Image

ഒറ്റ വാക്ക് ! ( കവിത : ചിത്രലേഖ )

ചിത്രലേഖ Published on 06 December, 2023
ഒറ്റ വാക്ക് ! ( കവിത : ചിത്രലേഖ )

ഇരമ്പി വരുന്ന മഴയില്‍
ഒരു മിന്നലില്‍
നീയെന്നെ 
വായിക്കുന്നുണ്ടായിരിക്കാം ....
തിരിയാത്ത ഒരു ശബ്ദമായി
തെളിയാത്ത അക്ഷരമായി
ഉച്ചരിക്കാത്ത വാക്കായി !

എന്റെ ഭാഷ എനിക്കു തന്നെ
അന്യമായിക്കൊണ്ടിരിക്കുന്ന
ഒരു നിഘണ്ടുവില്‍ വെറുതെ
പരതുകയാണ് .......
വായിച്ചെടുക്കാനറിയാത്ത
ആ ഒറ്റവാക്ക് !

മിന്നല്‍ പിണരുകളിലെ
മഴത്തുള്ളികളാല്‍ 
ആരോ ഒരു തണുത്ത നോട്ടമെറിയുന്നു
കയ്യില്‍ ഇറ്റുവീഴുന്ന ഓരോ തുള്ളിയും
നിസ്സഹായതയുടെ നിരവധി കണ്ണുകളായി
ചിന്നിച്ചിതറുന്നു.

തുലാവര്‍ഷമാണ് :
ഇടിവെട്ടിനിടക്കും 
ഉള്ളു നിറയെ  ഓര്‍മ്മകള്‍
ഇരുണ്ടുമിന്നി പെയ്തലക്കുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക