Image

ട്രംപിനെ വെറുക്കണമോ ? അദ്ദേഹം പുറകോട്ടല്ല? (ബി. ജോണ്‍ കുന്തറ)

Published on 18 January, 2024
ട്രംപിനെ വെറുക്കണമോ ? അദ്ദേഹം പുറകോട്ടല്ല? (ബി. ജോണ്‍ കുന്തറ)

ഒരു മോശം ജീവിതം നയിച്ചു അന്ത്യ നാളുകളിൽ എത്തിയ ഒരു വ്യക്തിക്ക്  അന്ത്യകൂദാശ നൽകുന്നതിന് എത്തിയ പള്ളിയിലെ അച്ചൻ അയാളോട് ചോദിച്ചു നിങ്ങൾ പിശാചിനെ ഉപേക്ഷിച്ചു ഈശോയെ സ്വീകരിക്കുന്നോ ? അയാൾ നൽകിയ ഉത്തരം അച്ചോ ഈസമയം താനൊരു ചേരി ചേരുന്നത് ബുദ്ധിയാണോ?

 അയോവ ഒരു ചരിത്ര വിജയമായിരുന്നു. വരുന്ന ചൊവാഴ്ച അത് ന്യൂ ഹാംഷെയറിലും ആവർത്തിക്കുമെന്ന് നിരവധി കണക്കുകൾ കാട്ടുന്നു. അരങ്ങിൽ നിന്നും പോകുന്ന വിവേക് രാമസ്വാമി ട്രംപിനെ സമീപിച്ചു തൻറ്റെ തുണ അറിയിച്ചിരിക്കുന്നു. കൂടാതെ അനേകം റിപ്പബ്ലിക്കൻ പാർട്ടി നേതാക്കളും ട്രംപ് പഷം ചേർന്നിരിക്കുന്നു.
 
അയോവ വിജയത്തെ തുടർന്ന് ട്രംപ് നൽകിയ വിജയ പ്രസംഗം ശ്രദ്ധിച്ചാൽ കാണാം ഇയാളുടെ വാക്കുകളിലും ശൈലിയിലും വ്യത്യാസം വന്നിരിക്കുന്നു തൻറ്റെ എതിരാളികളെ അവഹേളിക്കുന്ന വാക്കുകൾ കേട്ടില്ല. വാസ്തവത്തിൽ നിക്കിയെയും , ടിസാൻറ്റിസിനെയും പ്രശംസിച്ചാണ് സംസാരിച്ചത്.

ഇതിനോടകം ട്രംപ് ഒട്ടുമുക്കാൽ ഇവാഞ്ചലിക്കൽ നേതാക്കളുടെയും മറ്റു നിരവധി ക്രിസ്ത്യൻ സമുദായങ്ങളുടെയും പിന്തുണ നേടിയിരിക്കുന്നു.  പൊതുവെ ബൈഡൻ ഭരണം പരമ്പരാഗതമായ കുടുംബ വ്യവസ്ഥിതികൾക്കും മാനുഷിക ബന്ധങ്ങൾക്കും എതിര് എന്ന് ക്രിസ്ത്യൻ സമുദായങ്ങൾ മാത്രമല്ല നല്ലൊരു ശതമാനം ഹിസ്പാനിക്‌സും കറുത്ത വർഗ്ഗക്കാരും ചിന്തിക്കുന്നു. മറ്റൊരു അവസ്ഥ ട്രംപിനെ അനുകൂലിക്കുന്നത്, ഡെമോക്രാറ്റ് പാർട്ടിയുടെ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി ബൈഡൻ എന്നതാണ് .

ബൈഡൻ ഭരണം പൊതുവെ ഒരു പരാജയമായി അനേകർ കാണുന്നു അതിന് തെളിവ് അഭിപ്രായ വോട്ടുകളിൽ ബൈഡൻ വളരെ താഴെ. ഇൻഫ്‌ളേഷൻ കുറയുന്നു എന്നു കേൾക്കുന്നതല്ലാതെ പൊതുജനതക്ക് അനുഭവപ്പെട്ടു കാണുന്നില്ല. കൂടാതെ തെക്കൻ അതിർത്തിയിൽ നടക്കുന്ന ഇല്ലീഗൽ കുടിയേറ്റവും. കൂടാതെ പ്രായവും ബൈഡൻറ്റെ സംസാരങ്ങളിൽ കേൾക്കുന്ന തപ്പിത്തടയലും ഓർമ്മക്കുറവും.
 
ബൈഡൻ ഭരണ സമയം രണ്ടു വൻ യുദ്ധങ്ങളാണ് ആഗോളതലത്തിൽ ഉടലെടുത്തത് യൂകാറിൻ യുദ്ധത്തിന് ഒരു ഒത്തുതീർപ്പും ഉണ്ടായിട്ടില്ല. ഹമാസ് ഇസ്രായേൽ സംഘട്ടനം അതിലും ബൈഡന് ഒരു ശക്തമായ നിലപാട് എടുക്കുവാൻ പറ്റുന്നില്ല കാരണം ഡെമോക്രാറ്റ് പാർട്ടിയിൽ ഇസ്രയേലിനെ അമേരിക്ക തുണക്കുന്നതിൽ ഒരുപാട് എതുർപ്പ് .

അമേരിക്കയിൽ ജീവിക്കുന്ന ഒട്ടനവധി ഇന്ത്യൻ വംശം പൊതുവെ ഡെമോക്രാറ്റ് പാർട്ടിയെ തുണക്കുന്നവർ അതിൽ ട്രംപ് എന്ന നാമം കേട്ടാൽ അവരുടെ അഭിപ്രായം അസഭ്യമായി മാറും. വരുന്ന നവമ്പർ മാസം നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നും ആരായിരിക്കും പ്രസിഡൻറ്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് അർഹത നേടുന്നത് അതിനായുള്ള പ്രൈമറി എന്ന തിരഞ്ഞെടുപ്പു കാലത്തിന് തുടക്കം കുറിച്ചിരിക്കുന്നു.

ഇന്നലെ നടന്ന അയോവ കാക്കസിൽ ട്രംപിന് വൻ വിജയമാണ് കിട്ടിയത്. ഫെബ്രുവരി മാസം രണ്ടു സംസ്ഥാനങ്ങളിൽ പ്രൈമറി നടക്കും എന്നാൽ ഇതിൽ പ്രധാന ദിനം മാർച്ച് അഞ്ചായിരിക്കും അന്ന് 12 സംസ്ഥാനങ്ങളിൽ ഒരുമിച്ച് തിരഞ്ഞെടുപ്പ് അതായിരിക്കും ഒരു സ്ഥാനാർത്ഥിയെ സംബന്ധിച്ചിടത്തോളം വിധി നിർണ്ണായക ദിനം. ഇതിനു മുൻപായി സ്ഥാനാർത്ഥി പട്ടിക വളരെ ചുരുങ്ങും.  
റിപ്പബ്ലിക്കൻ പാർട്ടിയുടെ കൺവെൻഷൻ തീരുമാനിച്ചിരിക്കുന്നത് ജൂലൈ 15 അതിനോടകം എല്ലാ പ്രൈമറികളും നടന്നിരിക്കും അതിൽ 1215 ഡെലിഗേറ്റ്സ് കിട്ടുന്ന വ്യക്തി ആയിരിക്കും പാർട്ടി സ്ഥാനാർത്ഥി .

Join WhatsApp News
Sunil 2024-01-18 19:48:12
In New Hampshire, Independents and Democrats will vote in Republican Primary. Trump may lose in New Hampshire as George Bush lost to McCain. The Democrats wanted weak opponent. Biden does not have anything positive to talk about his administration. He will tell that Trump will destroy Democracy. Biden is trying to put Trump in a jail. Biden is willing to destroy Democracy today to save it for tomorrow.
From the prison 2024-01-19 04:43:09
We love him. We are waiting for him.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക