Image

ഇനിയും നാം കണ്ടുമുട്ടുന്ന നിമിഷം ( കവിത : പുഷ്പമ്മ ചാണ്ടി )

Published on 21 February, 2024
ഇനിയും നാം കണ്ടുമുട്ടുന്ന നിമിഷം ( കവിത : പുഷ്പമ്മ ചാണ്ടി )

ഒരു ചെറിമരം പോൽ  പൂത്തുലുയണമെനിക്ക് 
ചുറ്റിനും ഇതളുകളാൽ പരവതാനി വിരിച്ച മരം  
തിളങ്ങുന്ന സൂര്യനെ നോക്കി 
നൂപുരം ചാർത്തി
മതി വരുവോളം നൃത്തം 
ചെയ്യണം..
പൂക്കളുടെ സൗരഭത്തിൽ
മന്ദ മാരുതൻ്റെ തലോടലിൽ
പതുക്കെയെൻ ഹൃദയം തുറക്കണം
നിനക്കായ്....
നിനക്കായ്
മാത്രം ...

അവിടെയെൻ  ഹൃദയത്തിൻ ചുവരുകളിൽ ഞാൻ കുറിച്ചിട്ട പ്രണയാക്ഷരങ്ങൾ 

ഇനിയും നീ വായിക്കാത്ത  കുറിമാനം...
ചിരിയോർമ്മകളുടെ  നിമിഷങ്ങൾ 
സന്തോഷങ്ങളും സന്താപങ്ങളും
നിധിപോലെ
ഒളിച്ചു വെച്ചിരിക്കുന്നു ....

വരും ജന്മത്തിൽ നാം കണ്ടുമുട്ടുന്ന നിമിഷം
ഒക്കെയും 
എടുത്തു കൊള്ളൂ ...

Join WhatsApp News
റോയ് പഞ്ഞിക്കാരൻ 2024-02-21 06:40:11
മനോഹരം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക