Image

കാർമുകിൽ (ഷെല്ലി) - (മൊഴിമാറ്റം : ജി. പുത്തൻകുരിശ്)

Published on 25 January, 2024
കാർമുകിൽ (ഷെല്ലി) - (മൊഴിമാറ്റം : ജി. പുത്തൻകുരിശ്)

(The Cloud- By Percy Bysshe Shelly)  

ദാഹിക്കുന്ന പുഷ്പങ്ങൾക്ക്, അരുവികളിൽ നിന്നും 
കടലിൽനിന്നും ഞാൻ പുതുമഴയെ കൊണ്ടുവരുന്നു.
പകൽക്കിനാവ് കണ്ടു കിടക്കുമ്പോൾ അവയുടെ 
ഇലകൾക്ക് ഞാൻ തണൽവിരിക്കുന്നു.
എന്റെ ചിറകിൽ നിന്ന് ഞാൻ പൊഴിക്കുന്ന 
മഞ്ഞുതുള്ളികളാൽ  ഓമനത്തമുള്ള എല്ലാ 
മുകുളങ്ങളെയും  ഞാൻ  ഉണർത്തുന്നു.
അവൾ ആദിത്യനെ വാഴ്ത്തി   നൃത്തമാടി 
അമ്മയുടെ  മുലകുടിച്ചു ഉറങ്ങുമ്പോൾ
ഞാൻ, അവയെ  പ്രഹരിക്കാൻ അടുക്കുന്ന കൽമഴയെ 
ചാട്ടവാറിനാൽ അടിച്ചു  അതിന്റെ കീഴയുള്ള 
പച്ചപ്പരപ്പുകളെ  ശുഭ്രമാക്കുന്നു.
പിന്നെഞാൻ അതിനെ മഴയാൽ അലിയിപ്പിച്ച്  
ഇടിമുഴക്കി ചിരിച്ചുകൊണ്ട് കടന്നുപോകുന്നു.  

ഞാൻ ഗിരിതടങ്ങളിലെ മഞ്ഞിനെ തട്ടിത്തെറിപ്പിക്കുന്നു 
അവിടെയുള്ള ദേവദാരുക്കൾ ഭയാക്രാന്തരായി ഞരങ്ങുന്നു 
ഞാൻ കാഹളനാദമുയർത്തുന്ന കാറ്റിന്റ കരങ്ങളിൽ 
ഉറങ്ങുമ്പോൾ അതിനെ എന്റെ വെളുത്ത തലയിണയാക്കുന്നു . 
ഞാൻ ആകാശ നൗകയുടെ  അമരത്തിൽ ശ്രേഷ്ടമായ 
മിന്നൽപ്പിണരിനെ  നാവികനാക്കുന്നു.
താഴെ നിലവറയിൽ കാൽച്ചങ്ങലയിൽ കിടക്കുന്ന ഇടി
മല്ലിടുകയും, ഉറക്കെ ദ്വേഷ്യത്തോടെ മോങ്ങുകയും ചെയ്യുന്നു . 
ഭൂമിയുടെയും സമുദ്രത്തിന്റെയും മുകളിലൂടെ, 
ഏതോ ജീനിയുടെ പ്രണയത്താൽ ആകർഷിക്കപ്പെട്ട്
ചടുലമായ ചലനത്തോടെ  മിന്നൽപ്പിണർ  എന്നെ നയിക്കുന്നു. 
നീലലോഹിത നിറമാർന്ന സമുദ്രത്തിന്റ ആഴത്തിലും , 
കുന്നിൻമുകളിലും , കിഴക്കാംതൂക്കായ പാറക്കൂട്ടങ്ങളിലും  
അരുവികളിലും  , സമതലപ്രദേശങ്ങളിലും  
അവൻ സ്വപ്‌നം കാണുന്ന ഭൂതലങ്ങളിലും  
പർവതങ്ങളുടെ താഴ്വാരങ്ങളിലും  നീർച്ചാലുകളിലും     
അവന്  പ്രിയപ്പെട്ട ജീനി വസിക്കുന്നു. 
ആ സമയങ്ങളിലെല്ലാം സ്വർഗ്ഗത്തിന്റെ 
നീലിമയാർന്ന പുഞ്ചിരിയിൽ വെയിൽ കായുകയും 
അല്പസമയത്തിൽ മഴയിൽ അലിഞ്ഞുപോകയും ചെയ്യുന്നു. 

രക്തദാഹിയായ സൂര്യോദയം അവന്റ കൊള്ളിമീൻ 
കണ്ണുകളും കത്തിയെരിയുന്ന ചിറകുകളും വ്യാപരിപ്പിച്ച് 
മേഘമാകുന്ന എന്റെ നൗകയുടെ പിന്നിലിരുന്നു മുന്നേറുന്നു
പതിരക്കാറ്റ് വീശിയടിക്കുമ്പോൾ മറ്റാർക്കും കാണാൻ 
കഴിയാത്ത കാൽച്ചുവടുകളും, മാലാഖമാർക്ക് മാത്രം 
കേൾക്കവുന്ന പദസ്വനവും എന്റെ നേർത്ത 
മേൽക്കൂരയുടെ ഊടുകൾ  പൊട്ടിച്ചിരിക്കാം. 
നക്ഷത്രങ്ങൾ അവളുടെ പിന്നിൽ ഒളിഞ്ഞു നോക്കുകയും,
അവർ ചുറ്റികറങ്ങി ഒരുകൂട്ടം സ്വർണ്ണനിറമുള്ള 
തേനീച്ചകളെപ്പോലെ ഒളിച്ചോടുന്നതും  നോക്കി
ചിരിക്കുകയും ചെയ്യുന്നു.  നദികളും ജലാശയങ്ങളും 
ആഴിപ്പരപ്പും ശാന്തമാകുവരെ,മുകളിൽ നിന്നു 
എന്നിലൂടെ വീണ ആകാശത്തിന്റെ 
ഒരു കീറിൽ ചന്ദ്രനും മറ്റുളളവയും  പാകുംവരെ 
കാറ്റു തീർത്ത എന്റെ കൂടാരത്തിന്റെ പിളർപ്പ്
ഞാൻ  വിസ്ത്രതമാക്കികൊണ്ടിരിക്കും 
 കത്തികാളുന്ന ഒരു വലയംകൊണ്ട് ഞാൻ സൂര്യന്റെ  
സിംഹാസനത്തേയും,  ചന്ദ്രനെ മുത്തുകൾ കോർത്ത 
വടംകൊണ്ടും   കെട്ടുകയും ചെയ്യും. 
അഗ്നിപർവ്വതങ്ങൾ മങ്ങുകയും. നക്ഷത്രങ്ങൾ 
അഴിഞ്ഞു നീന്തുകയും, ചക്രവാതം   എന്റെ 
കൊടിക്കൂറയുടെ  ചുരളഴിക്കുകയും ചെയ്യും 
മുനമ്പിൽ നിന്ന് മുനമ്പിലേക്ക് ഒരു പാലത്തിന്റെ
രുപത്തിൽ ശക്തിപ്രവാഹമായ സമുദ്രത്തിന്റെ 
മുകളിലൂടെ ഒരു മേൽക്കട്ടിപോലെ സൂര്യ
കിരണങ്ങൾ കടക്കാത്ത വിധത്തിൽ 
ഞാൻ തൂങ്ങിക്കിടക്കും.  പർവ്വതങ്ങൾ തൂണു
കളായുള്ള ജയാഘോഷ കാമനങ്ങളിലൂടെ 
കൊടുങ്കാറ്റും, അഗ്നിയും ഹിമപാതങ്ങളുമായി 
ഞാൻ സഞ്ചലിക്കും. ആകാശത്തിലെ ശക്തികളെ 
എന്റെ ഇരിപ്പടത്തിൽ ബന്ധിച്ച്, താഴെ നനവുള്ള 
ഭൂമി ചിരിക്കുമ്പോൾ ലക്ഷ കണക്കിന് നാനാ-
വർണ്ണങ്ങളിലുള്ള വില്ലുകുലച്ച്, ഗോളഗ്നി മുകളിൽ
അതിന്റെ മൃദുലവർണ്ണങ്ങളെ നെയ്യും . 

ഞാൻ ഭൂമിയുടേയും ജലത്തിൻറ്റേയും പുത്രിയാണ് 
കൂടാതെ ഞാൻ ആകാശത്തിന്റെ പോറ്റമ്മയാണ് 
ഞാൻ സമുദ്രത്തിന്റെയും തീരങ്ങളുടേയും  
സൂക്ഷ്മരന്ധ്രങ്ങളിലൂടെ കടന്നുപോകുന്നു.
എനിക്ക് പരിവർത്തനം സംഭവിക്കുന്നുണ്ടെങ്കിലും 
ഞാൻ മരിക്കുന്നില്ല, മഴയ്ക്കു ശേഷംഒരിക്കലും 
അൽപ്പവും കളങ്കപ്പെടാതെ സ്വർഗ്ഗത്തിന്റെ കൂടാരം
 അനാവൃതമായിരിക്കുമ്പോൾ കാറ്റും സൂര്യകിരണങ്ങളും 
അതിൻറെ  ഉന്മദ്ധ്യത്താൽ ജനിപ്പിക്കുന്ന 
കാന്തിക കിരണങ്ങളാൽ വായുമണ്ഡലത്തിന്റെ  
താഴികക്കുടങ്ങളെ ഒരുക്കിയെടുക്കുമ്പോൾ . 
ഞാൻ നിശബ്‍ദമായി എന്റെ സ്വന്തം സ്മാരക 
കുടീരത്തെ നോക്കി ചിരിക്കുന്നു.
മഴയുടെ ഗഹ്വരങ്ങളിൽ നിന്ന് അമ്മയുടെ 
ഗർഭപാത്രത്തിൽ നിന്ന് ഒരു കുഞ്ഞിനെപ്പോലെ 
കുഴിമാടത്തിൽ നിന്ന് ഒരു പ്രേതാത്മാവിനെപ്പോലെ  
ഉയർത്തെഴുന്നേറ്റു ഞാനതിനെ അഴിച്ചുപണിയും  

(മൊഴിമാറ്റം : ജി. പുത്തൻകുരിശ് )

Join WhatsApp News
Thomas Oomman 2024-01-25 08:14:04
It’s amazing how poets see beauty beyond imagination in things that we witness and don’t think much of everyday! I have studied Shelly and Lord Tennyson poems at undergraduate level, but it is a totally different experience when read in our own mother tongue! Thanks, Mr. George for a fantastic and fabulous translation!
John Philip 2024-01-25 13:48:38
Beautiful translation. Thanks
Ramachandran 2024-01-25 15:37:42
I studied some English poems in the college without understanding What the crap I was studying. Some profeesors were not good becuse of their accent (I am not good it in either) and they screwed it up pretty good. When I read this translation it makes sense. You need real talent and passion to do this kind of work. Thanks for a fenstastic job Mr. Puthenkurish.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക