Image

കേരള പോലിസിനു ബിഗ് സല്യൂട്ട് (ജോസ് കാടാപുറം)

ജോസ് കാടാപുറം Published on 06 December, 2023
കേരള പോലിസിനു ബിഗ് സല്യൂട്ട്  (ജോസ് കാടാപുറം)

സല്യൂട്ട് കേരള പോലീസ് എന്ന് വീണ്ടും എഴുതിയില്ലെങ്കിലും.. എന്നും എപ്പോഴും മുകളിൽ തന്നെയാണ് നമ്മുടെ പോലീസ്. പോലീസ് സേനയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിൽ 2016 മുതൽ ഈ സർക്കാർ എടുക്കുന്ന നടപടികളെപറ്റിപലതവണ എഴുതിയിട്ടുണ്ട്. 2016 ന് ശേഷം പോലീസ് സേനയിൽ അമിതമായ രാഷ്ട്രീയ ഇടപെടൽ ഇല്ലാതെ, പോലീസിൻറെ പ്രവർത്തനശേഷിയും, ആത്മവിശ്വാസവും വർദ്ധിപ്പിക്കാൻ സർക്കാർ നല്ല പിന്തുണ നൽകിയിട്ടുണ്ട്. കൊല്ലം ഓയൂരിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയവർക്ക്‌ പിന്നാലെ ശാസ്ത്രീയമായി നീങ്ങിയ പൊലീസിന്റെ വലയിൽ ഒടുവിൽ പ്രതികൾ കുടുങ്ങി. ലാപ്ടോപിൽ കാർട്ടൂൺ കാണിച്ചെന്ന കുഞ്ഞിന്റെ മൊഴിയിൽ നിന്നാണ് പൊലീസ് പ്രതികൾക്ക് പിന്നാലെ എത്തിയത്. കുട്ടിക്ക് കാണിച്ചുനൽകിയ കാർട്ടൂണിന്റെ ലിങ്ക് യൂ ട്യൂബിന്റെ സഹായത്തോടെ പൊലീസ് ശേഖരിച്ചു. കുഞ്ഞിനെ ഒളിപ്പിച്ചെന്ന് കരുതുന്ന പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു വീഡിയോ തിരച്ചിൽ. കുട്ടി പറഞ്ഞ വീഡിയോ പ്രവർത്തിച്ച ലാപ്ടോപിന്റെ ഐപി അഡ്രസ് കിട്ടിയതോടെ പ്രതി പത്മകുമാറെന്ന് വ്യക്തമായി. കുട്ടിയെ കാണാതായതു മുതൽ മനുഷ്യഹൃദയമുള്ള എല്ലാവരും ആ കുട്ടിയുടെ മടങ്ങിവരവും കാത്തിരിക്കുകയായിരുന്നു. രാഷ്ട്രീയവ്യത്യാസമോ, വ്യത്യസ്ഥമതചിന്തകളോ ഇല്ലാതെ മനുഷ്യർ ഒന്നായി പോലീസ് സംവിധാനങ്ങൾക്ക് പിന്തുണനൽകി, പൂർണവിശ്വാസം അർപിച്ച് കാത്തിരുന്നു. ഒടുവിൽ കുഞ്ഞിനേ കിട്ടി. കേരളപോലീസ്ഒ  രുക്കിയ കത്രികപൂട്ട് ഭേദിച്ച് പുറത്ത് ചാടാൻ പ്രതികൾക്കായില്ല. അവർ കുഞ്ഞിനെ ഉപേക്ഷിച്ച് രക്ഷപെടുന്നു. പോലീസിനൊപ്പം നാട്ടുകാരും വലിയൊരു തിരച്ചിലായി ഒന്നിച്ചിറങ്ങി. തീർച്ചയായും പോലീസ് ഈ തട്ടികൊണ്ടുപോകലിൻറെ മോട്ടീവ് കണ്ടുപിടിച്ചിട്ടുണ്ടാവണം. അല്ലെങ്കിൽ പോലീസ് പ്രതികളെ പിടിക്കില്ലായിരുന്നു. കേരളപോലീസിന് ലോകം മുഴുവൻ അഭിനന്ദനങ്ങൾ നേർന്നുകൊണ്ടിരിക്കുമ്പോൾ തന്നെ പോലീസിനെ ചീത്ത പറയുന്ന മനുഷ്യരും ഉണ്ടായിരുന്നു 20 മണിക്കൂര് കൊണ്ട് കുട്ടിയെ പോലീസ് പിടിച്ചു ഇതിനിടയിൽ ചിലർ കുട്ടിയെ പിടിച്ചത് കേരളപോലീസ് എന്ന് സമ്മതിച്ചു പിടിക്കാൻ താമസിച്ചെങ്കിൽ പിണറായിയുടെ പോലീസ് ഇ ന്നു പറഞ്ഞു കുറ്റപ്പെടുത്തി തുടങ്ങിയിവരും നമ്മുക്കിടയിൽ ഉണ്ട് .

ചെരുപ്പ് തൂക്കി പ്രതികളെ തേടിയ കാലമൊക്കെ ആരും മറന്നുകാണില്ല. പോലീസിനെ ഉപയോഗിച്ച് രാഷ്ട്രീയ പ്രതികാരം തീർക്കാൻ കഴിഞ്ഞ ഏഴരകൊല്ലമായി ഈ സർക്കാർ തുനിഞ്ഞില്ല.. പോലീസ് സേനയിൽ മികച്ച തീരുമാനങ്ങൾ എടുത്ത് കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിൽ  എൽഡിഎഫ് സർക്കാരുകൾക്ക്   ഗണ്യമായ പങ്കുണ്ട്. കുട്ടിയെ കിട്ടിയ അന്ന് പോലീസിന് എല്ലാരും സല്യൂട്ട് നൽകിയതാണ്. സുരക്ഷിതമായി കുട്ടിയെ പ്രതികൾക്ക് ഉപേക്ഷിക്കേണ്ടി വന്നത് പോലീസിൻറെ കത്രികപൂട്ടിലാണ് എന്ന് ചിലർക്ക് സമ്മതിക്കാൻ മടിയാണ് കാരണം അവരുടെ അന്തമായ രാഷ്ട്രീയമാണ്.

ഓയൂരിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയവർക്ക്‌ പിന്നാലെ ശാസ്ത്രീയമായി നീങ്ങിയ പൊലീസിന്റെ വലയിൽ ഒടുവിൽ പ്രതികൾ കുടുങ്ങി. ലാപ്ടോപിൽ കാർട്ടൂൺ കാണിച്ചെന്ന കുഞ്ഞിന്റെ മൊഴിയിൽ നിന്നാണ് പൊലീസ് പ്രതികൾക്ക് പിന്നാലെ എത്തിയത്. കുട്ടിക്ക് കാണിച്ചുനൽകിയ കാർട്ടൂണിന്റെ ലിങ്ക് യൂ ട്യൂബിന്റെ സഹായത്തോടെ പൊലീസ് ശേഖരിച്ചു. കുഞ്ഞിനെ ഒളിപ്പിച്ചെന്ന് കരുതുന്ന പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു വീഡിയോ തിരച്ചിൽ. കുട്ടി പറഞ്ഞ വീഡിയോ പ്രവർത്തിച്ച ലാപ്ടോപിന്റെ ഐപി അഡ്രസ് കിട്ടിയതോടെ പ്രതി പത്മകുമാറെന്ന് വ്യക്തമായി.

കൊല്ലം റൂറൽ, സിറ്റി, തിരുവനന്തപുരം റൂറൽ എന്നിങ്ങനെ മൂന്ന്‌ പൊലീസ്‌ ജില്ലയായി തിരിച്ച്‌ 13 സ്‌ക്വാഡുകൾ അന്വേഷണത്തിനിറങ്ങി. സൈബർസെല്ലിന്റെ നിർണ്ണായക പിന്തുണയുമുണ്ടായി. അന്യോഷണത്തിനടിയിൽ കൊട്ടാരക്കരയിൽ ചേർന്ന ഉന്നത  ഉദ്യോഗസ്ഥരുടെ യോഗത്തിലാണ്‌ പ്രതികളെത്തിയ ഓട്ടോറിക്ഷയ്‌ക്ക്‌ പിന്നാലെ സഞ്ചരിക്കാൻ ധാരണയായത്‌. സംഭവദിവസം പ്രതികളെത്തിയ കടയിൽനിന്ന്‌ വിവിധ ദിശകളിലേക്കുള്ള കാമറകൾ പൊലീസ്‌ അരിച്ചുപെറുക്കി. അതിനായി പ്രത്യേക സംഘത്തെ ചുമതലയേൽച്ചു. ഈ നീക്കമാണ്‌ പ്രതികളിലേക്കുള്ള വഴിവെട്ടിയത്‌. പ്രതികൾ സഞ്ചരിച്ച ഓട്ടോറിക്ഷ കണ്ടെത്തിയതോടെ കാര്യങ്ങൾ എളുപ്പമായി. ഓട്ടോറിക്ഷാ ഡ്രൈവറിൽനിന്നാണ്‌ കുട്ടി പറഞ്ഞ നീലക്കാറിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്‌.

പ്രതികളെക്കുറിച്ചുള്ള ഏകദേശ ധാരണയുമുണ്ടായിരുന്നു. കാറിനെക്കുറിച്ചുള്ള വിവരം ലഭിച്ചതോടെ നിരീക്ഷണത്തിലുള്ളവർ തന്നെയാണ്‌ പ്രതികളെന്നുറപ്പിച്ചു.  മുഴുവൻ പ്രതികളെയും നിയമത്തിന്‌ മുന്നിൽ കൊണ്ടുവരുന്നതോടെ മറ്റൊരു വലിയ കേസിന്‌ കൂടിയാകും വഴിതുറക്കുക. ഓയൂരിലെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നാലു ദിവസം പ്രചരിപ്പിച്ച കെട്ടുകഥകളും കുറ്റപ്പെടുത്തലും പൊളിഞ്ഞപ്പോൾ അന്വേഷക സംഘത്തെ പഴിചാരി മാധ്യമങ്ങൾ. തങ്ങൾ പറഞ്ഞ കഥകൾക്കു പിന്നാലെ പൊലീസ്‌ പോകാത്തതും മാധ്യമങ്ങളുടെ അനാവശ്യ സമ്മർദത്തെക്കുറിച്ച്‌ എഡിജിപി തുറന്ന്‌ പറഞ്ഞതുമാണ്‌ ചില മമ  പത്രങ്ങളെ വിറളി പിടിപ്പിച്ചത്‌.

കുട്ടിയെ തട്ടിക്കൊണ്ടു പോയ സമയം പ്രതികൾ മൊബൈൽ ഫോൺ ഉപയോഗിച്ചില്ല എന്നത്‌ ഒരു ഘട്ടത്തിലും ഫോൺ ഉണ്ടായിരുന്നില്ലെന്ന്‌ മാധ്യമങ്ങൾ ‘തിരുത്തി’. അമ്മയുടെ നമ്പർ കുട്ടി നൽകിയെന്ന വിവരത്തിലും മാധ്യമങ്ങൾക്ക്‌ ‘തൃപ്‌തി’ പോരാ. പ്രതികളുടെ കുടുംബത്തിലെ പെൺകുട്ടി അനുപമയുടെ യുട്യൂബ്‌ വരുമാനം കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി നിലച്ചതും തട്ടിക്കൊണ്ടുപോകലിന്‌ കാരണമായെന്ന്‌ പൊലീസ്‌ വ്യക്തമാക്കിയിരുന്നു. ഇതും ചില  പത്രങ്ങൾ  വിശ്വസിച്ചിട്ടില്ല. പൊലീസ്‌ പറയുന്നതാണോ സത്യമെന്നാണ്‌ ഒരു പത്രത്തിന്റെ സംശയം. തങ്ങളുടെ കഥകളെല്ലാം പൊളിഞ്ഞ്‌ സത്യം പുറത്തുവന്നതിലുള്ള നിരാശ മറച്ചുവയ്‌ക്കാൻ മാധ്യമങ്ങൾക്കാകുന്നില്ല എന്നതാണ്‌ പ്രതികൾ പിടിയിലായ ശേഷവുമുള്ള കഥകൾക്കു പിന്നിലെ സത്യം. പ്രതികളായ പത്മകുമാറിന്റെ കുടുംബത്തിന്റെ ആർത്തിയാരുന്നു ഈ ക്രിമിനൽ പ്രവർത്തനത്തിന്റെ ആധാരം. കൊല്ലം ഓയൂർ റെജി ഭവനിൽ റെജി ജോൺ–- സിജി ദമ്പതികളുടെ കുട്ടിയെ കാറിലെത്തിയ രണ്ടു  സ്ത്രീകളും  ഒരു പുരുഷനും അടങ്ങുന്ന സംഘമാണ്തട്ടിക്കൊണ്ടുപോയത്‌. സഹോദരൻ ജൊനാഥൻ അക്രമികളിൽനിന്ന്‌ രക്ഷപ്പെട്ടതുകൊണ്ടാണ് സംഭവം പുറത്തറിഞ്ഞത്‌. കുട്ടിയുടെ കരച്ചിൽകേട്ട്‌ അയൽവാസികൾ ഓടിവന്നപ്പോഴേക്കും അക്രമി സംഘം വേഗത്തിൽ കാറിൽ രക്ഷപ്പെട്ടിരുന്നു.

സംഭവം അറിഞ്ഞ ഉടൻതന്നെ ഉണർന്ന്‌ പ്രവർത്തിച്ച പൊലീസിന്റെ ജാഗ്രതതന്നെയാണ്‌ കുട്ടിയെ സുരക്ഷിതമായി കിട്ടാനിടയാക്കിയത്‌. കൊല്ലത്തും സമീപജില്ലകളിലും പൊലീസ്‌ പരിശോധന കർശനമാക്കിയതോടെ പ്രതികൾക്ക്‌ രക്ഷപ്പെടാനുള്ള എല്ലാ വഴിയും അടഞ്ഞു. ഒപ്പം നാട്ടുകാരും അന്വേഷണത്തിനായി ഇറങ്ങിയതോടെ കുട്ടിയെ തട്ടിയെടുത്തവർക്ക്‌ ഒരുതരത്തിലും രക്ഷപ്പെടാൻ സാധിക്കാതായി. ആരു പറഞ്ഞു  നമ്മുടെ കേരളത്തിന്റെ നന്മ നഷ്ടപ്പെട്ടെന്ന് ഒറ്റകെട്ടായി ഇറങ്ങേണ്ട സമയത്തു അവർ ഇറങ്ങിയിരിക്കും അതിന്റെ തെളിവാണ് ആറു വയസ്സുകാരി അബിഗേൽ സാറയെ കണ്ടെത്തിയത്.

ഭൂരിഭാഗം ദൃശ്യമാധ്യമങ്ങളും ഈ സംഭവത്തെ പെെങ്കിളിവൽക്കരിക്കുകയായിരുന്നു. മാധ്യമങ്ങൾ ഇനിയും ഇത് തുടർന്നാൽ നാടിനു നാശമാണ്. പ്രത്യക്ഷത്തിൽ ചാനലുകൾ പല വിവരങ്ങളും നൽകി പോലീസിനെ ബുദ്ധിമുട്ടിക്കുകയായിരുന്നു. ചില മാധ്യമങ്ങളുടെ  ഒരു കുത്തിതിരുപ്പ് അസഹ്യമായിരുന്നു . എന്തായാലും  20 മണിക്കൂറോളം  ഉറങ്ങാതെ ഈ രക്ഷാദൗത്യത്തിൽ പങ്കെടുത്ത കേരളപോലീസിന് ഒരിക്കൽ കൂടി സല്യൂട്ട് നേരുന്നു. ഈ പ്രവർത്തനങ്ങൾക്ക് പിന്തുണനൽകിയ ,മനകരുത്തുനൽകിയ ഭരണ,രാഷ്ട്രീയനേതൃത്വത്തിനും അഭിനന്ദനങ്ങൾ. ആര് പറഞ്ഞു നമ്മുടെ കേരളത്തിൻറെ നൻമ നഷ്ടപെട്ടെന്ന്. ഒറ്റകെട്ടായി ഇറങ്ങേണ്ട സമയം അവർ ഇറങ്ങിയിരിക്കും. ആശ്രാമം മൈതാനത്ത്‌ ഉപേക്ഷിച്ച കുട്ടിയെ ആദ്യം തിരിച്ചറിഞ്ഞ്‌ പൊലീസിനെ അറിയിച്ചതും എസ്‌എൻ കോളേജ്‌ വിദ്യാർഥിനികളും പ്രദേശത്തെ ഡിവൈഎഫ്‌ഐ പ്രവർത്തകരുമാണ്‌. രക്ഷപ്പെടാൻ വഴിയില്ലാതെ കുട്ടിയെ ഉപേക്ഷിക്കേണ്ടിവന്നത്‌ പൊലീസിന്റെ അന്വേഷണ മികവുതന്നെയാണ്‌.   ഇതിനാവശ്യമായ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്‌ മുഖ്യമന്ത്രിയും മന്ത്രിമാരുമാണ്‌.സത്യം കുത്തിത്തിരുപ്പുകാർ ഒഴികെ  എല്ലാവരും സമ്മതിച്ചു .. മകളെ കാണാതെ കരഞ്ഞുതളർന്ന അമ്മ സിജിയുടെ ഫോണിലേക്ക്‌ ചൊവ്വ ഉച്ചയോടെ അബിഗേലിന്റെ വീഡിയോ കോൾ വന്നപ്പോൾ ആ അമ്മയ്‌ക്കും ബന്ധുക്കൾക്കും ഉണ്ടായ സന്തോഷം എല്ലാ മലയാളികളുടേതുമായിരുന്നു. അച്ഛനമ്മമാരെപ്പോലെ കുട്ടിയെ തിരിച്ച്‌ കിട്ടണമെന്ന്‌ കേരളം ഒന്നടങ്കം ആഗ്രഹിച്ചതാണ്‌. എല്ലാ പ്രതികളെയും പിടികൂടി എത്രയുംവേഗം നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ കഴിഞ്ഞു . ഇത്തരം ക്രിമിനൽ പ്രവർത്തനം ആവർത്തിക്കാതിരിക്കാൻ പ്രതികൾക്ക്‌ കടുത്ത  ശിക്ഷ വാങ്ങിക്കൊടുക്കാനും സർക്കാരിന് കഴിയും. പ്രതികൾ നല്ല മനുഷ്യരാണ് അതുകൊണ്ടല്ലേ കുട്ടിയെ കൊല്ലാതെ വിട്ടത്. പ്രതികൾ നല്ല കുടുംബത്തിലെയാണ്, പ്രതിയായ പെൺകുട്ടി ധാ രാളം ഫോള്ളോവെർസ് ഉള്ള യുട്യൂബറാണ്, പ്രതി പത്മകുമാർ എഞ്ചിനീയറിംഗ് ബിരുദധാരിയാണ്, വളരെ നല്ല കുടുംബം എന്നൊക്കെ  ചില കക്ഷികൾ പറഞ്ഞു തുടങ്ങി.   ആരൊക്കെ പ്രതികളെ വെള്ള പൂശനിറങ്ങിയാലും ഇത്തരത്തിലുള്ള  ക്രിമിനൽ ആർത്തി പണ്ടാരങ്ങളെ കോടതി  വലിയ ശിക്ഷ നല്കുമെന്നുറപ്പ് ,,, 

കുട്ടിയെ കാണാതായ വാർത്ത മലയാളികളെയാകെ വിഷമിപ്പിച്ചപ്പോഴും അതിൽ രാഷ്‌ട്രീയ മുതലെടുപ്പിന്‌ തുനിഞ്ഞവരും  ഉണ്ടെന്നത്‌ കേരളത്തിന്‌ അപമാനമാണ്‌. പൊലീസും നാട്ടുകാരും കുട്ടിക്കായി തിരച്ചിൽ നടത്തുമ്പോൾ പൊലീസിനെതിരെ സ്‌റ്റേഷൻ ഉപരോധിച്ച്‌ സമരം നടത്തിയ കൊല്ലത്തെ വനിതാ നേതാവിന്റെ  മനോനില എന്താണെന്ന്‌ ജനങ്ങൾ തിരിച്ചറിയുന്നുണ്ട്‌. ദുരന്തത്തിലും രാഷ്‌ട്രീയ മുതലെടുപ്പ്‌ സാധ്യമാണോയെന്ന്‌ നോക്കുന്നവർ നാടിന്റെ ശത്രുക്കളാണെന്നതിൽ സംശയമില്ല. ഇത്തരം സംഭവമുണ്ടാകുമ്പോൾ മാധ്യമങ്ങളുടെ അതിരുവിട്ട പ്രകടനവും വിമർശ വിധേയമായിട്ടുണ്ട്‌. കുട്ടിയെ കാണാതായ ദുഃഖത്തിൽ നെഞ്ചുരുകി കഴിയുന്ന അമ്മയുടെയും ബന്ധുക്കളുടെയും മുമ്പിലേക്ക്‌ മൈക്കുമായി പോയി അവരെ കൂടുതൽ വേദനിപ്പിക്കുന്ന ചോദ്യങ്ങൾ ചോദിക്കുന്നത്‌ അംഗീകരിക്കാൻ കഴിയാത്തതാണ്‌. പൊലീസിന്റെ അന്വേഷണ വിവരങ്ങൾപോലും പ്രതികൾക്ക്‌ മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ തത്സമയം പുറത്തുവിടുന്നതും ശരിയായ രീതിയല്ല. ജനങ്ങളിൽ അവബോധം ഉണ്ടാക്കാൻ വാർത്തകൾ കൊടുക്കുന്നതിൽ ആർക്കും എതിരഭിപ്രായമുണ്ടാകില്ല. എന്നാൽ, അത്‌ ദുരന്തബാധിതരെയും അന്വേഷണ സംവിധാനത്തെയും ബാധിക്കുന്ന തരത്തിലാകുമ്പോഴാണ്‌ വിമർശം ഉയരുന്നത്‌. ഇത്തരം സന്ദർഭങ്ങളിൽ ഔചിത്യത്തോടെ പ്രവർത്തിക്കാൻ മാധ്യമങ്ങൾക്കുമാകണം. ഇതിനടയിൽ പ്രതികളെ പിടിക്കാൻ രേഖാചിത്രം വരച്ച  പ്രതികളുമായി അതിശയകരമായ സാമ്യം ഉണ്ടായതു പ്രതികളെ പിടിക്കാൻ സഹായമായി ചിത്ര കലയിൽ പ്രാവണ്യം നേടിയ ദമ്പതികളായ സ്മിതയും ഷാജിത്തും പോലീസിനൊപ്പം സല്യൂട്ടിന് അർഹരാണ്.

രേഖ ചിത്രം വരച്ച ദമ്പതികൾ

Join WhatsApp News
Lokamalayalee 2023-12-06 14:12:14
എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ
Vayanakkaran 2023-12-06 17:51:14
നട്ടെല്ലില്ലാത്തവർ പാണന്മാരായി സ്തുതി പാടിക്കൊണ്ടേയിരിക്കും. വായനക്കാർക്കു ഛർദിക്കാൻ തോന്നുന്നു!
വായി ക്കുന്നവർ 2023-12-07 02:42:40
60 കുട്ടികൾ കഴിഞ്ഞ വർഷം കാണാമറയത്ത് പോയിട്ടുണ്ട് അവരെ എന്തുകൊണ്ട് പിണറായി പോലീസ് പിടിക്കു ന്നില്ല .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക