Image

ഫോമാ നാഷണൽ വനിതാ പ്രതിനിധിയായി ആഷാ  മാത്യു; തെളിയിക്കപ്പെട്ട നേതൃപാടവം

Published on 20 March, 2024
ഫോമാ നാഷണൽ വനിതാ പ്രതിനിധിയായി ആഷാ  മാത്യു; തെളിയിക്കപ്പെട്ട നേതൃപാടവം

ഫോമയിലെ സുപരിചിതമായ മുഖങ്ങളിൽ ഒരാളാണ് ആഷാ മാത്യു. ഉറച്ച സ്ത്രീപക്ഷ നിലപാടുകൾ എക്കാലവും ഉയർത്തിക്കാട്ടിയ ആഷ ഫോമയിൽ നാഷണൽ വുമൺ റെപ്രസന്റേറ്റീവായി മത്സരിക്കുകയാണ്. മാധ്യമ പ്രവർത്തകയും ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ജോ. സെക്രട്ടറിയുമായ അവരെ മിനസോട്ട മലയാളിഅസോസിയേഷൻ  എൻഡോഴ്സ് ചെയ്തു. യുണൈറ്റഡ് ഹെൽത് കെയറിൽ ഐടി മാനേജരാണ്. 

ഫോമ സെൻട്രൽ റീജിയൻ  വുമൻസ് ഫോറം ചെയർ  എന്ന നിലയിൽ സ്ത്രീകേന്ദ്രീകൃതമായ ഒട്ടനവധി പ്രോഗ്രാമുകൾ നടത്തിയതിന്റെ തിളക്കവുമായാണ് ആഷ മത്സരരംഗത്തുള്ളത്. സംവിധായക അഞ്ജലി മേനോനുമായുള്ള വിർച്ചൽ ചാറ്റ് സെഷൻ ഏറ്റവും മികച്ച രീതിയിൽ സംഘടിപ്പിക്കപ്പെട്ട പ്രോഗ്രമായിരുന്നു. അതോടൊപ്പം തന്നെ ക്രിസ്മസിനോടനുബന്ധിച്ച് ആഘോഷപ്പൊലിമ പകരാനായി നടത്തിയ വീഡിയോ മത്സരവും ചിക്കാഗോയിൽ നിന്നുള്ള അമ്പതോളം പേർ പങ്കെടുത്ത മെഗാ ഫാഷൻ ഷോയും ആഷയുടെ നേതൃത്വത്തിൽ വിജയകരമായി നടത്തിയ പ്രോഗ്രമുകളായിരുന്നു.

ഏറ്റവും മികച്ച രീതിയിൽ ചിന്തിക്കുകയും അതിലും ഒരുപടി കൂടി ഉയർന്ന് നടപ്പിലാക്കുകയും ചെയ്യുക എന്നതാണ് ആഷയുടെ രീതി. ഫോമയിൽ ഒരു ഇവന്റ് സംഘടിപ്പിക്കുന്നതാണെങ്കിലും ഏഷ്യാനെറ്റിൽ പ്രതിവാര പംക്തി  ആസൂത്രണം ചെയ്യുന്നതാണെങ്കിലും ആഷയുടെ രീതി ഇതു തന്നെയാണ്. അതുകൊണ്ടു കൂടിയാണ് ഏറ്റവും മികവുറ്റ നിലയിൽ പ്രോഗ്രാമുകൾ കയ്യടി നേടി വിജയിക്കുന്നത്. സാധ്യമായ എല്ലാരീതിയിലും ചുറ്റിലുമുള്ള സമൂഹത്തിലേക്ക് തനിക്ക് ചെയ്യാൻ കഴിയുന്നത് എത്തിക്കണമെന്നാണ് ആഷ എല്ലായ്‌പ്പോഴും ചിന്തിക്കുന്നത്. ഓരോ വ്യക്തിയും അവരുടെ സ്വത്വം തിച്ചറിയണമെന്നും തന്റെ ശക്തിയും ദൗർബല്യവും കൃത്യമായി മനസിലാക്കി കൊണ്ടു തന്നെ സ്വന്തം കരുത്ത് തിരിച്ചറിയണമെന്നുമാണ്.


 സെൻട്രൽ റീജിയൻ  വുമൻസ് ഫോറം ചെയർ  എന്ന നിലയിൽ സ്ത്രീകൾക്കായി വിശ്വസനീയമായ പിന്തുണാസംവിധാനമായി ഈ കൂട്ടായ്മയെ ഉയർത്താനും  പരസ്പരം ശാക്തീകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള സംരംഭങ്ങൾ വിജയകരമായി നടപ്പിലാക്കാൻ ആഷയ്ക്ക് സാധിച്ചതാണ് എടുത്തു പറയേണ്ടത്. ഫോമയിൽ പ്രവർത്തിച്ച കാലത്തെ ഏറ്റവും അഭിമാനകരമായി ആഷ കരുതുന്നതും ഈ അനുഭവങ്ങളാണ്. കമ്മ്യൂണിറ്റിയിൽ വലിയ മാറ്റം തന്നെ ഉണ്ടാക്കണം എന്ന ലക്ഷ്യവുമായി  മറ്റുള്ളവർക്കൊപ്പം ഒരേ മനസോടെ ആഷ പ്രവർത്തിച്ചു. തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ കൃത്യമായ ലക്ഷ്യബോധവും അവർക്കുണ്ട്.

വൈവിധ്യപൂർണമായ ഒരു വലിയ സംഘടനയെന്ന നിലയിൽ ഫോമാ, സ്ത്രീകളെയും കുട്ടികളെയും പിന്തുണയ്ക്കുന്ന, അവരെ പ്രോത്സാഹിപ്പിക്കുന്ന പ്രോഗ്രാമുകൾ അവിടെ കൊണ്ടുവരാനും അവയിൽ ആശയസമ്പൂർണമായ നേതൃത്വം നൽകി മാറ്റങ്ങൾ ഉണ്ടാക്കുകയും ചെയ്യണമെന്നാണ് ആഷ ആഗ്രഹിക്കുന്നത്.

വിവിധ വെല്ലുവിളികൾ നേരിടുന്ന യുവജനങ്ങങ്ങൾക്ക് ശക്തമായ പിന്തുണ നൽകുന്നതിനായി ഒരു സംവിധാനം രൂപീകരിക്കുന്നതും ആഷയുടെ ലക്ഷ്യത്തിലുൾപ്പെടുന്നു. പരസ്പരവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്ന, വെല്ലുവിളികളെ പങ്കിടുന്ന തരത്തിൽ രാജ്യവ്യാപകമായി സ്ത്രീകൾക്കിടയിൽ ഒരു സൗഹൃദമനോഭാവം വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യവും ആഷയുടെ സ്വപ്‌നങ്ങളിലുണ്ട്. അതോടൊപ്പം തന്നെ മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം  വളർത്തുകയും കുറ്റബോധവും ഹോർമോണുകൾ ഉയർത്തുന്ന വെല്ലുവിളികളും  നേരിടുന്ന വിധത്തിൽ സ്വാസ്ഥ്യമുണ്ടാവുന്ന ഇടപെടലുകളും വേണമെന്നതും ആഷയുടെ ചിന്തകളിലുണ്ട്. ഓരോ വ്യക്തിയും നേരിടുന്ന പ്രശ്‌നങ്ങൾ കൂട്ടമായി കൈകാര്യം ചെയ്യുകയും പരിഹാരം കണ്ടെത്തുകയും ചെയ്യുന്ന ഒരു കമ്മ്യൂണിറ്റി വളർത്തിയെടുക്കുക എന്നതാണ് ആഷയുടെ ഏറ്റവും വലിയ സ്വപ്‌നം.

പ്രത്യേക പാനലൊന്നും ഇല്ല. ആരുടെ കൂടെയും പ്രവർത്തിക്കാൻ വിമുഖതയുമില്ല.


  കംപ്യൂട്ടർ സയൻസിൽ മാസ്റ്റർ ബിരുദധാരിയായ ആഷ, മാത്ത്, സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് കംപ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിൽ ബിരുദധാരികൂടിയാണ്. കുടുംബമാണ് ആഷയുടെ ഏറ്റവും വലിയ പിന്തുണ. സിബു മാത്യുവാണ് ഭർത്താവ്. നോർത്ത് അമേരിക്കയിലെ കാർഗിൽ കൊക്കോ ആന്റ്  ചോക്ക്‌ലേറ്റ് മാനുഫാക്ചറിംഗ് ടെക്‌നോളജി ലീഡറാണ് അദ്ദേഹം. മക്കൾ നെസ്സാ മാത്യു, ടിയാ മാത്യു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക