ബാൾട്ടിമൂർ: ഫോമാ ഇൻ്റർനാഷണൽ കൺവെൻഷനിൽ പങ്കാളിത്തം വർദ്ധിപ്പിക്കാനുദ്ദേശിച്ച് ഫോമാ ക്യാപിറ്റൽ റീജിയൻ 28, 56 കാർഡ് ഗെയിമുകൾ സംഘടിപ്പിക്കുന്നു. ബാൾട്ടിമൂർ 5ടി ക്ലബിൽ വച്ച് ഏപ്രിൽ 14 ന് രാവിലെ 9 മണി മുതലാണ് ഗെയിമുകൾ നടക്കുക. പൂന്റ കാനയിലാണ് ഗെയിം ഫൈനൽ നടക്കുക .
ഫോമാ ക്യാപിറ്റൽ റീജിയൻ ചെയർമാൻ ജോൺസൺ കടംകുളത്തിൽ, കൺവെൻഷൻ കോ-ഓർഡിനേറ്റർ ലെൻജി ജേക്കബ്, ബാൾട്ടിമൂർ 5ടി ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടികൾ.