Image

സദ്‌ചിന്തകള്‍ ശുഭ ദിനങ്ങള്‍ (അവസാന ഭാഗം-10: അന്ന മുട്ടത്ത്‌) 

Published on 24 February, 2024
സദ്‌ചിന്തകള്‍ ശുഭ ദിനങ്ങള്‍ (അവസാന ഭാഗം-10: അന്ന മുട്ടത്ത്‌) 

അദ്ധ്വാനിക്കു ദൈവം തുണ

ദരിദ്രമായ ഒരു നീഗ്രോ കുടുംബത്തിലാണ് ഫുള്ളർ ജനിച്ചത്. വളരെ ചെറുപ്പത്തിലെ തന്നെ കാലി വളർത്തലായിരുന്നു അവൻ്റെ ജോലി. പക്ഷെ തൻ്റെ മകൻ പഠിച്ചുവളരണമെന്നും അച്ഛനെപ്പോലെ എല്ലാം ദൈവത്തിന്റെ ഇഷ്ടമെന്നു പറഞ്ഞ് പട്ടിണി ഇരുകരങ്ങളും നീട്ടി സ്വീകരിക്കരുതെന്നും അവന്റെ അമ്മയ്ക്ക നിർബന്ധമുണ്ടായിരുന്നു. അവർ മകനോടു പറഞ്ഞു:
"നാം പാവങ്ങളായി ജനിച്ചു എന്നത് ശരിതന്നെ. പക്ഷെ നമ്മുടെ പട്ടിണിക്ക് വെറുതെ ദൈവത്തെ പഴിചാരേണ്ടതില്ല. ദാരിദ്ര്യത്തിൽ നിന്ന് മോചനം നേടാൻ ശ്രമിക്കാതെ എല്ലാം തലേലെഴുത്തെന്ന് പറഞ്ഞ് ആശ്വസിക്കാനാണ് നിൻ്റെ അച്ഛൻ ശ്രമിച്ചത്. എന്നാൽ അദ്ധ്വാനിക്കുന്നവനെയെ ദൈവം തുണയ്ക്കു എന്ന് നീ മനസ്സിലാക്കണം.”
അവൻ അമ്മയുടെ ആഗ്രഹമനുസരിച്ച് ജോലിയും പഠനവും ഒന്നിച്ചുതുടർന്നു. വീടുകൾതോറും സോ പ്പുകൾകൊണ്ട് വിറ്റ് അവൻ ഇരുപത്തയ്യായിരം ഡോളർ മിച്ചം വച്ചു.
ആയിടയ്ക്ക് അവന് സോപ്പുനൽകിയിരുന്ന കമ്പനി അതു വിൽക്കാൻ തുനിഞ്ഞപ്പോൾ ഒന്നരലക്ഷം ഡോളറാണ് വിലയായി ആവശ്യപ്പെട്ടത്. 25000 ഡോളർ അഡ്വാൻസ് നൽകി ഫുള്ളർ അതിൻ്റെ കച്ചവടം ഉറ പ്പിച്ചു. ബാക്കി തുകയ്ക്ക് രണ്ടാഴ്‌ചത്തെ അവധി പറഞ്ഞു.
ഒരു ദരിദ്ര നീഗ്രോ യുവാവിന് ഒന്നേകാൽ ലക്ഷംരൂപാ വായ്‌പയായി ലഭിക്കുക അന്നത്തെക്കാലത്ത് ബുദ്ധിമുട്ടായിരുന്നു. പക്ഷെ ഫുള്ളർ തൻ്റേടത്തോടെ പല വാതിലുകളിലും മുട്ടി. ചില വാതിലുകൾ അയാൾ ക്കായി തുറക്കപ്പെട്ടു. എങ്കിലും കരാർ തീയതിയുടെ തലേദിവസമായിട്ടും പതിനായിരം ഡോളറിന്റെ കുറവ്! അപ്പോഴും ഫുള്ളർ നിരാശനായില്ല. പ്രശ്‌നത്തിന് പരിഹാരം കണ്ടേതീരൂ എന്നും ദൈവം തന്നെ തു ണയ്ക്കും എന്നും അവന് ഉറച്ച വിശ്വാസമുണ്ടായിരുന്നു. അവസാന നിമിഷം അവൻ അവശേഷിച്ച പതിന ായിരം ഡോളറും നേടുകയും കമ്പനി സ്വന്തമാക്കുകയും ചെയ്തു.
അദ്ധ്വാനിക്കുന്നവരുടെ സഹായത്തിന് ദൈവവും ഒപ്പമുണ്ട്.

കണ്ണടച്ച് ഇരുട്ടാക്കരുത്

ഒരുവനത്തിൽ ഒരു സന്യാസി ജീവിച്ചിരുന്നു. അദ്ദേഹത്തിന് അനേകം ശിഷ്യന്മാരുണ്ടായിരുന്നു.അവ രെ എല്ലാ ജീവജാലങ്ങളിലും ദൈവത്തെ കാണണമെന്ന് അദ്ദേഹം പഠിപ്പിച്ചിരുന്നു.
ഒരു ദിവസം അദ്ദേഹത്തിന്റെ ഒരു ശിഷ്യൻ റോഡിൽക്കൂടി പോകുമ്പോൾ ഒരു വലിയ ആരവം കേട്ടു, റോഡിൽക്കൂടി ഒരുപറ്റം ആളുകൾ ഓടിപ്പോകുന്നു. അതിൻ്റെ പിന്നാലെ ഒരു ആന മദംപൊട്ടി ഓടിവരുന്നു. ആനപാപ്പാൻ "ഓടിക്കോളൂ" എന്ന് എല്ലാവരോടുമായി വിളിച്ചുപറഞ്ഞു.
എന്നാൽ നമ്മുടെ സാത്വികനായ ശിഷ്യൻ മദംപൊട്ടിയ ആനയിലും ബ്രഹ്മത്തെ കണ്ടുകൊണ്ട് റോഡിൽ ത്തന്നെ നിന്നു. ആന അടുത്തുവന്നപ്പോൾ അതിനെ ഭക്തിപൂർവ്വം നമസ്ക്കരിക്കാനാണ് അയാൾ തുനിഞ്ഞത്. എന്നാൽ ആനയാവട്ടെ, തൻ്റെ തുമ്പിക്കൈകൊണ്ട് അയാളുടെ കാലിൽ പിടിച്ചുവലിച്ച് ഒരുവശത്തേയ്ക്ക് എ റിഞ്ഞുകളഞ്ഞു.
ആന പോയതിനുശേഷം അതുവഴി വന്നവർ മുറിവും ചതവുമെല്ലാം പറ്റി ബോധമില്ലാതെ കിടന്ന അ യാളെ ശുശ്രൂഷിച്ച് ആശ്രമത്തിൽ എത്തിച്ചു.
"എന്താണു കുഞ്ഞേ, ആന വന്നപ്പോൾ നീ റോഡിൽത്തന്നെ നിന്നുകളഞ്ഞത്" ഗുരു ചോദിച്ചു. "എല്ലാറ്റിലും ബ്രഹ്മമുണ്ടെന്നല്ലേ അങ്ങു പഠിപ്പിച്ചത്? അപ്പോൾ ആനയും ബ്രഹ്മമായിരിക്കുമെന്ന് ഞാൻ കരുതി." ശിഷ്യൻ പറഞ്ഞു.
അപ്പോൾ ഗുരു പറഞ്ഞു:

"നിശ്ചയമായിട്ടും ആനയും ബ്രഹ്മമാണ്. എന്നാൽ ആനക്കാരനും ബ്രഹ്മമല്ലേ? ആനക്കാരൻ നിന്നോടു പറഞ്ഞില്ലേ ഓടിക്കൊള്ളാൻ. നീ ചിലതിൽ മാത്രം ബ്രഹ്മത്തെ കാണുകയും മറ്റുചിലതിൽ കാണാതിരിക്കുക യും ചെയ്യുന്നതു വ്യവഹാരയോഗ്യമായ അറിവല്ല"
പരിശുദ്ധന്റെ ഹൃദയത്തിലും പരിശുദ്ധി ഇല്ലാത്തവൻ്റെ ഹൃദയത്തിലും ചൈതന്യമായിരിക്കുന്നത് ഈ ശ്വരൻ തന്നെയാണ്. അതുകൊണ്ട് അവരുടെ ആന്തരികമായ ഈശ്വരീയതയെ മാനിക്കുകയും വേണം. ബാഹ്യ മായ അറിവില്ലായ്‌മ കാണേണ്ട രീതിയിൽ കണ്ടു പെരുമാറുകയും വേണം.

അന്യരെ സഹായിക്കാം; ആത്മസംതൃപ്‌തി നേടാം

കടൽത്തീരത്ത് ഉലാത്തിക്കൊണ്ടിരുന്ന ചുങ് എന്ന ചൈനക്കാരൻ പെട്ടെന്നാണ് കടൽ കരയിൽ നിന്ന് പിൻവലിയുന്നത് ശ്രദ്ധിച്ചത്. അപകടത്തിൻ്റെ തുടക്കമാണിതെന്ന് അയാളുടെ മനസ്സുമന്ത്രിച്ചു. കരയിൽ നിന്നു പിൻവലിയുന്ന കടൽ പതിന്മടങ്ങു ശക്തിയോടെ ഉടൻതന്നെ കരയിലേക്ക് ആഞ്ഞടിക്കും. സമീപസ്ഥരെയൊ ക്കെ കടൽ വിഴുങ്ങും.
അവരെ അതിവേഗം എങ്ങനെ രക്ഷിക്കാനാവും എന്നായി ചുങ്ങിൻ്റെ ചിന്ത. ഓരോ വീടുകളിലും എത്തി വിവരം പറയുവാനുള്ള സമയമില്ല. എന്തുചെയ്യണമെന്ന് ആലോചിച്ചു നിൽക്കാൻപോലും സമയമില്ല! ഏറെ ദൂരത്തല്ലാതെയുള്ള കുന്നിൻമുകളിൽ സ്ഥിതിചെയ്യുന്ന സ്വന്തം വീട്ടിലേക്ക് അയാൾ ഓടി. പിന്നെ അതിനോടു ചേർന്നുള്ള തന്റെ ധാന്യപ്പുരയ്ക്ക് അയാൾ തീവെച്ചു.
ആ കുന്നിന്റെ മുകളിൽ ആകാശംമുട്ടെ തീനാളങ്ങൾ ഉയരുന്നതുകണ്ടു ആൾക്കാർ അവിടേയ്ക്ക് ഓടിയടുത്തു. അതിൽ ആ കടലോരവാസികളൊക്കെയും ഉൾപ്പെടുമായിരുന്നു. അവരൊക്കെ തീ അണയ്ക്കുവാൻ വേണ്ടി കുന്നിൻമുകളിൽ എത്തിയതും കടൽ ആർത്തിരമ്പിയെത്തി. സുനാമിത്തിരകൾ കടലോരത്തെ വിഴുങ്ങി.
തങ്ങളുടെ ജീവൻ രക്ഷിക്കാൻവേണ്ടി തനിക്കുള്ള മുഴുവൻ ത്യജിക്കാൻ തയ്യാറായ ചുങ്ങിനെ കട ലോരവാസികൾ സ്നേഹംകൊണ്ട് വീർപ്പുമുട്ടിച്ചു. അയാളുടെ മഹത്തായ ത്യാഗത്തിൻ്റെ ഓർമ്മയ്ക്കായി ഒരു ശിലാഫലകവും ആ കടപ്പുറത്ത് സ്ഥാപിച്ചു. അതിൽ ഇങ്ങനെ ആലേഖനം ചെയ്‌തിരിക്കുന്നു. ചുങ്ങിനുള്ള
മുഴുവൻ ഞങ്ങൾക്കുതന്നു. അതും സന്തോഷപൂർവ്വം" സഹജീവികളെ സ്വന്തം സഹോദരനെപ്പോലെ കരുതുക; ആപത്തിൽ പരസ്‌പരം സഹായിക്കുക എങ്കി ലെ നമ്മുടെ ജീവിതത്തിന് അർത്ഥവും സന്തോഷവും കൈവരൂ. ആത്മസംതൃപ്‌തി ലഭ്യമാകൂ.

സംതൃപ്തിയുടെ രഹസ്യം

ഒരു മെക്സിക്കൻ കഥകേൾക്കൂ. ഒരു വ്യവസായ പ്രമുഖൻ വിനോദസഞ്ചാരിയായി ഒരു മത്സ്യബന്ധന ഗ്രാമത്തിൻ്റെ തീരത്ത് ചെന്നിറങ്ങി. കുറച്ചു മീൻമാത്രം പിടിച്ചിട്ട് തൃപ്‌തരായി മടങ്ങുന്ന മത്സ്യത്തൊഴിലാളിക ളെ തടഞ്ഞുനിർത്തി അയാൾ ചോദിച്ചു.
-ഈ മീൻ പിടിക്കാൻ നിങ്ങൾ എത്ര സമയമെടുത്തു?"
"ഒരു മണിക്കൂർ" എന്ന് മറുപടി
"കൂടുതൽ സമയമെടുത്ത് കൂടുതൽ മീൻ പിടിച്ചുകൂടെ?" വ്യവസായിയുടെ മറുചോദ്യം.
"ഞങ്ങൾക്കു സുഖമായി ജീവിക്കാൻ ഇന്നത്തേക്ക് ഇതുമതി എന്ത് മത്സ്യത്തൊഴിലാളി പറഞ്ഞപ്പോൾ
ബാക്കി സമയമൊക്കെ എന്തുചെയ്യുമെന്നായി വ്യവസായപ്രമുഖൻ. "കൂട്ടുകാരെ കാണാം. ഭാര്യയുമായി തീരത്തുപോയിരിക്കും. കുഞ്ഞുങ്ങളുമായി കളിചിരി പറഞ്ഞുര
സിക്കും. ഗിത്താർ വായിച്ച് പാട്ടുപാടും അല്‌പം മദ്യപിക്കും". തൊഴിലാളികൾ പറഞ്ഞു.
"ഇങ്ങനെ സമയം കളയരുത്" എന്നായി വ്യവസായി. ഒരു എം.ബി.എ. ബിരുദധാരി എന്ന നിലയിലും വ്യവസായ പ്രമുഖൻ എന്ന നിലയിലും അയാൾ ഉപദേശിച്ചു. "കൂടുതൽ സമയം മീൻ പിടിക്കണം. അധികമായി
കിട്ടുന്ന മത്സ്യം വിറ്റ് അധിക വരുമാനമുണ്ടാക്കണം. പതിയെ സ്വന്തമായി ഒരു ബോട്ട് വാങ്ങണം. പിന്നീട് കൂടുതൽ ബോട്ടുകൾ വാങ്ങണം. പ്രോസസിംഗ് പ്ലാന്റ് ആരംഭിക്കണം" എന്നിങ്ങനെ ആ വ്യവസായി ഉപദേശിച്ചു.
പക്ഷെ മത്സ്യത്തൊഴിലാളികളുടെ ചോദ്യം മറ്റൊന്നായിരുന്നു.
-ഇങ്ങനെയൊക്കെ ഉണ്ടായാൽ എന്താണ് ഗുണം?"
സ്വന്തമായി കമ്പനി ആരംഭിക്കാമെന്നും മെക്സിക്കോ സിറ്റിയിലോ ന്യൂയോർക്കിൽത്തന്നെയോ പോ താമസിക്കാമെന്നും വ്യവസായി.
യി ഇതൊക്കെയാവാൻ എന്തു സമയമെടുക്കുമെന്ന മത്സ്യത്തൊഴിലാളികളുടെ ചോദ്യത്തിന് പത്തിരുപതു വർഷം എന്നായിരുന്നു വ്യവസായിയുടെ മറുപടി. പിന്നെ ബിസിനസ് നല്ല നിലയ്ക്കാവും; സ്റ്റോക്ക് മാർക്കറ്റിൽ ഇടപെടാം. ലക്ഷങ്ങൾ സമ്പാദിക്കാം.
-അതുകഴിഞ്ഞാൽ?" തൊഴിലാളികൾ വീണ്ടും.
“എല്ലാം ഉണ്ടാക്കിക്കഴിഞ്ഞ് വേണമെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ ഈ ഗ്രാമത്തിലേക്ക് തിരിച്ചുവരാം. മത്സ്യം പിടിക്കാം. കുട്ടികളും വീട്ടുകാരുമായി സല്ലപിച്ചിരിക്കാം. കുടിക്കാം. ഡാൻസ് ചെയ്യാം. ജീവിതം ആ സ്വദിക്കാം".
അതുതന്നെയാണല്ലോ ഇപ്പോഴും ഞങ്ങൾ അനുഭവിക്കുന്നത്. ഈ സന്തോഷം അനുഭവിക്കാൻ നീണ്ട ഇരുപതുവർഷത്തെ സന്തോഷം ഞങ്ങൾ വേണ്ടെന്നു വയ്ക്കണോ? മത്സ്യത്തൊഴിലാളികൾ ചോദിച്ചു.
വ്യവസായപ്രമുഖന് ഉത്തരംമുട്ടി.
ഉള്ളതുകൊണ്ട് തൃപ്‌തിപ്പെടുന്നവനാണ് ഏറ്റവും വലിയ ധനവാൻ.

വൈകല്യങ്ങളുടെ മറുവശം

ഒരിടത്തൊരിടത്ത് ഒരു കൃഷിക്കാരൻ ഉണ്ടായിരുന്നു. നല്ല അദ്ധ്വാനശീലനാണ്. രാവിലെതന്നെ വീട്ടിൽ നിന്ന് ഇറങ്ങും. രണ്ടു തോളിലും കുടവുമായിട്ടാണ് അയാൾ പോകുന്നത്, കുളത്തിൽനിന്ന് രണ്ടുകുടത്തിലും വെള്ളം മുക്കിയെടുത്ത് തോളത്തുവച്ച് കൃഷിസ്ഥലത്തു വെള്ളം ഒഴിക്കും. വീണ്ടും കുളത്തിലേക്ക് പോകും. വെള്ളം എടുത്ത് ഒഴിക്കും. വീണ്ടും കുളത്തിലേക്കു പോകും. വെള്ളം എടുത്ത് പാടത്തെത്തിക്കും. നേരം ഇരു ട്ടുന്നതുവരെ ഇതു തുടരും.
എന്നാൽ ഇവയിൽ ഒരു കുടത്തിന് ചെറിയ ഒരു ദ്വാരം ഉണ്ടായിരുന്നു. ആ ദ്വാരത്തിലൂടെ കുറെ വെ ള്ളം ഒഴുകി പുറത്തേക്ക് പോകുമായിരുന്നു.

“എന്റെ ദ്വാരത്തിലൂടെ വെള്ളം ഒഴുകിപ്പോകുന്നത് നിങ്ങൾ കാണുന്നില്ലേ. ഒന്നുകിൽ ദ്വാരം അടയ്ക്കു. അല്ലെങ്കിൽ പുതിയൊരു കുടംവാങ്ങൂ." ദ്വാരമുള്ള കുടം കൃഷിക്കാരനോടു പറഞ്ഞു. പക്ഷെ വൈകല്യമുള്ള ആ കുടത്തെ കൃഷിക്കാരൻ തള്ളിപ്പറഞ്ഞില്ല.
“അതു സാരമില്ല. നിൻ്റെ ദ്വാരത്തിൽ നിന്ന് വെള്ളത്തുള്ളികൾ വീഴുന്ന വഴിയിൽ പുല്ലുകളും ചെടിക ളും വളർന്ന് മനോഹരമായിരിക്കുന്നു. ദ്വാരമില്ലാത്ത കുടത്തിൻ്റെ വശരെ മണ്ണാവട്ടെ ഉണങ്ങി കിടക്കുകയാണ്. അതുകൊണ്ടുതന്നെ അവിടെ ചെടികളോ പൂക്കളോ കാണാനില്ല." കൃഷിക്കാരൻ ദ്വാരമുള്ള കുടത്തിനെ ആശ്വ സിപ്പിച്ചു.
എല്ലാ കാര്യങ്ങൾക്കു ഒരു നല്ലവശമുണ്ട്. നാം അതിനെ കണ്ടെത്താൻ ശ്രമിക്കണം.

സുവർണാവസരങ്ങൾ നഷ്ടപ്പെടുത്തരുത്

ഗ്രീസിൽ പണ്ട് ലൈസിപ്പസ് എന്നൊരു ശില്‌പി ഉണ്ടായിരുന്നു. ഒരിക്കൽ ഏഥൻസ് നഗരത്തിൽ ഒരു പ്രതിമ സ്ഥാപിക്കുവാൻ രാജാവ് ഈ ശില്‌പിയോട് ആവശ്യപ്പെട്ടു. അനേകനാളത്തെ പരിശ്രമഫലമായി അദ്ദേ ഹം ഒരു പ്രതിമയുണ്ടാക്കി നഗരത്തിൽ സ്ഥാപിച്ചു.
അന്നേവരെ ആരും കണ്ടിട്ടില്ലാത്ത ഒരു പ്രതിമയായിരുന്നു അത്. കാലിൽ ചിറകുള്ള, കുതിച്ചുചാടാൻ തയ്യാറെടുത്തു നിൽക്കുന്ന ഒരു രൂപം. അതിൻ്റെ തലയുടെ മുൻഭാഗത്തായി മുടിയിഴകൾ മുന്നോട്ടു നീണ്ടുനിൽ ക്കുന്നു. തലയുടെ പിന്നിൽ മുടിയില്ല.
വിചിത്രമായ ഈ പ്രതിമ കണ്ട് രാജാവ് ലൈസിപ്പസിനോട് എന്താണിതൻ്റെ അർത്ഥമെന്നും ആരുടെ പ്രതിമയാണിതെന്നും തിരക്കി.
“പ്രഭോ, സുവർണാവസരത്തിൻ്റെ ദേവൻ്റെ പ്രതിമയാണിത്. " ശില്‌പി അറിയിച്ചു.

“പ്രതിമയുടെ കാലിൽ എന്തിനാണ് ചിറകുകൾ?" രാജാവിൻ്റെ സംശയം. “സുവർണാവസരങ്ങൾ അതിവേഗം കുതിച്ചുപാഞ്ഞുകൊണ്ടിരിക്കുകയാണ്. ഒന്നിന്റെയടുത്തും അതു
കാത്തുകാത്തു നിൽക്കാറില്ല. അതു സൂചിപ്പിക്കാൻ വേണ്ടിയാണ് കാലിൽചിറകുകൾ കൊടുത്തിരിക്കുന്നത്." ശില്പി വിശദീകരിച്ചു.
“മുടി എന്താണിങ്ങനെ? രാജാവ് വീണ്ടും തിരക്കി."
“പ്രഭോ തൊട്ടടുത്ത് എത്തുമ്പോൾ ആളുകൾക്ക് ആ മുടിയിൽ പിടിച്ച് സുവർണാവസരത്തെ നിറുത്തു വാൻ കഴിയും. കടന്നുപോയാൽ പിടികൂടാൻ കഴിയില്ല എന്നതിൻ്റെ സൂചനയാണ് പിന്നിൽ മുടിയില്ലാത്തത്." സുവർണാവസരങ്ങൾക്ക് ഒരു ദേവനുണ്ടെങ്കിൽ അത് തീർച്ചയായും ആ ശില്പ‌ിയുടെ ഭാവനയിൽ ഉള്ളതുപോലെതന്നെ ആയിരിക്കും. എന്തുകൊണ്ടെന്നാൽ സുവർണാവസരങ്ങൾ ആർക്കുവേണ്ടിയും കാത്തു നിൽക്കാറില്ല. കടന്നുപോയാൽ പിടികൂടാനും കഴിയില്ല. ജീവിതവിജയം കൈവരിച്ചവരെല്ലാം സുവർണാവസ രങ്ങൾ അടുത്തെത്തിയപ്പോൾ ചാടിപ്പിടിച്ചവരാണ്.
അതുകൊണ്ട് സുവർണാവസരങ്ങൾ അടുത്തെത്തുമ്പോൾ അത് ഒരു നിമിഷംപോലും നഷ്ടപ്പെടുത്താ തെ കരസ്ഥമാക്കുക. അത് കടന്നുപോയാൽ നമുക്ക് തിരിച്ചുപിടിക്കാൻ കഴിഞ്ഞെന്നുവരില്ല.
പാപികളായ നമുക്കുവേണ്ടി ദൈവപുത്രൻ തൻ്റെ ജീവനെത്തന്നെ നൽകി നമ്മോടു കരുണകാണിച്ചു. ദൈവപുത്രന്റെ ഈ കരുണ നമുക്കും സഹജീവികളോടു കാട്ടാം.

ശ്രീബുദ്ധനും വൃദ്ധയും

ഒരു ദിവസം ഭഗവാൻ ശ്രീബുദ്ധൻ പാടലീപുത്രം സന്ദർശിക്കുവാൻ എത്തി. തങ്ങളുടെ നിലയനുസരി ച്ച് ബുദ്ധഭഗവാനെ സ്വീകരിക്കുവാനുള്ള ഏർപ്പാടുകളിൽ തദ്ദേശവാസികൾ മുഴുകി.
ഭഗവാനെ സന്ദർശിച്ച് അനുഗ്രഹം വാങ്ങുവാൻ രാജാ ബിംബിസാരനും എത്തി. ബിംബിസാരൻ്റെ ഖജനാവിലെ വിലപിടിപ്പുള്ള രത്നങ്ങളും മുത്തുകളും ഭഗവാന് സമർപ്പിക്കപ്പെട്ടു. അതിനുശേഷം മന്ത്രിമാർ,
സമ്പന്നർ, മറ്റു പ്രമുഖരുടെയൊക്കെ ഉപഹാരങ്ങളും ഭഗവാന് സമർപ്പിച്ചു. അവയെല്ലാം അദ്ദേഹം ഒരു കരംകൊണ്ടാണ് സ്വീകരിച്ചത്.

ഇതിനിടയിൽ ഒരു പടുവൃദ്ധയും അവിടെ എത്തി. ദരിദ്രയായ അവർ കേവലം ഒരു കൈതച്ചക്കയാണ് അദ്ദേഹത്തിന് ഉപഹാരമായി കൊണ്ടുവന്നത്. ഭഗവാൻ ബുദ്ധൻ വളരെ ആദരവോടെ ഇരുകരങ്ങളും നീട്ടി ആ ഉപഹാരം സ്വീകരിച്ചു.
ഇതുകണ്ട് രാജാ ബിംബിസാരൻ ആശ്ചര്യത്തോടെ ചോദിച്ചു: "ഞങ്ങളെല്ലാം വളരെ വിലപിടിച്ച സമ്മാ നങ്ങളാണ് അങ്ങേയ്ക്ക് നൽകിയത്. അവയെല്ലാം അങ്ങ് ഒരു കൈകൊണ്ടു മാത്രമാണ് സ്വീകരിച്ചത്. എന്നാൽ ഈ വൃദ്ധയുടെ നിസ്സാരമായ ഉപഹാരം അങ്ങ് ആദരവോടെ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നു."
ബുദ്ധഭഗവാൻ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു:
“രാജൻ, നിങ്ങൾ എല്ലാവരുടെയും തന്നെ ഉപഹാരങ്ങൾ ശ്രേഷ്‌ഠങ്ങൾ ആണ്. എങ്കിലും അവയൊന്നും നിങ്ങളുടെ സമ്പത്തിൻ്റെ ചെറിയൊരു ശതമാനം പോലും ആകുന്നില്ല. തരാൻ ഒന്നും കയ്യിൽ ഇല്ലാതിരുന്നിട്ടും തന്റെ കൈവശമുള്ളതിൻ്റെ നല്ലൊരു ഭാഗം വൃദ്ധ എനിക്കു സമർപ്പിച്ചു. അതും തികച്ചും നിർമ്മലമായ മന സ്സോടെ. അതുകൊണ്ടു തന്നെയാണ് അവരുടെ ദാനം ഞാൻ തുറന്ന ഹൃദയത്തോടെ സ്വീകരിച്ചത്. ഉപഹാരത്തിന്റെ ശ്രേഷ്‌ഠത അതു നൽകുന്നവൻ്റെ മനഃസ്ഥിതിയിലാണ് അടങ്ങിയിരിക്കുന്നത്.

(അവസാനിച്ചു)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക