
നിലാവും നദിയും
തുഴയും തോണിയും
നീയായിരിക്കെ
നീ തന്ന
സ്വപ്നത്തുരുത്തിലേക്കു
ഇനിയില്ല ദൂരം.
നിന്റെ കണ്ണുകളിൽ കടൽ
നീല തുളുമ്പുമ്പോൾ
വേറൊരു കടൽക്കാഴ്ചയിലേക്ക്
ഇനിയില്ല ദൂരം
നീ തന്നെ നീയും ഞാനും
ആയിരിക്കെ
നമുക്കിടയിൽ
ഇനി വഴിയില്ല
ദൂരമില്ല
യാത്രയുമില്ല.
നാം പ്രണയിച്ചു പൂക്കവേ
പ്രണയം എന്ന
മൂന്നക്ഷരങ്ങളാൽ
കൊരുക്കപ്പെട്ടവർ
മരിച്ചിരുളുമ്പോഴും
മരണം എന്ന
മൂന്നക്ഷരങ്ങളാൽ
ആത്മാവിൽ
കൊരുക്കപ്പെടേണ്ടവർ.
വീണ്ടും
ജനനം എന്ന
മൂന്നക്ഷരങ്ങളാൽ
പുനർജ്ജന്മത്തിൽ
കൂട്ടി ചേർക്കപ്പെടേണ്ടവർ