Image

കാര്‍ന്നോരുതന്നെ തുടര്‍ന്നും തറവാട് ഭരിക്കും (ലേഖനം: സാം നിലംപള്ളില്‍)

Published on 24 February, 2024
കാര്‍ന്നോരുതന്നെ തുടര്‍ന്നും തറവാട് ഭരിക്കും (ലേഖനം: സാം നിലംപള്ളില്‍)

2024 ലോക്‌സഭാ ഇലക്ഷന്‍ സമീപിച്ചിരിക്കെ രാജ്യത്തെ പ്രമുഖപത്രങ്ങളുടെയും ഓണ്‍ലൈന്‍ മീഡിയകളുടെയും സര്‍വ്വേകള്‍ പുറത്തുവന്നുകൊണ്ടിരിക്കയാണ്. ഇത്തരം സര്‍വ്വേകള്‍ക്ക് വലിയ പ്രധാന്യമൊന്നും പൊതുജനങ്ങള്‍ കല്‍പിക്കാറില്ല. അതിന്റെ കാരണം ഇവരുടെ കണ്ടെത്തലുകളൊന്നും ഇലക്ഷന്‍ റിസല്‍റ്റ് വരുമ്പോള്‍ ശരിയാകാറില്ല എന്നതുതന്നെ. ഉദാഹരണത്തിന് ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മധ്യപ്രദേശിലും ഛത്തീഘട്ടിലും കൊണ്‍ഗ്രസ്സ് വിജയിക്കുമെന്നായിരുന്നു മീഡിയകളുടെ കണ്ടെത്തല്‍. റിസല്‍ട്ട് വന്നപ്പോള്‍ ഈരണ്ട് സംസ്ഥാനങ്ങളിലും ബി ജെ പിയെയാണ് വിജയിപ്പിച്ചത്. ഇപ്പോള്‍ ലോക്‌സഭാ ഇലക്ഷന്റെ ഫലത്തെപറ്റി സര്‍വ്വേകള്‍ പറയുന്നത് ബി ജെ പി 300 + സീറ്റുകള്‍ നേടുമെന്നാണ്. ഇന്നത്തെ ചുറ്റുപാടുകളില്‍ ഫലമെന്തായിരിക്കുമെന്ന് വിശകലനം ചെയ്യുന്ന നിഷ്പക്ഷമതികളായവര്‍ക്ക് മീഡിയകളുടെ പ്രവചനത്തെ ആശ്രയിക്കതെതന്നെ പറയാന്‍ സാധിക്കും ബി ജെ പി വന്‍ഭൂരിപക്ഷത്തോടെ വീണ്ടും അധികരതതിലെത്തുമെന്ന്., അതായത് കാരണവര്‍തന്ന വീണ്ടും തറവാട് ഭരിക്കുമെന്ന്. അദ്ദേഹത്തിന്റെ കഴിഞ്ഞ പത്തുവര്‍ഷത്തെ ഭരണമികവ് ജനങ്ങള്‍ അംഗീകരിച്ചതാണ്. (കേരളത്തിലല്ല) 

കേന്ദ്രത്തില്‍ നാനൂറിലധികം സീറ്റുകള്‍നേടി ബി ജെ പി അധികാരത്തിലെത്തുമെന്നാണ് മോദിയുടെ അവകാശവാദം. ഇന്‍ഡ്യന്‍ രാഷ്ട്രീയ കാലാവസ്ഥ പരിഗണിക്കുമ്പോള്‍ അദ്ദേഹത്തിന്റെ അവകാശവാദം തെറ്റാണന്ന് പറയാനാകില്ല. അതിന്റെ കാരണം ശക്തമായ പ്രതിപക്ഷം ഇല്ലന്നതുതന്നെ. രാജ്യത്തുടനീളം വേരുകളുള്ള കോണ്‍ഗ്രസ്സ് ശക്തനായ നേതാവില്ലാതെ പതറുന്ന കാഴ്ച്ചയാണ് കാണുന്നത്. ആപാര്‍ട്ടി സീറ്റുകള്‍ക്കായി പ്രാദേശികപാര്‍ട്ടികളുടെ ദയാദാക്ഷിണ്യത്തിനുവേണ്ടി അവരുടെ വീട്ടുപടിക്കല്‍ കാത്തുനില്‍കുന്നത് കാണുമ്പോള്‍ സഹതാപമാണ് തോന്നുന്നത്. രാഹുല്‍ഗന്ധിക്ക് നേതൃത്വപാടവമില്ല., പാര്‍ട്ടിയെ നയിക്കാന്‍ കഴിവില്ലാത്ത അദ്ദേഹം എങ്ങനെ രാജ്യത്തെ നയിക്കുമെന്ന് ജനങ്ങള്‍ ചോദിക്കുന്നു. തെക്കുവടക്ക് നടന്നാല്‍ നേതാവാകാമെന്ന് അദ്ദേഹത്തെ ആരോ തെറ്റിധരിപ്പിച്ചിരിക്കുന്നു. പരാജയം മുന്നില്‍കണ്ടാണ് സോണിയഗാന്ധി റായ്ബറേലിയില്‍ മത്സരിക്കാതെ രാജസ്ഥാനില്‍പോയി രാജ്യസഭയിലേക്ക് ടിക്കറ്റ് വാങ്ങി., വേറെ എവിടെ പോകാന്‍. 2019 ല്‍ ഉത്തര്‍പ്രദേശില്‍നിന്ന് കോണ്‍ഗ്രസ്സ് വിജയിച്ച ഒരേയൊരു പാര്‍ലമെന്റ് മെമ്പറായിരുന്നു സോണിയ. രാഹുല്‍ അമേഠിയില്‍ സ്മൃതി ഇറാനിയോട് തോറ്റു. അവസാനം വയനാട്ടില്‍വന്ന് മുസ്‌ളീം ലീഗിന്റെ സഹായത്തോടെയാണ് അദ്ദേഹം പാര്‍ലമെന്റിലെത്തിയത്. ഇപ്രാവശ്യവും വയനാടുതന്നെ ആയിരിക്കും രാഹുലിന്റെ ആശ്രയം.

കേരളത്തില്‍ മൂന്ന് ലോകസഭാസീറ്റുകള്‍ വേണമെന്ന് മുസ്‌ളീംലീഗ് ആവശ്യപ്പെട്ടിരിക്കയാണ്. ലീഗിന്റെ ആവശ്യം അംഗീകരിക്കാതി—രിക്കാന്‍ കോണ്‍ഗ്രസ്സിനാകില്ല. അങ്ങനെ കൊടുത്താല്‍ കോണ്‍ഗ്രസ്സിനെ പിന്‍തുണക്കുന്ന മറ്റ്‌സമുദായങ്ങളുടെ പ്രതികരണം എങ്ങനെ ആയിരിക്കുമെന്ന് പറയാനാകില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അഞ്ചാം മന്ത്രിസ്ഥാനം അംഗീകരിച്ചതാണല്ലോ അടുത്തഇലക്ഷനില്‍ എല്‍ ഡി എഫിന്റെ വനവിജയത്തിന് കാരണമായത്.

ദക്ഷിണേന്ത്യയാണ് ബി ജെ പിക്ക് ബാലികേറാമല. തെലുങ്കാന, ആന്ധ്ര, തമിഴ്‌നാട്, കേരളം ഈ സംസ്ഥാനങ്ങള്‍ ബി ജെ പിയെ വരവേല്‍ക്കാന്‍ മടിച്ചുനില്‍കുകയാണ്. കര്‍ണാടകയാണ് അതിനൊരു അപവാദം. അവിടെ 2019ലെ ഇലക്ഷനില്‍ ബി ജെ പി ഒന്നൊഴികെ എല്ലാസീറ്റുകളും നേടി. ഇപ്രാവശ്യവും അങ്ങനെതന്നെ സംഭവിക്കുമെന്ന് പ്രതീക്ഷിക്കാം. തെലുങ്കനയില്‍ നാലോ അഞ്ചോ സീറ്റുകളും കേരളത്തില്‍ രണ്ട് സീറ്റുകളും പാര്‍ട്ടി പ്രതീക്ഷിക്കുന്നുണ്ട്. ആന്ധ്രയില്‍ വൈ. എസ്സ് ആര്‍ കോണ്‍ഗ്രസ്സ് ബി ജെ പിയുടെ സഖ്യകക്ഷി അല്ലെങ്കിലും പാര്‍ലമെന്റിലെ വോട്ടെടുപ്പുകളില്‍ ഭരണകക്ഷിയെയാണ് പിന്തുണച്ചിരുന്നത്.  ദക്ഷിണേന്ത്യയില്‍നിന്ന് ഒരുസീറ്റുപോലും കിട്ടിയില്ലെങ്കിലും ബി ജെ പി വന്‍ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തും. 

തറവാട്ടില്‍ ശക്തനായ കാരണവര്‍ ഉണ്ടെങ്കില്‍ അന്തേവാസികള്‍ക്ക് സമാധാനത്തോടെ കിടന്നുറങ്ങാം. കാരണവര്‍ കഴിവില്ലാത്തവനും ധൂര്‍ത്തനും അഴിമതിക്കാരനും ആണെങ്കില്‍ തറവാട് മുടിഞ്ഞതുതന്നെ. നരേന്ദ്ര മോദിയെപറ്റി അങ്ങനെയൊരു അപവാദം പ്രചരിപ്പിക്കാന്‍ പ്രതിപക്ഷം ആഞ്ഞുശ്രമിച്ചെങ്കിലും വിജയിച്ചില്ല. രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങളെല്ലാം ചീറ്റിപ്പോകുന്ന കാഴ്ച്ചയാണ് കണ്ടത്. മോദിക്കതിരെ അടിസ്ഥനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചതിന്റെപേരില്‍ സുപ്രീംകോടതി അദ്ദേഹത്തെ ശാസിക്കകയുണ്ടായി. പ്രതിപക്ഷത്തിന് ഇപ്പോള്‍ പറയാനുള്ളത് മണിപ്പൂര്‍ വിഷയം മാത്രമാണ്. അത് കേരളത്തിലല്ലാതെ മണിപ്പൂരില്‍പോലും വിലപ്പോകില്ല. കേരളത്തിലും ജനങ്ങള്‍ സത്യാവസ്ത മനസിലാക്കി തുടങ്ങി.

ഇന്‍ഡ്യ പുരോഗതിയിലൂടെ സഞ്ചരിക്കുന്നത് ജനങ്ങള്‍ നേരിട്ട് കാണുന്നുണ്ട്. അവരുടെ കണ്‍മുമ്പിലൂടെയാണ് ആറുവരിയും നാലുവരിയും പാതകള്‍ കടന്നുപോകുന്നത്. പ്രധാനമന്ത്രി തങ്ങളുടെ കാര്യത്തില്‍ തല്‍പരനാണന്ന് സാധാരണജനങ്ങള്‍ക്കറിയാം. അദ്ദേഹം തുടര്‍ന്നുഭരിച്ചാല്‍ തങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുമെന്ന് അവര്‍ വിശ്വസിക്കുന്നു. അവരുടെ പ്രധാനമന്ത്രി ലോകംബഹുമാനിക്കുന്ന വ്യക്തിയാണന്ന് അഭിമാനത്തോടെ ഓര്‍ക്കുന്നു. 

യാതൊരു തത്വദീക്ഷയുമില്ലാത്ത പ്രതിപക്ഷപര്‍ട്ടികളെ ഭരണം ഏല്‍പിച്ചാല്‍ അവര്‍ നാടിനെ മുടിക്കുമെന്ന് മുന്‍അനുഭവങ്ങളില്‍നിന്ന് ജനം മനസിലാക്കിയിട്ടുണ്ട്. മന്‍മോഹന്‍ സിങ്ങിന്റെ രണ്ടാംടേമിലെ ഭരണം കണ്ടതാണല്ലോ. അദ്ദേഹം ശുദ്ധനും അഴിമതിക്കാനല്ലാത്തവനും ആയിരുന്നെങ്കിലും ഡി എം കെ പോലുള്ള ഘടകകക്ഷികള്‍ ഖജനാവ് തൂത്തുവാരുന്നത് അദ്ദേഹം നിസഹായനായി നോക്കിനിന്നു. അഴിമതി കണ്ടുപിടിതച്ചത് ഡി എം കെ ആണന്ന് പറയാറുണ്ട്. ഇന്‍ഡ്യ ഓര്‍ക്കാനിഷ്ടപ്പെടാത്ത പണ്ടത്തെ അഴിമതിഭരണം വീണ്ടുംകൊണ്ടുവരാന്‍ ജനം ഇഷ്ടപ്പെടുന്നില്ല,

samnilampallil@gmail.com

Join WhatsApp News
Naadanpravasi 2024-02-24 23:41:41
ചണ്ഡീഗഢിൽ ബി.ജെ.പി. വിജയിച്ചിരുന്നെങ്കിൽ അതിൽപരം ഒരു മാനക്കേട് അടുത്തകാലത്തൊന്നും ഇന്ത്യൻ റിപ്പബ്ളിക്കിനുണ്ടാകുമായിരുന്നില്ല. അധാർമ്മികതയുടെ വഴിയിലൂടെ സഞ്ചരിക്കുന്ന ആദ്യത്തെ ഇന്ത്യൻ രാഷ്ട്രീയപ്പാർട്ടിയൊന്നുമല്ല ബി.ജെ.പി. ബി.ജെ.പിയുടെ പ്രത്യേകത ഈ വഴിവിട്ടുള്ള സഞ്ചാരങ്ങൾ തീർത്തും ആസൂത്രിതമായും കാര്യക്ഷമമായും ചെയ്യാനുള്ള മികവാണ്. ഉദാഹരണത്തിന് വൻകിട കമ്പനികളുടെ കയ്യിൽനിന്ന് പണം വാങ്ങാത്ത പാർട്ടികളുണ്ടാവില്ല. പക്ഷേ, ബി.ജെ.പി. അതിനെ ഇലക്ടറൽ ബോണ്ടുകളുടെയും പി.എം. കെയേഴ്സ് ഫണ്ടിന്റെയും രൂപത്തിൽ സ്ഥാപനവത്കരിച്ചു. എന്നിട്ടതിനെ സുതാര്യത എന്ന ഓമനപ്പേരിട്ടു വിളിച്ചു. വാക്കിനും ചെയ്തിക്കുമിടയിലുള്ള വല്ലാത്ത അകലമാണിത്. ഒരു കാര്യം പറയുകയും നേർവിപരീതമായ കാര്യം പ്രവർത്തിക്കുകയും ചെയ്യുക. മറ്റുള്ള രാഷ്ട്രീയപ്പാർട്ടികൾ നൂറ് ശതമാനവും ഹരിശ്ചന്ദ്രന്മാരാണെന്നല്ല ഇതിന്റെ അർത്ഥം. പറയുന്ന കാര്യം ചെയ്യാതിരിക്കുക എന്നത് ഒരു കലയാക്കി മാറ്റുകയും അതിൽ ഗവേഷണ ബിരുദം നേടുകയും ചെയ്തു എന്നതിലാണ് ബി.ജെ.പി. വ്യത്യസ്തമാകുന്നത്. ജനാധിപത്യത്തിന്റെ മാതാവാണ് ഇന്ത്യ എന്ന് നാഴികയ്ക്ക് നാൽപത് വട്ടം പുരപ്പുറത്തുനിന്നും അല്ലാതെയും വിളിച്ചുപറയുന്ന പ്രധാനമന്ത്രി മോദിയോ അദ്ദേഹത്തിന്റെ സഹപ്രവർത്തകരോ ചണ്ഡീഗഢിൽ ചെയ്തതിൽ ഒരു തരത്തിലുള്ള തെറ്റും കണ്ടില്ല. ചണ്ഡീഗഢിൽ നേടിയ അട്ടമറി ജയത്തിൽ ബി.ജെ.പി. ഒന്നടങ്കം ആഹ്ളാദിക്കുന്ന കാഴ്ചയാണ് ഇ്ന്ത്യ കണ്ടത്. സകല ജനാധിപത്യ മര്യാദകളും കാറ്റിൽപറത്തി ബി.ജെ.പി. നടത്തിയ ഈ കലാപരിപാടിക്ക് മോദിയുടെ ഗാരന്റി ഉണ്ടായിരുന്നു എന്ന് ചുരുക്കം. ഇലക്ടറൽ ബോണ്ട് കേസിലെ സുപ്രീം കോടതി വിധി ഇന്ത്യൻ ജനാധിപത്യത്തിന് നൽകിയ ആശ്വാസം ചില്ലറയല്ല. 6,566 കോടി രൂപയാണ് ഇക്കഴിഞ്ഞ വർഷങ്ങളിൽ ബി.ജെ.പി. ഇലക്ടറൽ ബോണ്ടുകളിലൂടെ സ്വന്തമാക്കിയത്. ഇന്ത്യയിൽ മറ്റൊരു രാഷ്ട്രീയ പാർട്ടിയും ഇപ്പോൾ പണത്തിന്റെ കാര്യത്തിൽ ബി.ജെ.പിയുടെ നാലയൽപ്പക്കത്ത് പോലുമില്ല. ഇന്ത്യയിലെ ധനത്തിന്റെ ഭൂരിഭാഗവും ഒരു ശതമാനം വരുന്ന കൂറ്റൻ പണക്കാർ കയ്യടക്കുന്നതുപോലെ ഇലക്ടറൽ ബോണ്ടുകളുടെ സിംഹഭാഗവും ബി.ജെ.പി. കയ്യടക്കി. ഏതു കളിയിലും ലെവൽ പ്ലേയിങ് ഫീൽഡ് വേണമെന്നത് സ്വാഭാവികനീതിയാണ്. പങ്കെടുക്കുന്ന കളിക്കാർക്ക് ഒരു പരിധി വരെയെങ്കിലും തുല്ല്യതയുണ്ടാവണം. ഈ നീതിയാണ് ബി.ജെ.പി. അട്ടിമറിച്ചത്. നല്ല ഒന്നാന്തരം വൈറ്റ് മണി 6,566 കോടി കയ്യിലുണ്ടെങ്കിൽ ഒരു രാഷ്ട്രീയപ്പാർട്ടിക്ക് കളിക്കാവുന്ന കളികൾക്ക് പരിധിയില്ല. ഇലക്ടറൽ ബോണ്ടുകൾ അന്യായമാണെന്ന് സുപ്രീം കോടതി വിധിച്ചത് ഈ പരിസരത്തിലാണ്. വാസ്തവത്തിൽ കുറെക്കൂടി നേരത്തെ ഈ വിധി വന്നിരുന്നെങ്കിൽ ഇത്രയും പണം ബി.ജെ.പിക്ക് സമാഹരിക്കാനാകുമായിരുന്നില്ല. ഇലക്ടറൽ ബോണ്ടുകൾ അന്യായമാണെങ്കിൽ അതിലൂടെ കിട്ടിയ പണവും അന്യായമാണ്. ആ പണവും തിരിച്ചുപിടിക്കാൻ നടപടി വേണം. ചണ്ഡീഗഢ് ഉയർത്തുന്ന വിപത്സന്ദേശങ്ങൾ കാണാതെ പോവുന്നത് ഇന്ത്യൻ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം വലിയ അപടകമായിരിക്കും. ഒരു മേയർ തിരഞ്ഞെടുപ്പ് ജയിക്കാൻ ഇത്രയും നിയമവിരുദ്ധമായി പ്രവർത്തിക്കാൻ കഴിയുമെങ്കിൽ വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പിക്കാൻ ബി.ജെ.പി. ഏതറ്റം വരെ പോകും എന്നത് പേടിപ്പിക്കുന്ന ചിന്തയാണ്. The Party With A Difference' എന്നാണ് ബി.ജെ.പി. സ്വയം വിശേഷിപ്പിക്കുന്നത്. മറ്റുള്ളവർ വ്യാജ മതേതരവാദികളും തങ്ങൾ ശരിക്കുള്ള മതേതര വാദികളും എന്ന ബി.ജെ.പിയുടെ നയം ഈ വ്യത്യസ്തതയുടെ പുറത്തായിരുന്നു. അഴിമതിക്കെതിരെ ഒന്നിച്ചുള്ള പോരാട്ടം, സബ് കാ സാത്, സബ് കാ വികാസ് എന്നൊക്കെയാണ് മുദ്രാവാക്യങ്ങൾ. വാക്കിനും ചെയ്തിക്കുമിടയിലുള്ള അകലം പുതിയ സംഗതിയല്ല. ഒരു കാര്യം പറയുകയും അതിന് വിപരീതമായി പ്രവർത്തിക്കുകയും ചെയ്യുക എന്നതിന് മനുഷ്യന്റെ പിറവിയോളം തന്നെ പഴക്കമുണ്ടാകാം. പക്ഷേ, സമൂഹം മുന്നേറുമ്പോൾ ആദ്യം സംഭവിക്കേണ്ട ഒരു കാര്യം ഈ അകലം കുറയുക എന്നതാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക