Image

വ്യത്യസ്തമായ ആശയങ്ങളുമായി ഫോമാ ജനറൽ സെക്രട്ടറി സ്ഥാനാർഥി ഡോ. മധു നമ്പ്യാർ

Published on 21 March, 2024
വ്യത്യസ്തമായ ആശയങ്ങളുമായി ഫോമാ ജനറൽ സെക്രട്ടറി സ്ഥാനാർഥി ഡോ. മധു നമ്പ്യാർ

ചിക്കാഗോ: വ്യത്യസ്തമായ ആശയങ്ങളും നിലപാടുകളും മുന്നോട്ടു വച്ച്  ഫോമാ ജനറൽ സെക്രട്ടറി സ്ഥാനാർഥി ഡോ. മധു നമ്പ്യാർ.  സത്യ, സുതാര്യത, എല്ലാവരെയും ഉൾക്കൊള്ളൽ, പര്സപര ബഹുമാനം എന്നിവയാണ്  ഫോമയെ അടുത്ത തലത്തിലേക്കുയർത്തുകയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.  

ഫോമാ   കൺവെൻഷൻ കിക്ക്-ഓഫിൻ്റെ ഭാഗമായി ഫോമാ സെൻട്രൽ റീജിയൻ സംഘടിപ്പിച്ച മീറ്റ് ദ കാൻഡിഡേറ്റ് പ്രോഗ്രാമിൽ   സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫോമ 2024-2026 കാലത്തെ  ജനറൽ സെക്രട്ടറിയായി താൻ മത്സരിക്കുന്നത് എന്തിനാണ്, എന്തൊക്കെ ചെയ്യാൻ ആഗ്രഹിക്കുന്നു , എന്താണ്  ഫോമയെപ്പറ്റിയുള്ള തന്റെ  കാഴ്ചപ്പാട് തുടങ്ങിയ കാര്യങ്ങൾ ഡോ. നമ്പ്യാർ തൻ്റെ പ്രസംഗത്തിൽ എടുത്തുപറഞ്ഞു. തൻ്റെ കഠിനാധ്വാന സ്വഭാവവും സമൂഹ സേവനത്തിനുള്ള സന്നദ്ധതയും അദ്ദേഹം എടുത്തു പറഞ്ഞു.   മികച്ച കമ്മ്യൂണിറ്റി ലീഡർക്കുള്ള ഫോമാ അവാർഡ് തനിക്കു ലഭിച്ചതും ഈ പ്രവർത്തനനിരത കൊണ്ടാണ്.

കൂടുതൽ  അസോസിയേഷനുകളേയും കമ്മ്യൂണിറ്റി പ്രവർത്തകരെയും ഫോമായിൽ  കൊണ്ടുവരാനും നല്ല പരിപാടികൾ സംഘടിപ്പിക്കാനും പൊതുജനവിശ്വാസം നേടാനും ഫോമയിൽ സത്യസന്നദ്ധതയും  സുതാര്യതയും അനിവാര്യമാണ്. ഫോമയുടെ അമരത്ത് വിശ്വസ്തരും നിഷ്കളങ്കരുമായ  നേതാക്കൾ ഉണ്ടെങ്കിൽ,  മികച്ച പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും  അംഗങ്ങൾക്ക് അവസരമൊരുക്കാനും അമേരിക്കൻ മലയാളികളെ സേവിക്കുക എന്ന ദൗത്യം പൂർത്തീകരിക്കാനും സഹായിക്കും. ഫോമയിലുള്ള വിശ്വാസവും സുതാര്യതയും വർധിപ്പിക്കാൻ പരിചയസമ്പന്നനായ ഒരു നിഷ്കളങ്ക മുഖമായി ഫോമായിലേക്ക് വരാൻ ശ്രമിക്കുന്നതായി ഡോ. നമ്പ്യാർ പറഞ്ഞു. അമേരിക്കയിലുള്ള മലയാളികൾക്ക് പല പ്രശ്‌നങ്ങളുണ്ട്. സംഘടന വിശ്വാസയോഗ്യമാകുമ്പോൾ അവർ ഫോമായുമായി ബന്ധപ്പെടും. സംഘടനാ പ്രവർത്തനങ്ങളെക്കുറിച്ചുള്ള സത്യം അറിയാൻ അംഗങ്ങൾകെ അവകാശമുണ്ട്.  അത് പോസിറ്റീവോ നെഗറ്റീവോ ആകട്ടെ, സുതാര്യത  ഫെഡറേഷൻ്റെ മൊത്തത്തിലുള്ള വിജയത്തിനും കാരണമാകും.

ഫോമായിൽ പരസ്പര ബഹുമാനത്തിന്റെയും  ഉൾക്കൊള്ളലിൻ്റെയും ആവശ്യകതയും  ചൂണ്ടിക്കാട്ടി. സ്ത്രീകളെയും യുവാക്കളെയും പിന്തുണയ്ക്കുകയും അവരുടെ പങ്കാളിത്തം വർദ്ധിപ്പിക്കുകയും അവരുടെ ശ്രമങ്ങളെ അഭിനന്ദിക്കുകയും വേണം. സ്ത്രീകളുടെ ജീവിതം അവരുടെ കുട്ടികളെയും കുടുംബത്തെയും ചുറ്റിപ്പറ്റിയാണ്. അവർ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനും സമൂഹത്തിന് സംഭാവന നൽകാനും കഠിനമായി പരിശ്രമിക്കുന്നു. അവർ നമ്മുടെ കൈയടിയും അചഞ്ചലമായ പിന്തുണയും അർഹിക്കുന്നു.

കൂടുതൽ സുസ്ഥിരവും ഉൾക്കൊള്ളുന്നതും സാമൂഹികമായി കാര്യക്ഷമവുമായ സംഘടന സൃഷ്ടിക്കുന്നതിന് യുവാക്കൾക്ക് എല്ലാ തലത്തിലും കൂടുതൽ അംഗീകാരവും  പ്രാതിനിധ്യവും ആവശ്യമാണ്.  യുവജനങ്ങളുടെ വർധിച്ച പങ്കാളിത്തവും അവരുടെ ശബ്ദവും ഫോമയുടെ ഭാവി രൂപപ്പെടുത്തുന്നതിന് അത്യന്താപേക്ഷിതമാണ്. ചെറുപ്പക്കാർ ഊർജ്ജസ്വലരും അക്കാദമിക് വിദഗ്ധരും ആശയങ്ങൾ പ്രവർത്തനപഥത്തിലെത്തിക്കുന്നവരുമാണ്. അവർക്ക് മികച്ച മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയും. സജീവമായ പങ്കാളിത്തത്തിലൂടെ, യുവജനങ്ങൾ ഉയർന്നുവരുന്ന നേതാക്കളെന്ന നിലയിൽ  വികസനത്തിൽ  പ്രധാന പങ്ക് വഹിക്കുന്നു.

ഫോമായിലെ വൈവിധ്യത്തെക്കുറിച്ച് സംസാരിച്ച ഡോ. നമ്പ്യാർ  സംഘടന  എല്ലാത്തരം വൈവിധ്യങ്ങളും ഉൾക്കൊള്ളാൻ പര്യാപ്തമായിരിക്കണം.  ഏറ്റവും പ്രധാനപ്പെട്ടത് ഭൂമിശാസ്ത്രപരമായ വൈവിധ്യവും കഴിവുള്ള നേതൃത്വവുമാണ്. FOMAA യ്ക്ക് പന്ത്രണ്ട് മേഖലകളുണ്ട്, ശക്തമായ ഒരു ക്രിയാത്മക സംഘടനയായി തുടരുന്നതിന് FOMAA യുടെ വിവിധ മേഖലകളിൽ നിന്ന് വിവിധ വൈദഗ്ധ്യമുള്ള പരിചയസമ്പന്നരായ നേതാക്കൾ മുന്നോട്ട് വരണം. ഇത് ഒരു നദി പോലെയാണ്, നദിയെ പോഷിപ്പിക്കുന്ന ചെറിയ അരുവികൾ വറ്റിവരളുന്നത് നിർത്തിയാൽ, നൂതന ആശയങ്ങളും ക്രിയാത്മകമായ പരിഹാരങ്ങളും തുടർച്ചയായി ഒഴുകും. അതിൻ്റെ ഫലമായി സമൂഹത്തിനും സംഘടനക്കും  നല്ല പുരോഗതി അനുഭവപ്പെടും.

വൈവിധ്യവും സമഗ്രതയും സൗഹൃദം, പ്രചോദനം, ഉൽപ്പാദനക്ഷമത എന്നിവ വളർത്തുന്നു, മാത്രമല്ല തങ്ങൾ ആവശ്യമാണെന്നും അവരുടെ സംഭാവനകൾ വിലപ്പെട്ടതാണെന്നും എല്ലാവർക്കും തോന്നും.

അമേരിക്കൻ മലയാളികളെ സേവിക്കുന്നതിലും, ദേശീയ അന്തർദേശീയ അവസരങ്ങൾ പ്രദാനം ചെയ്യുന്നതിലും, നമ്മുടെ പാരമ്പര്യങ്ങളും പൈതൃകവും,  സംരക്ഷിക്കുകയും കൈമാറുകയും ചെയ്യുന്നതിലും ഫോമയുടെ പങ്ക് ഡോ. നമ്പ്യാർ ചൂണ്ടിക്കാട്ടി. ഫോമയുടെ വിവിധ റീജിയനുകൾ  തനിച്ചോ  മറ്റ് റീജിയനുകളുമായി  സംയോജിപ്പിച്ചോ മികച്ച പ്രവർത്തനങ്ങൾ ഏറ്റെടുക്കാനും FOMAA അംഗങ്ങൾക്കും കുടുംബങ്ങൾക്കും സാധ്യമായ മികച്ച അവസരങ്ങൾ നൽകാനും കഴിയും.  

ഡോ. നമ്പ്യാർ തൻ്റെ പ്രവർത്തന ശൈലി  വിശദീകരിച്ചുകൊണ്ട് തൻ്റെ പരാമർശങ്ങൾ അവസാനിപ്പിച്ചു. വിനയപൂർവം  എല്ലാവരെയും ഉൾക്കൊള്ളുന്ന നിലപാടാണ് തനിക്ക്. അംഗങ്ങൾക്ക് അവസരങ്ങൾ നൽകുകയും വിജയിക്കാൻ അവരെ പിന്തുണയ്ക്കുകയും ചെയ്യും. അത്  എല്ലാവർക്കും നേട്ടമാകും.

മീറ്റ് ദ കാൻഡിഡേറ്റ് പ്രോഗ്രാമിൽ സംസാരിക്കാൻ അനുവദിച്ചതിന്  സെൻട്രൽ റീജിയണിലെ നേതാക്കൾക്കും അംഗങ്ങൾക്കും ഡോ. നമ്പ്യാർ ഹൃദയംഗമമായി നന്ദി പറഞ്ഞു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക