Image

റൈസിംഗ് സ്റ്റാര്‍ ക്രിക്കറ്റ് ക്ലബ് കുവൈറ്റിന് നവ നേതൃത്വം.

വിപിന്‍ രാജേന്ദ്രന്‍ Published on 15 February, 2024
റൈസിംഗ് സ്റ്റാര്‍ ക്രിക്കറ്റ് ക്ലബ് കുവൈറ്റിന് നവ നേതൃത്വം.

2010 ല്‍  ക്രിക്കറ്റ് പ്രേമികളായ കുറച്ചു പേരില്‍ നിന്നും തുടങ്ങിയ റൈസിംഗ് സ്റ്റാര്‍ ക്രിക്കറ്റ് ക്ലബ് ഇന്ന് അതിന്റെ പ്രവര്‍ത്തന മികവു കൊണ്ടും, ക്ലബ് മെമ്പേഴ്‌സിന്റെ എണ്ണം കൊണ്ടും കുവൈറ്റിലെ തന്നെ ഏറ്റവും മികച്ച ക്ലബ്ബുകളില്‍ ഒന്നായി മാറിയിരിക്കുകയാണ്.

2024-2025 വര്‍ഷത്തിലെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുവാനും, ക്ലബ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ പ്രാധാന്യത്തോടെ ക്രിക്കറ്റ് പ്രേമികള്‍ക്കിടയിലേക്ക് എത്തിക്കുന്നതിനും വേണ്ടിയാണ് പുതിയ നേതൃത്വം വന്നിരിക്കുകയാണ്. 2024 ഫെബ്രുവരി 2 നു അബുഹലീഫയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തില്‍ വച്ച് പുതിയ കമ്മിറ്റി തിരഞ്ഞെടുക്കപ്പെട്ടു.

ബി എസ് പിള്ള (മുഖ്യ രക്ഷാധികാരി), ഡോ.ആദര്‍ശ് അശോകന്‍ (രക്ഷാധികാരി), ജിതേഷ് മോഹന്‍ദാസ് (രക്ഷാധികാരി), അനീഷ് കെ അശോക് (ചെയര്‍മാന്‍), യോഗേഷ് താമോര്‍ (വൈസ് ചെയര്‍മാന്‍), ജിജോ ബാബു ജോണ്‍ (ടീം കോര്‍ഡിനേറ്റര്‍), വിപിന്‍ രാജേന്ദ്രന്‍ (പ്രസിഡന്റ്), ലിജു മാത്യൂസ് (വൈസ് പ്രസിഡന്റ്), വിനീത് വിജയന്‍ (വൈസ് പ്രസിഡന്റ്), ജയേഷ് കോട്ടോള (ജനറല്‍ സെക്രട്ടറി), ശിവ കൊട്ടി റെഡ്ഡി (സെക്രട്ടറി), ദില്ലു ദിലീപന്‍  (ട്രഷറര്‍), രാഹുല്‍ പാച്ചേരി (ജോയിന്റ് ട്രഷറര്‍), ബിപിന്‍ ഓമനക്കുട്ടന്‍(സ്പോണ്‍സര്‍ഷിപ് മാനേജര്‍), ഷിജു മോഹനന്‍ (സോഷ്യല്‍ മീഡിയ മാനേജര്‍), അരുണ്‍ കൃഷ്ണ (യൂണിഫോം മാനേജര്‍).

മാനേജ്മന്റ് കമ്മിറ്റി അംഗങ്ങളായി ജോയ്സ് ജോസഫ്,അരുണ്‍ തങ്കപ്പന്‍,ഷമീര്‍ പൂവത്താന്‍ കണ്ടി,ആദര്‍ശ് പറവൂര്‍,സിനിജിത് ദേവരാജ്,മനോജ് റോയ്, സുരേഷ് ഡോണ്‍,റിജോ പൗലോസ് എന്നിവരെയും തിരഞ്ഞെടുത്തു. ടൂര്‍ണമെന്റ് നടത്തിപ്പിനായി സുമന്‍, അജിത് ഉല്ലാസ്, രഞ്ജിത് കെ പി, വിജിത് കുമാര്‍ എന്നിവരെയും നെറ്റ്‌സ് കോര്‍ഡിനേറ്റര്‍സ് ആയി റിജോ പൗലോസ്, അബ്ദുല്‍ റഹ്‌മാന്‍ എന്നിവരെയും തിരഞ്ഞെടുത്തു. ക്യാപ്റ്റിന്‍ ആയി വിപിന്‍ രാജേന്ദ്രനും വൈസ് ക്യാപ്റ്റന്‍ ആയി ജയേഷ് കൊട്ടോളയും തുടരാന്‍ യോഗത്തില്‍ തീരുമാനിച്ചു.

റൈസിംഗ് സ്റ്റാര്‍ ക്രിക്കറ്റ് ക്ലബ് കുവൈറ്റ് മലയാളികള്‍ക്കിടയില്‍ ക്രിക്കറ്റ് - മറ്റു ഇതര കായിക വിനോദങ്ങള്‍, അവയുടെ പ്രവര്‍ത്തനങ്ങള്‍ വളര്‍ത്തി കൊണ്ടുവരുന്നതില്‍ പ്രാധാന്യം നല്‍കാനും വിവിധ ടൂര്‍ണമെന്റുകള്‍ അത്തരത്തില്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക