdom that lasts - the mother of the candidate too likley had same as her foremost intent ! FIAT !
josecheripuram 2024-04-15 00:27:06
This is an old joke I don't know how you going to take it. Why you gave your kids to "POTTY" to take care?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക