Image

ഒരു തെറ്റ് തിരുത്തപ്പെടുന്നു (ലേഖനം: സാം നിലംപള്ളില്‍)

Published on 22 January, 2024
ഒരു തെറ്റ് തിരുത്തപ്പെടുന്നു (ലേഖനം: സാം നിലംപള്ളില്‍)

ജനുവരി 22 ന് അയോധ്യയില്‍ രാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠ നടക്കുമ്പോള്‍ നൂറ്റാണ്ടുകളായി ഹിന്ദുക്കള്‍ അനുഭവിച്ച വേദനക്കും ആത്മരോഷത്തിനും ശമനം വരികയാണ്. അവരുടെ പുണ്യക്ഷേത്രം തകര്‍ത്ത് ആസ്ഥാനത്ത് ബാബറെന്ന മുസ്‌ളിം അധിനിവേശകന്‍ വൃത്തികെട്ട ഒരുകെട്ടിടം പണിതപ്പോള്‍ നിസ്സഹായരായി നോക്കിനില്‍കാന്‍ മാത്രമെ അവര്‍ക്കായുള്ളു. പിന്നീട് ഡെല്‍ഹിയിലിരുന്ന് രാജ്യത്തെ ഭരിച്ച മുഗളന്മാരും അതേ ദുഷ്പ്രവര്‍ത്തകള്‍ ചെയ്തുെകൊണ്ടിരുന്നു. ഹിന്ദുക്കളുടെ ആയിരക്കണക്കിന് ക്ഷേത്രങ്ങള്‍ തകര്‍ത്ത് അവിടെയെല്ലാം മുസ്‌ളീം ദേവാലയങ്ങള്‍ പണിതു. ആയുധബലവും സൈനികശക്തിയും ഇല്ലാതിരുന്ന ഹിന്ദുസമൂഹത്തിന് മുസ്ലീം ഭരണാധികാരികളുടെ അതിക്രമങ്ങള്‍ നിസഹായരായി നോക്കിനില്‍ക്കുയേ  മാര്‍ഗമുണ്ടായിരുന്നുള്ളു.

 ബ്രിട്ടീഷ് ഭരണത്തെ കുറ്റപ്പെടുത്തുന്ന ചരിത്രകാരന്മാര്‍ അവര്‍ചെയ്ത ഒരുനല്ലകാര്യത്തെ പരാമര്‍ശ്ശിക്കുന്നില്ല. അത് മുഗള്‍ ഭരണത്തിന് അന്ത്യംകുറിച്ചതായിരുന്നു. അവരത് ചെയ്തില്ലായിരുന്നെങ്കില്‍  ഇന്‍ഡ്യ ഇന്നും പാകിസ്ഥാനായി അവശേഷിക്കുമായിരുന്നു. ഇതരമതക്കാര്‍ ഇന്ന് പാകിസ്ഥാനില്‍ അനുഭവിക്കുന്ന തരിത്തിലുള്ള പീഡനങ്ങള്‍ക്ക് ഇരയാകുമായിരുന്നു,, ഒന്നുംകില്‍ മുസ്ലീമായി മതപരിവര്‍ത്തനം ചെയ്യുക അല്ലെങ്കില്‍ നാടുവിടുക.

1947 ല്‍ സ്വാതന്ത്ര്യംകിട്ടി ഇന്‍ഡ്യയും പാകിസ്ഥാനുമായി വേര്‍പിരിഞ്ഞതില്‍ ദുഃഖിക്കുന്നവര്‍ ഇന്നും ഈരാജ്യത്തുണ്ട്. എന്നാല്‍ ആ വേര്‍പിരിയല്‍ നല്ലതായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. ഒരു ക്യാന്‍സര്‍ ഇന്‍ഡ്യയില്‍നിന്ന് മുറിച്ചുമാറ്റാന്‍ സാധിച്ചില്ലേ. ഇന്‍ഡ്യയില്‍നിന്ന് മുസ്‌ളീങ്ങള്‍ പാകിസ്ഥാനിലേക്കും അവിടെനിന്ന് ഹിന്ദുക്കള്‍ ഇങ്ങോട്ടും പാലായനം ചെയ്തു. സ്വയമേ പാകിസ്ഥാനിലേക്ക് പോകാന്‍ തയ്യാറായ മുസ്‌ളീങ്ങളെ തടഞ്ഞുനിറുത്തിയത് ഗാന്ധിയായിരുന്നു. മതേതരരാജ്യമായി പാകിസ്ഥാനെ നിലനിറുത്തുമെന്ന ജിന്നയുടെ വാക്കുകേട്ട് അവിടെനിന്ന ഒരുവിഭാഗം ഹിന്ദുക്കളും മറ്റ് മതവിഭാഗങ്ങളും തങ്ങള്‍ക്കുപറ്റിയ തെറ്റ് നസിലാക്കിയത് പിന്നീടാണ്. പാകിസ്ഥാനിലുണ്ടായിരുന്ന പന്ത്രണ്ടുശതമാനം ന്യൂനപക്ഷം ഇപ്പോള്‍ രണ്ടുശതമാനമായി കുറഞ്ഞു എന്നാണ് കേള്‍ക്കുന്നത്. 

വിദേശികളുടെ വരവിനുമുന്‍പ് ഇന്‍ഡ്യ സമ്പന്നമായ രാജ്യമായിരുന്നു. അതുകൊണ്ടാണല്ലോ മുഗളന്മാരും ബ്രിട്ടീഷുകാരും ഈരാജ്യത്തേക്ക് കടന്നുകയറിയത്. ഹിന്ദു സമുദായത്തിലെ ചാതുര്‍വര്‍ണ്യം പോലുള്ള അനാചാര്യങ്ങള്‍ അവരെ ഭിന്നിച്ച സമുദായമാക്കി മാറ്റി. പരസ്പരം കലഹിച്ചിരുന്ന ജനങ്ങളിലേക്ക് നിഷ്പ്രയാസം കടന്നുകയറാന്‍ വിദേശശക്തികളെ സാധ്യമാക്കി. അഫ്ഗാനിസ്ഥാനിലെ കാബൂളില്‍നിന്ന് ഏതാനും കുതിരപടയാളികളുമായിവന്ന ബാബര്‍ ബലഹീനരായ നാട്ടുരാജാക്കന്മാരെ പരാജയപ്പെടുത്തി ഡല്‍ഹിയില്‍ ഭരണം ആരംഭിച്ചു. മുതര്‍ന്ന ജാതിക്കാരുടെ വിവേചനവും പീഡനവും അനുഭവിച്ചിരുന്ന താഴ്ന്ന വിഭാഗങ്ങളെ മതപരിവര്‍ത്തനംചെയ്ത് മുസ്‌ളീങ്ങളാക്കിമാറ്റാന്‍ അവര്‍ക്ക് വലിയ ബുദ്ധിമുട്ട് വേണ്ടിവന്നില്ല. ഹൈന്ദവദേവാലയങ്ങള്‍ തകര്‍ത്ത് മോസ്‌കുകളാക്കി മാറ്റി. അങ്ങനെ തകര്‍ക്കപ്പെട്ട അയോധ്യയിലെ രാമക്ഷേത്രമാണ് പിന്നീട് ബാബറി മസ്ജിത് എന്നപേരില്‍ നൂറ്റാണ്ടുകളോളം ഹിന്ദുസമൂഹത്തെ ആക്ഷേപിച്ചുകൊണ്ട് നിലനിന്നിരുന്നത്.

സ്വാതന്ത്ര്യംകിട്ടി ഭരണം ഇന്‍ഡ്യാക്കാരുടെ കൈകളിലേക്ക് വന്നിട്ടും ഹൈന്ദവരുടെ ഹൃദയവേദനക്ക് ശമനംവരുത്താന്‍ ഭാരണാധികാരികള്‍ കൂട്ടാക്കിയില്ല. അതില്‍ മുഖ്യന്‍ ആദ്യപ്രധാനമന്ത്രിയായിരുന്ന നെഹ്‌റു ആയിരുന്നു. മസ്ജിത് പരിസരത്ത് ഹിന്ദുക്കള്‍ സ്ഥാപിച്ച രാമപ്രതിമ വലിച്ചെടുത്ത് സരയൂനദിയില്‍ എറിയാനാണ് അദ്ദേഹം അന്നത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന കെ സി പാന്തിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ ശ്രീരാമ ഭക്തനായ പാന്ത് നെഹ്‌റുവിന്റെ ആജ്ഞ അനുസരിച്ചില്ല. നെഹ്‌റുവിനുശേഷംവന്ന കോണ്‍ഗ്രസ്സ് ഗവണ്മെന്റുകളും മുസ്‌ളീംപ്രീണനം എന്നനയമാണ് സ്വീകരിച്ചത്. അവര്‍ക്കുവേണ്ടിയിരുന്നത് മുസ്‌ളീം വോട്ടുകളായിരുന്നു. ഹിന്ദുസമുദായത്തിലെ അനൈക്യം നിലനില്‍കുന്നിടത്തോളം അവരുടെ വോട്ടുകള്‍ തങ്ങളുടെപെട്ടിയില്‍തന്നെ വീണുകൊള്ളുമെന്ന് അവര്‍ വിശ്വസിച്ചു. അവരുടെ ധാരണതെറ്റിയത് ബി ജെ പിയുടെ ഉദയത്തോടുകൂടിയാണ്. ഹിന്ദുക്കളെ ഏകോപിക്കുന്നതില്‍ അവര്‍ വിജയിച്ചു. അതോടുകൂടിയാണ് കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ അധഃപതനം തുടങ്ങിയത്. പടുകുഴിയില്‍ കിടക്കുന്ന പാര്‍ട്ടിയെ ഉദ്ധരിക്കാനാണ് രാഹുല്‍ ഗാന്ധി തെക്കുവടക്കും കിഴക്കുപടിഞ്ഞാറും നടക്കുന്നത്.

അഞ്ചും മൂന്നും എട്ടെന്ന തലക്കെട്ടില്‍ ഞാനൊരു ലേഖനംഎഴുതിയത് പലരും വായിച്ചുകാണുമെന്ന് പ്രതീക്ഷിക്കുന്നു. ബീഹാറില്‍ അഞ്ചുംസീറ്റ് നല്‍കാമെന്നാണ് അവിടുത്തെ മഹാന്‍ കോണ്‍ഗ്രസ്സിന് വാഗ്ദാനം ചെയ്തിരിക്കുന്നത്., അതും വിജയസാധ്യത ഇല്ലാത്തത്. ബംഗാളില്‍ മൂന്ന് സീറ്റ് നല്‍കാമെന്ന് മമതാ ബാനര്‍ജിയും. അങ്ങനെയാണ് അഞ്ചുംമൂന്നും എട്ടായത്. ഇപ്പോള്‍ കേള്‍ക്കുന്നു ഉത്തരപ്രദേശില്‍ പത്തുസീറ്റ് വാഗ്ദാനം ചെയ്ത് അഘിലേഷ് യാദവും മന്നോട്ട് വന്നിരിക്കുന്നു. ഇപ്പോള്‍ എല്ലാകൂടി പതിനെട്ട് സീറ്റായി. ഡല്‍ഹിയിലും പഞ്ചാബിലും ഒരുസീറ്റുപോലും കോണ്‍ഗ്രസ്സുമായി പങ്കിടില്ലെന്ന് കുറ്റിച്ചൂലു പര്‍ട്ടിയുടെ നേതാവ് കേജരിവാളും പറയുന്നു. കോണ്‍ഗ്രസ്സിന്റെ തലതിരിഞ്ഞ നയങ്ങളാണ് അവരെ പ്രാദേശിക പ്രാര്‍ട്ടികളുടെ ദയാദാക്ഷിണ്യത്തിന് അവരുടെ പടിക്കുപുറത്ത് കാത്തുനില്‍ക്കേണ്ട അവസ്ഥയിലേക്ക് എത്തിച്ചത്.

അയോധ്യില്‍ രാമക്ഷേത്രം ഉയരാന്‍ ഇന്‍ഡ്യകണ്ട മഹാത്മാവായ നരേന്ദ്ര മോദിയുടെ ഇദയംവരെ കാത്തിരിക്കേണ്ടിവന്നു. നാളെ അവിടെ പ്രാണപ്രതിഷ്ഠ നടക്കുമ്പോള്‍ ഇന്‍ഡ്യയിലെ കോടിക്കണക്കിന് ഹിന്ദുക്കളുടെ മനസില്‍ ആത്മചൈതന്യം നിറയുകയാണ്. ബി ജെ പിയുടേത് കപട രാഷ്ട്രീയ ലക്ഷ്യമാണന്നും ക്ഷേത്രത്തിന്റെ പണിതീരാതെ പ്രതിഷ്ഠ നടത്തുന്നത് രാമനെ പ്രകീര്‍ത്തിക്കനല്ലെന്നും മറ്റുമുള്ള വാദങ്ങള്‍ നിരത്തി കേരളത്തിലെ കമ്മ്യൂണിസ്റ്റുകളും കോണ്‍ഗ്രസ്സ് നപുംസകങ്ങളും പ്രചരണം നടത്തുന്നത് പണ്ടത്തെപ്പോലെ ജനങ്ങളെ വഴിതെറ്റിക്കാമെന്നുള്ള വ്യാമോഹംകൊണ്ടാണ്.

തെറ്റ് തിരുത്തുന്നത് എപ്പോഴായാലും നല്ലതാണന്ന് വിശ്വസിക്കുന്നവനാണ് എല്ലാവരെയുംപോലെ ഞാനും. അയോധ്യയിലെ തെറ്റ് മോദി തിരുത്തുമ്പോള്‍ ഹിന്ദുക്കള്‍ മാത്രമല്ല ഇതര സമുദായങ്ങളിലെ നല്ലമനസ്‌കരും സന്തോഷിക്കുന്നു.

samnilampallil@gmail.com

Join WhatsApp News
Peter Pandanam 2024-01-22 03:52:23
സുഹൃത്തിൻറെ ഈ അഭിപ്രായത്തോട് ഞാൻ പൂർണമായും വിയോജിക്കുന്നു. ഇതിൽ സത്യത്തിന്റെയും നീതിയുടെയും അളവ് വളരെ കുറവാണ്. ഇന്ത്യ മതേതര രാഷ്ട്രമായി തന്നെ നിലകൊള്ളണം. അവിടെ ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം. ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള അമേരിക്ക മാതിരി തന്നെ ഹിന്ദു ഭൂരിപക്ഷമുള്ള ഇന്ത്യയും ഒരു മതേതര രാഷ്ട്രമായി തന്നെ തുടരണം. ഒരു കൂട്ടരുടെ പൊളിച്ചു കളഞ്ഞ ശേഷം ഭൂരിപക്ഷക്കാർ അവിടെ അമ്പലം പണിയുന്നതിന് ഒരുതരത്തിലും നീതികരിക്കാൻ സാധ്യമല്ല. അതുമാത്രമല്ല ആ അമ്പലം പണി, ആ ഉത്സവങ്ങൾ ഒരു രാജ്യത്തിൻറെ മുഴുവൻ ഉത്സവവും ചെലവും ആക്കി മാറ്റിയിരിക്കുന്നു. എൻറെ പ്രിയപ്പെട്ട സുഹൃത്തേ? താങ്കൾ പുല്ലു മാതിരി വലിച്ചെറിയുന്ന രാഹുൽ ഗാന്ധിയാണ് ഒരുതരത്തിൽ എൻറെ ഇപ്പോഴത്തെ ഹീറോ. ക്ഷമിക്കണം ക്ഷമിക്കണം. ഈയിടെയായി താങ്കളുടെ എല്ലാ ലേഖനത്തിലും കോൺഗ്രസിനെയും രാഹുലിനെയും താറടിക്കുന്നു. അങ്ങേരുടെ ഭാരത് ജോഡോ യാത്രയെ പോലും ഭരണകക്ഷി പലതരത്തിൽ തടയിടുന്നു. . കേന്ദ്രം ഭരിക്കുന്ന കക്ഷിക്ക് എതിരെ ഒന്ന് ശബ്ദിക്കാൻ പോലും വയ്യാതായിരിക്കുന്നു. . അവിടെ മാധ്യമസ്വാതന്ത്ര്യത്തിന് തന്നെ പ്രതിദിനം കത്തികൾ വീണു കൊണ്ടിരിക്കുന്നു. അമേരിക്കയിൽ എല്ലാ മതസ്ഥരും അനുഭവിക്കുന്ന സ്വാതന്ത്ര്യം, മാധ്യമസ്വാതന്ത്ര്യം ഇന്ത്യയിലോ കേരളത്തിലോ ഉണ്ടോ സുഹൃത്തേ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക