Image

ഞാനൊരു മേഘമായലഞ്ഞിരുന്നു-വേര്‍ഡ്സ്വര്‍ത്ത് (മൊഴിമാറ്റം:ജി.പുത്തന്‍കുരിശ്)

ജി.പുത്തന്‍കുരിശ് Published on 20 December, 2023
ഞാനൊരു മേഘമായലഞ്ഞിരുന്നു-വേര്‍ഡ്സ്വര്‍ത്ത് (മൊഴിമാറ്റം:ജി.പുത്തന്‍കുരിശ്)

ഒരു മേഘത്തെപ്പോലെ 
ഗിരിശൃംഗങ്ങളിലും താഴ്വാരങ്ങളിലും   
ഞാന്‍ പൊങ്ങി അലഞ്ഞിരുന്നു.
പെട്ടന്ന് ഞാന്‍ വൃക്ഷങ്ങള്‍ക്കടിയില്‍
പൊയ്കക്കരികില്‍ ഇളംങ്കാറ്റില്‍ തുള്ളിയാടുന്ന  
ഒരുകൂട്ടം സുവര്‍ണ്ണോജ്വലമായ 
മഞ്ഞപൂച്ചെടികളെ കണ്ടു.

അനുസ്യുതം വിളങ്ങുന്ന താരങ്ങളെപ്പോലെ 
ക്ഷീരപഥത്തില്‍ അവ മിന്നിനിന്നു. 
ഒരിക്കലും അവസാനിക്കാത്ത ഒരു രേഖപോലെ 
ഉള്‍ക്കടലിന്റെ തീരങ്ങളില്‍, 
ഒറ്റനോട്ടത്തില്‍, പതിനായിരങ്ങള്‍ 
സോത്സാഹമോടെ തലയാട്ടി നൃത്തം ചെയ്തു.

അവരുടെ അരുകില്‍ തിരമാലകളും നൃത്തമാടി 
പക്ഷെ  പതഞ്ഞുവിളങ്ങി പൊങ്ങി ആഹ്‌ളാദിച്ച 
തിരകളെക്കാള്‍ അവരുടെ നൃത്തം  മുന്തിനിന്നു.
ഒരു കവിക്ക് അവരുടെ ചങ്ങാത്തത്തില്‍ 
ആനന്ദിക്കാനല്ലാതെ മറ്റെന്തു ചെയ്യാന്‍ കഴിയും!
ആ മനോഹര കാഴ്ചയില്‍ നിന്ന് എനിക്ക് 
എന്തു ലഭിച്ചു എന്ന് ചിന്തിക്കാതെ 
ഞാന്‍ അവയെ സൂക്ഷമായി ഉറ്റുനോക്കി കൊണ്ടിരുന്നു. 

ഏകാന്തതയുടെ നിര്‍വൃതിയില്‍ ഞാന്‍ 
ചിന്താശൂന്യനായി വിഷാദഗ്രസ്തനായി  
എന്റെ ശയ്യയില്‍ വല്ലപ്പോഴും  കിടക്കുമ്പോള്‍, 
അവ പ്രകാശത്താല്‍ എന്റെ 
അകക്കണ്ണിനെ  ദീപ്തമാക്കുമ്പോള്‍, 
എന്റെ ഹൃദയം ആനന്ദനിര്‍ഭരമാകുകയും ഞാന്‍  
ഞാനാ മഞ്ഞപ്പൂച്ചെടിക്കൊപ്പം നൃത്തമാടുകയും ചെയ്യും .   


(I Wandered Lonely as a Cloud- BY WILLIAM WORDSWORTH)

 

Join WhatsApp News
Philip John 2023-12-21 02:50:01
I think Puthenkurish captured the essence of the poem (Daffodils) and translated it into Malayalam. Great work.
Raju Thomas 2023-12-21 16:44:40
Great, GP, great! Give us more such. Come on, please!
G. Puthenkurish 2023-12-22 03:25:50
Thank you all.
ഫിലിപ്പ് കല്ലട 2023-12-23 05:33:56
പ്രകൃതി ഭംഗിയുടെ സൗന്ദര്യം ഒപ്പിയെടുക്കുവാന്‍ വിവര്‍ ത്തനത്തിലൂടെ സാധിച്ച കവി ജി. പുത്തന്‍കുരിശ്ശി നെന്‍റെ അഭിനന്ദനങ്ങള്‍ .
Thomas Oomman 2024-01-25 07:45:05
Well done Mr. George (brother). Enjoyed it very much. Very relaxing experience!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക