Image

ഇനി മറ്റൊരു പുണ്യമില്ല, നിയോഗവഴികളിലൂടെ പ്രാർത്ഥനാപൂർവം രഞ്ജിത്ത് പിള്ള

Published on 05 December, 2023
ഇനി മറ്റൊരു പുണ്യമില്ല, നിയോഗവഴികളിലൂടെ പ്രാർത്ഥനാപൂർവം രഞ്ജിത്ത് പിള്ള

see photos: https://mag.emalayalee.com/weekly/2-dec-2023/#page=12

ജീവിതത്തിലെ തന്നെ ഏറ്റവും വലിയൊരു നിയോഗത്തിലൂടെ കടന്നുപോയതിന്റെ സന്തോഷത്തിലാണ് രഞ്ജിത്ത് പിള്ള. കേരള ഹിന്ദൂസ് ഒഫ് നോർത്ത് അമേരിക്ക (കെ.എച്ച്.എൻ.എ) കൺവെൻഷൻ സാർത്ഥകമായി പൂർത്തിയാക്കിയതിന്റെ ചാരിതാർത്ഥ്യമാണ് ആ മനസ് നിറയെ. കൃത്യമായ ആസൂത്രണത്തിലൂടെയും ഒരുമിച്ച് മുന്നോട്ടു പോയതിന്റെയും ഫലമായിരുന്നു ഈയൊരു പുണ്യമെന്ന് അശ്വമേധം എന്ന് പേരിട്ട കൺവെൻഷന്റെ അമരക്കാരനായ അദ്ദേഹം പറയുന്നു. കൺവെൻഷനെക്കുറിച്ചും വിജയകരമായ നടത്തിപ്പിനെ കുറിച്ചും മനസ് തുറക്കുകയാണ്  കെ. എച്ച്. എൻ എ-2023 കൺവെൻഷൻ കമ്മിറ്റി ചെയർമാനായ രഞ്ജിത്ത് പിള്ള

പുണ്യം പകർന്ന ദിവസങ്ങൾ

യാഗങ്ങളിൽ ഏറ്റവും ശ്രേഷ്ഠമാണ് അശ്വമേധം. കേരള ഹിന്ദൂസ് ഒഫ് നോർത്ത് അമേരിക്ക (കെ.എച്ച്.എൻ.എ) യുടെ കൺവെൻഷന് ഇത്രയും അനുയോജ്യമായ മറ്റൊരു പേരില്ല എന്നതുകൊണ്ടാണ് 'അശ്വമേധം' എന്ന പേര് സ്വീകരിച്ചത്. മെക്‌സിക്കോ, കാനഡ, അമേരിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർ ഈ പുണ്യ മുഹൂർത്തത്തിന് സാക്ഷികളാകാൻ പ്രാർത്ഥനകളോടെ എത്തി. സംഘടനയുടെ പ്രസിഡന്റ് ജി.കെ. പിള്ള സർവ്വപിന്തുണയുമായി മുന്നിൽ തന്നെ നിന്നു. സംഘടനയെ ശക്തിപ്പെടുത്തുകയായിരുന്നു കൺവെൻഷന്റെ പ്രാഥമിക ലക്ഷ്യം. അതേ പോലെ നമ്മുടെ പാരമ്പര്യത്തെയും ധർമ്മത്തെയും കർമ്മത്തെയും പരിപാവനമായി സംരക്ഷിക്കുന്നതിനുള്ള കൂട്ടായ്മ ശക്തിപ്പെടുത്തുക എന്നതും കൺവെൻഷന്റെ ഉദ്ദേശ്യമായിരുന്നു.

അമ്മമാരുടെ ഹൃദയം തൊട്ട പ്രാർത്ഥന

ലളിതസഹസ്രനാമാർച്ചനയും പ്രാർത്ഥനയും കുടുംബത്തിൽ ഐശ്വര്യവും സമൃദ്ധിയും പ്രദാനം ചെയ്യും. ജഗദ് ഗുരു സത്യാനന്ദ സരസ്വതി സ്വാമികളുടെ ദർശനപ്രകാരമായിരുന്നു 'മൈഥിലി മാ' എന്ന കൂട്ടായ്മയുടെ തുടക്കം. അങ്ങനെ അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലെയും അമ്മമാരെ ഉൾപ്പെടുത്തി ഒരു സമിതി രൂപീകരിച്ചു. അങ്ങനെ എല്ലാ വെള്ളിയാഴ്ചയും അമ്മമാർ സന്ധ്യയ്ക്ക് ലളിതസഹസ്രനാമാർച്ചന വീട്ടിൽ ഉരുവിടാൻ തുടങ്ങി. പല വീടുകളിലിരുന്നാണെങ്കിലും ഒരേ സമയം ചൊല്ലുന്ന പ്രാർത്ഥനയ്ക്ക് അത്ര പുണ്യമുണ്ട്.
അത്രയും പുണ്യമായി മറ്റൊന്നില്ലല്ലോ. ഗുരുകൃപയിൽ പ്രാർത്ഥന സഫലമായി. രണ്ടുവർഷം നീണ്ടു വന്ന പ്രാർത്ഥന കൺവെൻഷൻ സമാപനദിവസം മീനാക്ഷിക്ഷേത്രത്തിരുസന്നിധിയിൽ ഒരു കോടിയിലെത്തി. കൺവെൻഷൻ ഇത്രയും വലിയൊരു അടയാളപ്പെടുത്തലും വിജയവുമായെങ്കിൽ അമ്മമാരുടെ മനസ് തുറന്നുള്ള പ്രാർത്ഥന അത്രത്തോളം പരിപാവനമായിരുന്നു എന്ന് തന്നെ പറയാം.

അമേരിക്കയിലെ പൊങ്കാല

മീനാക്ഷി  ക്ഷേത്രസന്നിധിയിൽ ആറൻമുള, ആറ്റുകാൽ ക്ഷേത്രങ്ങളിലെ തന്ത്രി പരമേശ്വരൻ ഭട്ടതിരിയാണ് പൂജാകർമ്മങ്ങൾക്കും പൊങ്കാലയ്ക്കും നേതൃത്വം വഹിക്കാനെത്തിയത്. ആറ്റുകാൽ പൊങ്കാലയുടെ അതേ മാതൃകയിൽ ഇവിടെയും ദേവിക്ക് പൊങ്കാല സമർപ്പിക്കാനുള്ള വേദി ഒരുങ്ങി എന്നതിൽ ഹൃദയത്തോടു ചേർന്ന് നന്ദി പറയാനേ കഴിയൂ. ഇരുന്നൂറോളം പേർ പൊങ്കാലയിൽ പങ്കെടുത്തു. ദീപം തെളിക്കലും കുരവയും കോളികൊട്ടും എല്ലാം പൊങ്കാലയുടെ സകല ഐശ്വര്യങ്ങളോടെയും നടത്തപ്പെട്ടു. അമേരിക്കൻ പ്രസിഡന്റായ മത്സരിക്കുന്ന വിവേക് രാമസ്വാമിയുടെ അമ്മ ഗീതാ രാമസ്വാമി പൊങ്കാലയിടാൻ എത്തിയത് ഏറെ സന്തോഷം പകർന്നു. അതിനുശേഷം അമേരിക്കയിൽ ജനിച്ചു വളർന്ന കുട്ടികളുടെ വിദ്യാരംഭ ചടങ്ങുകൾ നടന്നു.

ഏറ്റവും വലിയ ഘോഷയാത്ര

തത്വമസി എന്ന സങ്കൽപ്പം വെളിച്ചം പകർന്ന ദീപമായിരുന്നു ഘോഷയാത്രയുടെ ഏറ്റവും മുന്നിലുണ്ടായിരുന്നത്. അതിന്റെ തൊട്ടുപിന്നാലെ താലപ്പൊലിയും ക്ഷേത്രകലകളും ആറൻമുള വള്ളപ്പാട്ടും രഥവുമുൾപ്പെടെയുള്ള കലകളും കാഴ്ചകളും മനം കവരുന്ന രീതിയിൽ ഒരുക്കി. ചെങ്കോട്ടുകോണം ശ്രീരാമദാസ മിഷനിലെ ചിദാനന്ദപുരി സ്വാമി, ശക്തി ശാന്താനന്ദ
 മഹർഷി എന്നിവർ പൂർണകുംഭം നൽകി. അവരെ പിന്തുടർന്ന ആളുകൾ ഹോട്ടൽ ഹിൽട്ടണിൽ ക്ഷേത്രമാതൃകയിൽ ഒരുക്കിയ സന്നിധിയിൽ പ്രാർത്ഥനാപുണ്യം പകർന്ന് എത്തി. 151 സ്ത്രീകൾ പങ്കെടുത്ത തിരുവാതിരയും ആയിരങ്ങളുടെ മനം കവർന്നു. തഞ്ചാവൂർ പേയന്റിംഗ്, മോഹിനിയാട്ടം വർക്ക് ഷോപ്പ്. ഭജന, യോഗ, നൃത്തം എന്നിങ്ങനെ ഏറെ അഭിനന്ദനങ്ങൾ സ്വന്തമാക്കി  പലവഴികൾ ഒന്നിച്ചൊഴുകിയ ഒരു വലിയ പുണ്യനദിയായി മാറി വേദി എന്നു പറയാം. കൺവെൻഷന്റെ ഭാഗമായി കൾച്ചറൽ, ബിസിനസ്, ലിറ്ററച്ചേർ, സയൻസ് ഇങ്ങനെ വിവിധ മേഖലയിൽ നിന്നുള്ള കോൺക്ലേവുകൾ സംഘടിപ്പിച്ചു. ഡോ. നമ്പി നാരായണനായിരുന്നു സയൻസ് കോൺക്ലേവ്  ന യിച്ചത്. 250  കുട്ടികൾ പങ്കെടുത്ത  കലോത്സവവും ഒട്ടേറെ അഭിനന്ദനങ്ങൾ നേടിത്തന്ന പരിപാടിയായിരുന്നു. വിഭവസമൃദ്ധമായ ഭക്ഷണവും കൺവെൻഷനിൽ ഒരുക്കിയിരുന്നു

കൺവെൻഷൻ ഉദ്ഘാടനവും
ഹൃദയം കവർന്ന കലാമാമാങ്കവും

 അദ്വൈതാശ്രമത്തിന്റെ മഠാധിപതി ചിദാനന്ദ പുരി സ്വാമിജി, ജഗദ്ഗുരു സത്യാനന്ദ സരസ്വതി സ്വാമിയുടെ ശിഷ്യൻ ചേങ്കോട്ടുകോണം ആശ്രമത്തിലെ  ശക്തി ശാന്താനന്ദ മഹർഷി, ഉദിത് ചൈതന്യ എന്നീ പൂജനീയ സാന്നിദ്ധ്യങ്ങൾക്ക് പൂർണകുംഭം നൽകി സ്വീകരിച്ചു. ദീപത്തെ പിന്തുടർന്നാണ് ആചാര്യൻമാർക്ക് പൂർണകുംഭം നൽകി, ആചാര്യൻമാരെ പിന്തുടർന്ന് ദീപാരാധനയും കൊടിയേറ്റവും നടത്തിയാണ് ഉദ്ഘാടന ചടങ്ങിന് തുടക്കമായത്. ഉദ്ഘാടന വേദിയിൽ നമ്പി നാരായണൻ, സംവിധായകൻ കെ. മധു, മണക്കാല  ഗോപാലൻ നായർ, ബാലുശേരി കൃഷ്ണദാസ്, ശ്രീകുമാരൻ തമ്പി, സൂര്യാകൃഷ്ണമൂർത്തി, രാമസ്വാമി, ഡോ. ഗീതാരാമസ്വാമി, ആറ്റുകാൽ ക്ഷേത്ര തന്ത്രി പരമേശ്വൻ ഭട്ടതിരിപ്പാട്, സംവിധായകൻ കെ. മധു, സോനാ നായർ, ബാലതാരം ദേവനന്ദന, ആശാശരത്, ലക്ഷ്മി ഗോപാലസ്വാമി, രചനാനാരായണൻകുട്ടി, ജൻമഭൂമി ഓൺലൈൻ എഡിറ്റർ പി. ശ്രീകുമാർ തുടങ്ങിയവ പ്രമുഖരുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. കെ.എച്ച്. എൻ.എ പ്രസിഡന്റ് ജി.കെ. പിള്ള, ട്രഷറർ ബാഹുലേയൻ രാഘവൻ, സെക്രട്ടറി സുരേഷ് മിനിസോട്ട, അനിൽ ആറൻമുള, കൺവീനർ അശോകൻ കേശവൻ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ് നടന്നത്. തിരുവിതാംകൂർകൊട്ടാരത്തിലെ റാണി ലക്ഷ്മി ഗൗരി പാർവതി ഭായ് യുടെ മഹനീയ സാന്നിദ്ധ്യവും ശ്രദ്ധേയമായി.
ചടങ്ങിൽ ഭദ്രദീപം കൊളുത്തിയത് മൈഥിലി മായിലെ ഏഴ് അമ്മമാർ ചേർന്നാണ്. മൂന്നുതലമുറകളെ പ്രതിനിധീകരിച്ച് ദേവനന്ദന, പൊന്നുപിള്ള, സോന നായർ എന്നിവർക്ക് ദീപം പകർന്നു നൽകി. അതോടൊപ്പം ഗീതാരാമസ്വാമിയും തിരുവിതാംകൂർ റാണിയും ഭദ്രദീപം കൊളുത്തി. ട്രസ്റ്റി ബോർഡ ്‌ചെയമാൻ രാംദാസ് പിള്ളയും പങ്കെടുത്തു. സൂര്യാഫെസ്റ്റിവലിലെ ഗണേശം എന്ന പ്രോഗ്രാമായിരുന്നു പിന്നീട് അരങ്ങേറിയത്. അതു കഴിഞ്ഞ് തത്വമസി എന്ന നൃത്താവിഷ്‌കാരം നടന്നു. തുടർന്ന് ഓരോ റീജിയണുകളുടെ പ്രോഗ്രാമുകളും അരങ്ങേറി.  എഴുത്തുകാരൻ സി. രാധാകൃഷ്ണന്റെ 'തീക്കടൽ കടഞ്ഞ് തിരുമധുരം 'എന്ന കൃതിയെ ആസ്പദമാക്കിയുള്ള 'എഴുത്തച്ഛൻ', കണ്ണകിയുടെ കഥ പറയുന്ന 'പൊൻചിലമ്പ്' എന്ന കലാപരിപാടികളും ഹൃദയം കൊണ്ടാണ് ആസ്വാദകർ ഏറ്റുവാങ്ങിയത്. രണ്ടുമണിക്കൂർ നീണ്ട മേജർസെറ്റ് കഥകളിയും മുക്തകണ്ഠം പ്രശംസ ഏറ്റുവാങ്ങി.

പകൽപ്പൂരവും ശ്രീകുമാരമധുരവും

51 ചെണ്ടക്കാരുള്ള പകൽപ്പൂരവും ആസ്വാദകർ കയ്യടികളോടെയാണ് സ്വീകരിച്ചത്. സുഗതകുമാരിയുടെ കവിതയ്ക്ക് ആശാശരത് ദൃശ്യഭാഷ ഒരുക്കിയതും ഏറെ ആസ്വദിക്കപ്പെട്ടു. രചനാ നാരായണൻ കുട്ടിയുടെ മോഹിനിയാട്ടവും  ലക്ഷ്മി ഗോപാലസ്വാമിയുടെ നൃത്തവും കയ്യടികൾ നേടി. 'ശ്രീകുമാരമധുരം' എന്ന പേരിൽ ശ്രീകുമാരൻ തമ്പിയെ ആദരിച്ചതാണ് ഏറ്റവും അഭിമാനകരമായ പരിപാടി. പരിപാടിയിൽ പങ്കെടുത്ത എല്ലാ കലാകാരൻമാരും ആ വലിയ കലാകാരന്റെ പാദം തൊട്ട് നമസ്‌കരിച്ചു.  
അമ്മമാർ സഹസ്രനാമ പ്രാർത്ഥന ചൊല്ലിയതിന്റെ പുണ്യവും ഊർജ്ജവും യുവതികളായ ജാനകിമാരിലൂടെ എല്ലാ സ്ത്രീകളിലും സീതയുണ്ടെന്ന സത്യം ലോകത്തിനായി വാരി വിതറിയാണ് ജാനകി എന്ന പ്രോഗ്രാംഅവസാനിപ്പിച്ചത്. ഇതിന്റെ തത്വം അമ്മമാരുടെ പ്രാർത്ഥന സ്ത്രീകളിലൂടെ മനസിലൂടെ ലോകത്തിന് കാഴ്ചവയ്ക്കുന്ന ജ്ഞാനമാകുന്നു എന്നാണ്.  ത്രിപുരസുന്ദരി സങ്കൽപ്പം അക്ഷരാർത്ഥത്തിൽ തന്നെ അവിടെ പാലിക്കപ്പെട്ടു. അത്ര മനോഹരമായ ആവിഷ്‌കാരമായിരുന്നു ജാനകി. ഡോ. ധനുഷ സന്യാലും ഗംഭീരമായ പ്രകടനമാണ് സമ്മാനിച്ചത്. ഭാരതീയ സ്വത്വത്തിലേക്കുള്ള യാത്ര എന്നു തന്നെ ജാനകിയെക്കുറിച്ച് പറയാം. ആർ. മാധവനും ഭാര്യ സരിതയും അതിഥികളായെത്തിയിരുന്നു. ജാനകിയിൽ രാമനായി രംഗത്തെത്താൻ കഴിഞ്ഞത് ജീവിതത്തിലെ അസുലഭ നിമിഷമെന്നായിരുന്നു മാധവൻ അഭിപ്രായപ്പെട്ടത്.
 ബാലുശേരി കൃഷണദാസിന്റെ സോപന സംഗീതത്തിന്റെ പശ്ചാത്തലത്തിൽ ദിവ്യാ ഉണ്ണി ഹരിവസരം നൃത്തം ചെയതാണ് കൺവെൻഷന് പരിസമാപ്തി കുറിച്ചത്.
 
രണ്ടുവർഷങ്ങൾ സാന്ത്വനമായും
ശക്തിയായും നിരവധി സമിതികൾ

അതുപോലെ രണ്ടുവർഷങ്ങൾക്ക് മുമ്പ് സംഘടനയെ ശക്തിപ്പെടുത്താൻ സംഘടനയുടെ കീഴിൽ തുടങ്ങിയ സമിതിയാണ് മൈഥിലി മാ, എച്ച് കോർ അഥവാ ഹിന്ദു കോർ. ഇവിടെ ജനിച്ചു വളരുന്ന കുട്ടികളെയും മുഖ്യധാരയിലുള്ള വിജയം സ്വന്തമാക്കിയ സംരംഭകരെയും പ്രൊഫഷണലുകളെയും ഒന്നിപ്പിക്കുന്ന ഒരു കണ്ണിയാണ് എച്ച് കോർ. അതേ പോലെ ക്ഷേത്രങ്ങളെ സംരക്ഷിക്കാനും ക്ഷേത്രസംസ്‌കാരങ്ങൾ ഉയർത്താനും വേണ്ടിയുള്ള ടെമ്പിൾ ബോർഡും സംഘടനയ്ക്കുണ്ട്. നമ്മുടെ നാട്ടിലെ പ്രസാദങ്ങൾ എത്തിക്കുന്നതിന് വേണ്ടിയും ബോർഡ് പ്രവർത്തിക്കുന്നു. അതേ പോലെ ഇവിടെ ജീവിക്കുന്ന കുടുംബങ്ങൾക്ക് മാനസികമായി പ്രശ്‌നം വന്നാൽ അവർക്ക് വിളിക്കാനായി സ്വസ്തി എന്ന പേരിൽ ഒരു സമിതിയുണ്ടാക്കി. അമ്മമാർക്കായി മൈഥിലി മാ തുടങ്ങി. നാട്ടിലെ അമ്മമാർക്ക് ആയിരം രൂപ വീതം അവരുടെ അക്കൗണ്ടിലെത്തുന്ന അമ്മക്കൈനീട്ടം എന്ന പദ്ധതി ആരംഭിച്ചു. നാട്ടിലെ യുവതികളെ വിവാഹത്തിന് സഹായിക്കാനായി താലി എന്നൊരു പദ്ധതിയ്ക്കും തുടക്കമിട്ടിട്ടുണ്ട്. ഇതെല്ലാം ഇക്കഴിഞ്ഞ രണ്ടുവർഷങ്ങൾക്കുള്ളിൽ സംഘടനയിലുണ്ടായ പുതിയ സമിതികളാണ്.

സാഭിമാനം, സന്തോഷം
ഹൃദയപൂർവം സമർപ്പണം

ഈ കൺവെൻഷന്റെ മുഖമുദ്ര എന്നു പറയുന്നത് എല്ലാ ഹിന്ദുഭവനങ്ങളിലും മതഗ്രന്ഥമായ വേദം എത്തിക്കാൻ കഴിച്ചു. ആചാര്യൻമാരുടെയും മതപണ്ഡിതൻമാരുടെയും സഹായത്തോടെകെ.എച്ച്.എൻ.എ തയ്യാറാക്കിയ 1600  പേജുള്ള വേദം എല്ലാ കുടുംബങ്ങളിലും എത്തിക്കാൻ കഴിഞ്ഞു. ലോകമുള്ളിടത്തോളം, മനുഷ്യരുള്ളിടത്തോളം കാലം ഓർമ്മിക്കപ്പെടാൻ പോകുന്നത് ഇതു തന്നെയായിരിക്കുമെന്ന സത്യം സത്യമായി മാറിയ യഞ്ജ വേദിയായിരുന്നു അശ്വമേധം. അതു തന്നെയായിരുന്നു എന്റെ സങ്കൽപ്പവും.
അരിസോണയിലായിരുന്നു കെ. എച്ച്. എൻ.എയുടെ കഴിഞ്ഞ കൺവൻഷൻ നടന്നത്. അന്നുമുതൽ തുടങ്ങിയ പ്രയത്‌നമാണ് ഈ കൺവെൻഷനെ അത്ര മനോഹരമായി അവതരിപ്പിക്കാനിടയാക്കിയത്. പ്രസിഡന്റ് ജി.കെ. പിള്ള അകമഴിഞ്ഞ പ്രോത്സാഹനവും നിർദ്ദേശങ്ങളും നൽകി. എല്ലാ സംസ്ഥാനങ്ങളിലും സംഘടനയ്ക്ക് വൈസ് പ്രസിഡന്റുമാരുണ്ട്. അവർ രണ്ടുവർഷമായി കഠിനമായി പ്രയയത്‌നിച്ചു കൊണ്ടിരിക്കുകയാണ്. റീജിയണൽ വൈസ് പ്രസിഡന്റുമാരും ഈ കൂട്ടയ്മയ്ക്കു വേണ്ടി അഹോരാത്രം പണിപ്പെട്ടു. ഇത്രയും നീണ്ട നാളുകളിലെ മുന്നൊരുക്കം ഈ കൺവെൻഷന്റെ വിജയത്തിന് കാരണമാണ്. അതിനെല്ലാമുപരി ഒരു ലക്ഷ്യത്തിലേക്കായി എല്ലാവരും ഒത്തുചേർന്നുള്ള കൂട്ടായ്മായും പ്രധാന പങ്കുവഹിച്ചു. സംഘടനയുടെ പുതിയ പ്രസിഡന്റ് ഡോ. നിഷ പിള്ളയാണ്. വരും വർഷത്തെ കൺവെൻഷനുള്ള ഒരുക്കങ്ങൾക്ക് ഉടൻ തന്നെ തുടക്കമിടും.

Join WhatsApp News
ഒരു ഹിന്ദു സഹോദരൻ 2023-12-06 17:37:20
ബ്രഹ്മഹത്യ പാപങ്ങൾ കഴുകി കളയുന്നതിനു വേണ്ടിയും രാജ്യാഭിവർത്തിക്കുവേണ്ടിയുമാണ് പണ്ട് രാജാക്കന്മാർ അശ്വമേധയാഗം നടത്തിയിരുന്നത്. താങ്കൾ ചെയ്യത പാപമെന്താണെന്നു എനിക്കറിയില്ല. ഒരു കാര്യം ഉറപ്പാണ് താങ്കൾ കിരീട ഇല്ലാത്ത രാജവാണെന്ന കാര്യം. പാപം ചെയ്യാത്തവർക്ക് പുണ്യം കിട്ടാൻ സാധ്യതയില്ല. പുണ്യം കിട്ടണമെങ്കിൽ നല്ലത് ചെയ്യണം. ഏതെങ്കിലും ഒരു പ്രസ്ഥാനത്തിന്റെ മുകളിൽ കയറിയിരുന്നിട്ട് അത് പുണ്യമാണ് എന്ന് പറഞ്ഞാൽ ജനങ്ങൾ എങ്ങനെ വാങ്ങും. പിന്നെ അശ്വമേധ യാഗം ചെയ്യാൻ, താങ്കൾ ആരോടാണ് യുദ്ധം ചയ്യുന്നത്? ആരെയെങ്കിലും തോൽപിക്കണം എന്നുണ്ടോ ? വിവരമില്ലാതെ ആരോ ഇട്ട പേരിന്റെ പിറകെ, അർത്ഥമറിയാതെ തൂങ്ങിയാൽ, അത് അർത്ഥശൂന്യമായ സംഗതികൾ പറയുന്നവരുടെ ബുദ്ധിശൂന്യതയെ വെളിപ്പെടുത്തുകയുള്ളൂ. ഹൈന്ദവചിന്തകൾ മനുഷ്യവർഗ്ഗത്തെ ഒന്നിക്കാനുള്ള സനാതനധർമ്മത്തിൽ അധിഷ്ടിതമാണ്. അതിന് വേണ്ടാത്ത നിർവ്വചനങ്ങൾ കൊടുത്തും ചേർക്കാത്തിടത്ത് കൊണ്ട് ചേർത്തും അലങ്കാലപ്പെടുത്തരുതെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
Jayaraj 2023-12-20 03:34:45
Renjeet, your work on the convention was outstanding. It's the best one I've ever attended – everything was so well-organized. Good morning, Ranjit. Your remarkable effort and the seamless execution of the event left me both impressed and grateful. Kudos to you and your team for creating unforgettable memories. Despite being visibly sleep-deprived, your dedication to being available for everyone was admirable. I'm sure many have expressed their appreciation, but I wanted to extend my own sincere thanks for the wonderful experiences that were a direct result of your leadership. You showed strength, joy, and wisdom exactly when needed. The success of the programs can be largely attributed to your leadership. Hats off to you, my friend, and I wish you many more successes. Also, a special thank you for Ezhuthachan. Great Jayaraj
Pralochanan Narayanan 2023-12-20 02:30:42
പ്രിയപ്പെട്ട ഹിന്ദു സഹോദര ഇദ്ദേഹത്തിന്റെ ഹിന്ദു സഹോദരൻ എന്ന നാമം കേട്ടപ്പോൾ ആളെ മനസിലായി , ഡിട്രോയിറ്റ് ഇൽ തുടങ്ങിവച്ച കീഴ് വഴക്കങ്ങൾ ഇല്ലാതായതിലെ മനോവിഷമം മനസിലാകുന്നുണ്ട്. ആദ്യം ഒരു മനുഷ്യൻ ആകു എന്നുട്ടു ഹിന്ദു സഹോദരൻ ആകു
Harikrishnan 2023-12-20 03:37:38
Ranjith ! It was indeed a pleasure meeting with a phenomenon- thats Ranjith!! Words fail me, as you are a master linguist yourself. Hats off to your efforts behind the success of the KHNA convention! What an amazing feat it was! It was a happening!!!🤗🤗🤗🤗
Rajendrakurup 2023-12-20 04:16:22
മുകളിൽ ഹിന്ദു സഹോദരൻ എന്ന പേരിൽ കമന്റ് ചെയ്‌ത മനുഷ്യന്റെ ജ്ഞാനബോധം . എന്റെ പൊന്നു സഹോദരാ, ഹൈന്ദവധർമ്മത്തെക്കുറിച്ച്‌ ഒന്നുമറിയാതെ ഇങ്ങനെ വിഡ്ഢിത്തരം വിളമ്പരുതേ! ആദ്യമേ തന്നെ അശ്വമേധം എന്നാൽ എന്താണെന്നു മനസ്സിലാക്കുക. എന്തിനാണു, എങ്ങനെയാണെന്നും മനസ്സിലാക്കുക. എന്തിനാണു ഇന്ദ്രൻ ആയിരം അശ്വമേധങ്ങൾ ചെയ്തതെന്നും മനസ്സിലാക്കാൻ ശ്രമിക്കുക. കഴിഞ്ഞദിവസം മറ്റൊരു മഹാപാപി എഴുതിയതുകണ്ടു, അശ്വമേധമെന്നു പറഞ്ഞാൽ ഒരു കുതിരയെക്കൊന്നു അതിന്റെ കാലും കൈയ്യും കുടലും തീയിലിടുകയാണെന്നു. ഏതായലും ഈ അഭൂതപൂർവ്വമായ convention എന്ന യജ്ഞം നന്നായി നടത്തിയതിനു രാജാവ്‌ എന്ന പേരു നൽകാൻ തോന്നിയ സൽബുദ്ധിയെ ബഹുമാനിക്കുന്നു. ഇനിയെകിലും ഇങ്ങനെയുള്ള conventions attend ചെയ്യുകയും, വിവരമുള്ള ആചാര്യവര്യൻമാരിൽ നിന്നും ഹൈന്ദവധർമ്മത്തെക്കുറിച്ച്‌ പഠിക്കാനും തയ്യാറാകുക. നിങ്ങളുടെ അടുത്ത തലമുറയെങ്കിലും രക്ഷപെടട്ടെ.
Ragesh Ragavan 2023-12-20 14:42:52
Fantastic program Exceeds all expect ions and bringing such great artists and their talents to light is a life time achievement Wish you all the best for future events Ragesh
Iype 2023-12-20 14:57:35
The "Janaki" program was fantastic! You and your team did an incredible job. It was a real surprise for me, knowing you for so many years and only now discovering your amazing capabilities. The way you managed the breakfast serving issue, handled the general body, organized and executed the programs, and particularly your concept for Janaki was impressive. Your cool demeanor combined with firm decision-making really stands out. I may not be Hindu, but I must say, you guys are top-notch organizers.
ഹിന്ദുസഹോദരൻ 2023-12-20 16:45:50
കുറുപ്പേ മഹാഭാരതം എഴുതിയതാരാണെന്നു ആദ്യം പറയുക . അതു കഴിഞ്ഞിട്ട് അശ്വമേധത്തെക്കുറിച്ചു സംസാരിക്കാം .
Soman CK 2023-12-21 08:34:35
You did Fantastic job your coordination No words
Ranjit Pillai 2023-12-21 15:04:44
ഞാൻ ഒരുപാടു ആലോചിച്ചു ഇത് എഴുതാനോ വേണ്ടയോ എന്ന്എഴുതാം പിന്നെ തീരുമാനിച്ചു എഴുതാം കാരണം മുകളിൽ ഹിന്ദു സഹോദരൻ എന്ന പേരിൽ ഒരാൾ എഴുതിയിരിക്കണത്തിനുള്ള മറുപടി ആണ് ഇത് . ഹിന്ദു സഹോദരൻ ഒരിക്കലും ധരിക്കാത്ത യാഗസങ്കല്പങ്ങളെക്കുറിച്ചുള്ള പ്രതിപാദനം എങ്ങനെ ക്ഷമിക്കാനാവും? പ്രിയ സഹോദരാ.. താങ്കളിനി ആരോ ആയിക്കൊള്ളട്ടേ ഇനിയെങ്കിലും മുൻവിധി കൂടാതെ കാര്യങ്ങൾ ശ്രദ്ധിക്കൂ. പത്തോ പതിനഞ്ചോ വാക്യങ്ങളിലൊതുങ്ങുന്ന താങ്കളുടെ കത്തിലെ ഓരോ ആക്ഷേപത്തിനുമുള്ള വിശദീകരണം ചുവടെ നല്കുന്നു. 1) ഇന്ന് രാജാക്കന്മാരില്ല .രാജ്യം ഭരണം ജനങ്ങൾക്കാണ്.അതുകൊണ്ട് ജനങ്ങളല്ലാതെ ആർക്കാണ് മഹത്തായ കർമങ്ങൾ നിർവഹിക്കാനാവുന്നത്.അശ്വമേധം മാത്രമല്ല രാജസൂയവും നരമേധവും ഗോമേധവും ഒക്കെ നടത്താൻ രാജാക്കന്മാരുണ്ടാവണമെന്ന് യാതൊരു നിർബന്ധവുമില്ല .നരമേധമെന്നാൽ മനുഷ്യനെ വെട്ടി ഹോമിക്കലല്ല .ഗോമേധം പശുക്കളെ കുരുതിയർപ്പിക്കുന്നതുമല്ല. കൂടുതൽ അറിയണമെങ്കിൽ അറിവില്ലായ്മ അലങ്കാരമാക്കിയാൽ സാധിക്കില്ല. അറിവാർജിക്കാൻ സൂക്ഷ്മബോധവും വിവേകവും ഉണ്ടാവണം. അതിനാൽ താങ്കൾ ഏറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അശ്വമേധം എന്താണെന്ന് താങ്കൾക്കായി പറയട്ടേ.. അശ്വം എന്നതിന് കുതിര എന്ന ബാഹ്യാർഥം ഗണിച്ച് തൂങ്ങിക്കളിച്ചതിലാണ് താങ്കൾക്ക് ചുവട് പിഴച്ചത്. ഭഗവദ്ഗീത വായിച്ചാൽ അതിന്റെ പൊരുൾ മനസിലാക്കാം (താങ്കളുടെ പൈതൃകം അതിന് അനുവദിക്കുമെങ്കിൽ മാത്രം) അഞ്ച് കുതിരകൾ ഇന്ദ്രിയങ്ങളും ശരീരം രഥവും ബുദ്ധി സാരഥിയും ആത്മാവ് രഥിയുമാണ്. മേധം എന്ന വാക്കിന് ' കൊന്നു തള്ളൽ ' അർഥമാക്കിയെടുത്തതിലൂടെ താങ്കളുടെ മനോനില എന്തെന്ന് താങ്കൾ തന്നെ വ്യക്തമാക്കുന്നു. അതു കൊണ്ട് അശ്വമേധത്തിന്റെ സൂക്ഷ്മാർഥം അറിയാതെ വാചാടോപം നടത്തരുതെന്ന് അറിയിക്കട്ടേ.. അശ്വമേധമെന്നാൽ ഇന്ദ്രിയ നിഗ്രഹം ആണെന്നും അത് ഹൈന്ദവരുടെ ആധ്യാത്മിക സാധനാ പദ്ധതിയാണെന്നും മനസിലാക്കിയാൽ താങ്കളിലെ ഒരു തെറ്റ് തിരുത്തപ്പെട്ടു എന്ന് സാരം. അതിന്ദ്രിയ ജ്ഞാനം നേടാൻ മനുഷ്യനെ പ്രാപ്തനാക്കുന്നതാണ് അശ്വമേധം. താങ്കൾ കൂടി ഉൾപ്പെടുന്ന പൊതുസമൂഹം എന്ന വ്യവസ്ഥിതിയിൽ പരിവർത്തനത്തിന്റെ നാന്ദി സങ്കല്പമാണ് അശ്വമേധയാഗം എന്ന് ഇനിയെങ്കിലും തിരിച്ചറിയുക. അശ്വമേധത്തിന്റെ സൂക്ഷ്മാർഥ ബോധനത്തിൽ നിന്നാണ് അതേ പേരിൽ കൺവെൻഷൻ നടത്തിയത്.അതിൽ കുറവുകളുണ്ടായേക്കാം. പൂർണതയോടെ ഒരു സൃഷ്ടിയും സംഭവ്യമല്ല എന്ന പ്രകൃതി പ്രമാണം ഓർത്താൽ അതിലെ കുറവുകൾക്കും ഉത്തരമാവും.പിന്നെ താങ്കളുടെ പരിവർത്തനത്തിന് ഇതൊന്നും മതിയാവില്ല .അതിന് ഉള്ളിലെ കറുപ്പുകൾ വെടിഞ്ഞ് വെളിച്ചത്തിലേക്ക് വരിക. അന്നേരം ശരിയാകും. കുറവുകളെ കുറവുകളായി കണ്ട് ഭാവിയിൽ ശ്രദ്ധിക്കാം അത് മതിയല്ലോ.. 2.താങ്കൾ ചെയ്തിട്ടുള്ള പാപങ്ങൾ പോലും താങ്കൾക്ക് അറിവുണ്ടെന്നോ ഞാൻ കരുതുന്നില്ല. അതറിയണമെങ്കിൽ മനസ് ശുദ്ധമായിരിക്കണം അതിനുള്ള ശ്രമം വേണം ഗുരുത്തമുണ്ടാവണം തന്നിലേക്ക് ഇടക്കിടയ്ക്കൊന്ന് ഇറങ്ങിച്ചെല്ലണം. 3) രാജാവാകാൻ അതിനൊരു യോഗം വേണം. യാചകനാവുന്നതും യോഗം തന്നെ. പൂർവജന്മങ്ങളിലെ നന്മ തിന്മകളുടെ അടിസ്ഥാനമാണ് ഈ ജന്മങ്ങളിലെ യോഗമെന്ന് ഹൈന്ദവ അനുശാസനങ്ങൾ വെളിപ്പെടുത്തുന്നു. ഒന്നിലും അഹങ്കരിക്കാതിരിക്കണം. അവനവൻ വീഴ്ചകളിൽ പരിതാപം ആവാം. എന്നാൽ ഉയർച്ചയിലെത്താനാവാത്തതിൽ അപഹർഷതാബോധം വളർത്തരുത്. അപര പരിഹാസം പോലും അപഹർഷതാബോധത്തിന്റെ പ്രതിഫലമാണെന്ന് താങ്കൾ അറിയുക. 4) പാപം ചെയ്യാത്തവർക്ക് പുണ്യം കിട്ടാൻ സാധ്യതയില്ലെന്ന താങ്കളുടെ വെളിപ്പെടുത്തൽ മനസിലാകുന്നില്ല. 5) പുണ്യം കിട്ടണമെങ്കിൽ നന്മ ചെയ്യണം എന്നും താങ്കൾ പറയുന്നുണ്ട്. അതറിയാമായിരുന്നിട്ടാണോ വരുംനാളിൽ രാജയോഗം ഒരുപക്ഷേ ഉണ്ടായേക്കാവുന്ന താങ്കൾ ആവെളിച്ചം വേണ്ടായെന്നു വച്ച് അസൂയയും ശത്രുതയും വക്രതയും ഉള്ളിൽ നിറച്ച് കറുത്ത് കരുവാളിക്കാൻ സ്വന്തം ജീവിതം ഇട്ടു കൊടുത്ത് ദു:ഖഭാരം ചുമക്കുന്നത്. 6) ആഗ്രഹിക്കുന്ന എല്ലാർക്കും ഉയരങ്ങൾ കീഴടക്കാനാവില്ലെന്നും നല്ല കാര്യങ്ങൾ അനുഷ്ഠിച്ചാൽ പുണ്യമാർന്ന് ജീവിക്കാമെന്നും താങ്കൾ പറയുന്നുണ്ട്. അക്കാര്യമറിയാവുന്ന താങ്കൾ ഉപദേശിയാവാതെ അതിനായി സ്വയം പാകപ്പെടുക.പ്രശ്നം അതോടെ തീരുമല്ലോ.. 7 ) യുദ്ധത്തിന് മുന്നോടിയായല്ല സഹോദരാ അശ്വമേധം നിർവഹിക്കുന്നത്. യുദ്ധവിജയത്തിന് ശേഷമാണ്.അതാണ് ചെയ്തതും. ഇനി യുദ്ധം എന്താണെന്നറിയണമെങ്കിലും താങ്കൾ ഭഗവദ്ഗീത പഠിക്കേണ്ടതുണ്ട്. അതിനുള്ള മനസുണ്ടാവണം. താങ്കൾക്കതിന് കഴിയുമെന്ന് തോന്നുന്നില്ല. ഭഗവാൻ ശ്രീകൃഷ്ണൻ പറയുന്നു; "മാമനുസ്മര യുദ്ധ്യച" എന്ന്. അതായത് എന്നെ ഓർത്തു കൊണ്ട് കർമം ചെയ്യുകയെന്ന്. യുദ്ധമെന്നാൽ ഭഗവാനിൽ സമർപ്പിക്കുന്ന കർമം എന്നു സാരം. ഇതെല്ലാം ഗ്രഹിക്കാൻ ഇനിയും താങ്കൾക്ക് അവസരമുണ്ട്. സമയം വിലപ്പെട്ടതാണ് അത് നഷ്ടമാക്കാതെ നോക്കുക. പിന്നെ താങ്കളിൽ ബാധിച്ചിരിക്കുന്ന ദുഷ്ടജന സംസർഗ ഗ്രഹണം മാറാനായി എന്റെ പ്രാർഥനകളിൽ തീർച്ചയായും താങ്കളെ ഞാൻ ഉൾപ്പെടുത്തും. ഗുരുവിലും ഈശ്വരനിലും പ്രകൃതി പ്രമാണങ്ങളിലും സമർപ്പിച്ചു കൊണ്ട് ഞങ്ങൾ തുടക്കം കുറിച്ച ഒരു കർമം രാജാവാക്കിയെങ്കിൽ അത് യുദ്ധവിജയമാണ്.അതായത് കർമവിജയം. ആ വിജയത്തോടുള്ള ആദരവായിരുന്നു അശ്വമേധം എന്ന പേരിൽ നടത്തിയ കൺവെൻഷൻ.ആധ്യാത്മികമായ ഉണർവും ഉന്നതിയും ശാന്തിയും സമാധാനവും ഉയർച്ചയിലേക്കുള്ള വഴികളും പ്രജകൾക്ക് സിദ്ധിച്ചെങ്കിൽ അതാണ് യാഗഫലം . 8) തോല്പിക്കുന്നത് ഇന്ദ്രിയ വാസനകളെയാണ്.അതാണ് അശ്വമേധം. അതിന്റെ ഫലം ലഭിച്ചു എന്നതുകൊണ്ടാണ് വികാരവിക്ഷോഭങ്ങളൊന്നുമില്ലാതെ വിവേകത്തോടെ സമാധാനപരമായി താങ്കളുടെ വിശദീകരണം നല്കുന്നത്. 9) സ്വന്തം പേരിൽ പോലും നാണക്കേട് തോന്നുന്നത് കൊണ്ടാണ് താങ്കൾ ' ഒരു ഹിന്ദു സഹോദരൻ ' എന്നെഴുതി അഭിമാനപുളകിതനായത്. എന്നാൽ, വിഡ്ഢിത്തം അക്ഷരങ്ങളിലൂടെ എഴുന്നള്ളിച്ചതോടെ താങ്കൾ ഹിന്ദു എന്ന മഹാ സംസ്കാര ആശയത്തിന്റെ നിഴലാളാവാൻ പോലും പുണ്യമില്ലാത്ത ഒരാളാണെന്ന് സ്വയം ബോധ്യപ്പെടുത്തി. യഥാർത്ഥ നാമം വെളിപ്പെടുത്തി നാണം കെടുന്നതിലും ഉണ്ട് സഹോദരാധീരത .താങ്കൾ ഭീരുവായിപ്പോയതിൽ വിഷമിക്കുന്നു. ശ്രീ ശങ്കരന്റേയും സ്വാമി വിവേകാനന്ദന്റേയും ചട്ടമ്പിസ്വാമികളുടേയും ശ്രീനാരായണ ഗുരുവിന്റേയും നടരാജഗുരുവിന്റേയും സ്വാമി സത്യാനന്ദ സരസ്വതിയുടേയും ആത്മീയ ആധ്യാത്മിക ദർശന സുകൃത പാരമ്പര്യത്തിൽ പ്രശോഭിതമായി നിലകൊള്ളുന്ന ഒരു കുലത്തെ ആരബ്ധവിദ്യനായ സ്വന്തം പേര് പോലും നാണമായി ചുമക്കുന്ന ഒരാൾ തുനിഞ്ഞിറങ്ങിയാൽ ചന്ദ്രബിംബത്തെനോക്കി ഓരിയിടുന്ന ശ്വാന ദർശനമായി കണ്ട് കളയുന്നു എന്ന് മാത്രമേ സഹോദരൻ വിചാരിക്കാവൂ എന്ന് സ്നേഹത്തോടെ പറയുന്നു. സ്വയം തിരുത്താൻ തയ്യാറാവുക. 10) താങ്കളുടെ വഴികളിലൂടെ ഹൈന്ദവ വിശിഷ്ട ചിന്താമൂല്യങ്ങൾ സഞ്ചരിക്കില്ല .സനാതന ധർമം പൂക്കൾ പൊഴിക്കില്ല. അത് താങ്കൾക്ക് നന്നായറിയാം. പക്ഷേ എന്തു ചെയ്യാം ശീലിച്ചത് താങ്കൾ പാലിക്കുന്നു. കത്തിന്റെ ഉള്ളടക്കത്തെ ഒരു സഹോദരന്റെ തോന്ന്യാക്ഷരങ്ങളായി കാണുന്നു. ആ അക്ഷരങ്ങളെ അർഥപൂർണമായി കരുതി താങ്കളിലേക്ക് വരാൻ ആഗ്രഹിക്കുന്നുവോ.. ഒരു നിമിഷം അങ്ങനെയാവട്ടേ ഞാൻ എന്റെ സഹോദരനെ ഒന്നു സന്തോഷിപ്പിക്കാൻ. പ്രിയ സഹോദരാ ഞാനിതാ താങ്കൾക്ക് മുന്നിൽ വിനീതവിധേയനായി ശിരസ് നമിക്കുന്നു. ചരിത്രപഥങ്ങളിൽ പ്രയാണം നടത്തിയതാങ്കളുടെ തൃപ്പാദങ്ങൾ പതിഞ്ഞ മണ്ണിൽ നിന്ന് അല്പം അടർത്തി ഞാൻ നെഞ്ചോട് ചേർത്ത് ആദരിക്കുന്നു. എന്റെ രാജപദവികളെല്ലാം ഉപേക്ഷിക്കുന്നു. താങ്കളുടെ ശിക്ഷണത്തിലാണ് ഇനിയെന്റെ ജീവിതം .കാട്ടിത്തരുന്ന സത്പാതകളിലൂടെയാണ് എന്റെ യാത്ര. വഴിതെറ്റിച്ചാൽ ശാസിക്കാം ശിക്ഷിക്കാം. എല്ലാം ഞാൻ നിശ്ശബ്ദമായി ഏറ്റുവാങ്ങിക്കൊള്ളാമെന്ന് ഉറപ്പു തരുന്നു. നന്ദി.. നമസ്കാരം🙏 Ranjit
Dr Prakash Ambat 2023-12-21 15:14:30
This was our first time attending a convention, and it was so engaging that we even skipped lunch! The program lineup was fantastic and very well-coordinated – a true testament to outstanding leadership. Reflecting back at home, I was struck by the seamless execution, from the Pongala start to the Harivarasanam conclusion. I'm at a loss for words! It truly sets a benchmark for everyone.
Sindhu Nair 2023-12-21 19:30:02
Amazingly executed event. Janaki was super hit. Great memories.
ഒരു ഹിന്ദു സഹോദരൻ 2023-12-22 00:09:04
ആരാണ് മഹാഭാരതം എഴുതിയത് എന്ന് ആദ്യം പറയുക. കുറുപ്പിന്റെ ചാൻസ് കഴിഞ്ഞു. ഇനി താങ്കൾക്ക് പറയാം അത് കഴിഞ്ഞു ഞാൻ നിങ്ങൾക്ക് മറുപടി തരാം. എന്റെ ചോദ്യം ഒരു സിമ്പിൾ ചോദ്യമാണ്.
gopi 2023-12-22 01:42:10
who is this hindu brother. why u have a big itch in your ...
Ramachandran Nair 2023-12-22 13:51:30
ഒരു കൺവെൻഷൻ എന്താണ് എന്ന് മുന്നിൽ നിന്ന് നടത്തി കാണിച്ചു കൊടുത്ത തങ്ങൾക്കു ഒരു ബിഗ് സല്യൂട്ട് .. ഇതിനു മുൻപും ഒരുപാടു കൺവെൻഷൻ കണ്ടിട്ടുണ്ട് , നടത്തിപ്പുകാരെയും അറിയാം , അവരുടെ ഒക്കെ സംഘടന സ്നേഹവും അറിയാം .. മാഷെ നിങ്ങൾ ആണ് ഈ സംഘടനയുടെ യഥാർത്ഥ നേതാവ് .. അത്രയ്ക്ക് ആത്മാർത്തടയും കഴിവും ഉണ്ട് ...Ippolathe പുതിയ ഭരണസമിതി നിങ്ങളുടെ കഴിവ് പ്രയോജന പേടിതിയില്ലേൽ അത് KHNA യുടെ നഷ്ടമായി മാറും . അമേരിക്കയിലെ ഹിന്ദുവിനെ ദിശാബോധം നൽകിയ തങ്ങൾക്കു ഒരുപാടു അഭിനന്ദനം
Manoj 2023-12-22 03:38:39
Hello Hindhu, I’m assuming you are sick . Get it treated Well and nobly replied Renjet. The aswamedham was super duper. Assoyakkum kushimbinum marunilla athanu hindhu brother , karyamakkenda. Ningal oru karyvumayi munnottu vannal njangal ei convention vannavarum kettarinjavarum koode kanum. You are a true leader
Venugopal 2023-12-23 02:45:29
Good Evening everyone, I'd like to share a few observations from this convention, which marks my third attendance after Detroit and Arizona: 1. This event was exceptionally well-organized, and the dedication of the team was evident, surpassing the experiences in Detroit and Arizona. Despite the pandemic challenges in Arizona, that convention felt unorganized with subpar programs and food. Detroit had an air of uncertainty, almost like a war zone, particularly during the general body meeting, which felt chaotic and prompted many families, including mine, to reconsider our involvement with KHNA. 2. Mr. GK Pillai's presence was noteworthy. He wasn't just there for show; he engaged sincerely with everyone, always with a cheerful demeanor and without any signs of anxiety or fatigue. His remarks during the general body meeting were particularly impactful, urging those without a real commitment to step aside for more dedicated individuals. This honesty is refreshing, especially given the lackluster involvement of some in the trustee and general body. 3. Renjith impressed me greatly. His handling of the general body meeting demonstrated clear vision and intelligence. His unscripted speech on invitation day highlighted his concrete understanding and strong determination. Leaders like him are the future of KHNA, and I believe everyone present at the convention would agree with my assessment.
Santhosh Kumar 2023-12-23 06:09:11
Yes Mr Venugopal what you said is correct. This is the best convention and was historic. Bringing Sreekumaran Thampi, Nambi Narayanan , krishnamurthy, Kummanom , Swamiji’s .. Hardwork and Dedication. Excellent
Radha Nair 2023-12-23 19:49:48
The experience was delightful, with truly impressive programs. I was lucky to be part of the Pongala; it was a divine experience. I believe you should hold this event annually. The young man is exceptionally talented; his speech reminded me of Swamiji's visit in the early 2000s.
Rajasree Nair 2023-12-24 05:04:24
നന്നായി നടത്തി . എല്ലാവരിലും ഇഷ്ട്ടം ഉണ്ടായി.. ഇതുപോലെ മുന്നോട്ടു പോകട്ടെ രഞ്ജിത്ത്
Santhosh Kurup 2023-12-24 07:14:01
Yes, it was a great convention and all who worked for it including Ranjith deserves applauds. Am getting the sense that there has been an concerted effort to project this as a one man show which is unfair / wrong to all who were part of it. Personality projection and Photo OPS has been the curse of KHNA for years and it continues. Now to a substative topic. Is this what we want to do for Kerala Hindus and Hindu Dharma, I mean meeting once in 2 years for 3 days, having good networking, speeches and cultural programs ? Can we look into the mirror identify and talk about what we have achieved as a collective in last 23 years . Feel we as a collective need to evalutate our objectives and do course correction. Saw people with contra views been abused in this comment section. That is uncivilized, let us allow all views for our own growth and introspection.
KS Menon 2023-12-24 15:48:42
This is undeniably a display of excellent teamwork, and I've quietly observed something remarkable: there's no showboating like in past conventions. Everyone performed their roles exceptionally well. I saw the enthusiastic crowd in the general body, where typically, some attend just to demonstrate their significance in running the organization. However, this convention has highlighted that these so-called kingmakers are actually the troublemakers and are unnecessary for the organization to operate smoothly. Additionally, consider the last 3 or 4 meetings of registered members; I attended two and received a clear indication that these individuals would execute this flawlessly. I commend the ideas behind the Mythili, Hindu core, and Temple board concepts, which are highly significant and have contributed to a pivotal shift in KHNA. It's also evident here that a team of determined individuals can enact change quietly.
സവ്യസാചി 2023-12-24 18:23:31
കഴിഞ്ഞ ഹിന്ദു കൺവെൻഷൻ പൊതുവേ ഉന്നത നിലവാരം പുലർത്തി. കലാപരിപാടികളുടെ കാര്യത്തിൽ പ്രത്യേകിച്ചും. നല്ല ഒരു കലാവിരുന്ന് ഒരുക്കുന്നതിൽ സംഘാടകർ വിജയിച്ചു. അക്കാര്യത്തിൽ രഞ്ജിത്തിനും ടീമിനും അഭിമാനിക്കാം. ഇത്ര വലിയ തോതിലുള്ള സമ്മേളനം ഭംഗിയായി നടക്കുന്നത് ഒരു ടീം വർക്കിന്റെ വിജയമാണ്. ഒന്നോ രണ്ടോ പേരുടെ അമാനുഷിക സിദ്ധി ഒന്നും അല്ല എന്ന് പറയേണ്ടതില്ലല്ലോ. സമാജത്തോട് സ്നേഹമുള്ള കുറച്ചുപേർ പ്രതികൂല സാഹചര്യങ്ങളേ മാറ്റിനിർത്തി അരയും തലയും മുറുക്കി പ്രവർത്തിച്ചതാണ് ഈ ഹിന്ദു സംഗമം ഇതുപോലെ വിജയിക്കാൻ കാരണം. അവരെ മറക്കുന്നത് നന്ദികേട് ആയിരിക്കും. മനുഷ്യൻ ചെയ്‌യുന്ന ഒരു കാര്യവും പരിപൂർണ്ണതയിൽ എത്തുക എന്നത് പ്രയാസമാണ്. അതുപോലെ ഇവിടെയും ചില പാകപ്പിഴകൾ സംഭവിച്ചിട്ടുണ്ട്. അത് ഈ വേദിയിൽ ചർച്ച ചെയ്യേണ്ട കാര്യമില്ല. കെ എച് ന് എ ഭാരവാഹികൾ അത് ചർച്ച ചെയ്തു പരിഹരിക്കുമെന്ന് കരുതുന്നു. അതുപോലെ സംഘടനയുടെ അട്ടിപ്പേർ അവകാശം പേറി നടക്കുന്ന ചിലരുടെ അതിക്രമങ്ങൾ അവസാനിപ്പിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. ഈ സംഘടന ജനാധിപത്യപരമായ രീതിയിൽ തന്നേ മുന്നോട്ട് പോകേണ്ടിയിരിക്കുന്നു. അടുത്ത ബോർഡിലേക്ക് വേണ്ട തിരഞ്ഞെടുപ്പ് ഒഴിവാക്കാൻ കാണിച്ച നാടകങ്ങളും ഒഴിവാക്കാമായിരുന്നു. ഈ സംഘടന കൂടുതൽ ശക്തമായി മുന്നോട്ടു പോകുമെന്നുള്ള പ്രാർത്ഥനയോടും പ്രതീക്ഷയോടും കൂടി നിർത്തുന്നു.
വിദ്യാധരൻ 2023-12-24 22:36:25
ഹിന്ദു സഹോദരൻ ചോദിച്ചിരിക്കുന്നത് ന്യായമായ ഒരു ചോദ്യമാണ് . ആരാണ് മഹാഭാരതം എഴുതിയത് ? മഹാഭാരതം എന്ന ഇതിഹാസം വ്യാസൻ മനസ്സിൽ രചിച്ചെങ്കിലും, എഴുതിയത് വിഘ്‌നേശ്വരനാണ് . മഹാഭാരത ഇതിഹാസം തന്റെ മനസ്സിൽ രൂപം കൊണ്ടെങ്കിലും ആത് ആരെഴുതും എന്ന ചിന്തയാൽ ബ്ര്ഹ്മാവിനെ ധ്യാനിക്കുകയും, ബ്ര്ഹ്മാവിന്റ നിർദ്ദേശപ്രകാരം ഗണപതിയെ ധ്യാനിക്കുകയും, അദ്ദേഹം എഴുത്തിന്റ ദൗത്ത്യം ഏറ്റെടുക്കുകയും ചെയ്യുത് . അശ്വമേധത്തെക്കുറിച്ച് നേരെത്തെ എഴുതിയിരുന്നെങ്കിലും ഒന്നുകൂടി ഇവിടെ കുറിക്കട്ടെ. ഇതിഹാസങ്ങളിലും പുരാണങ്ങളിലും മറ്റും അശ്വമേധയാഗം നടത്തിയതിനെ പറ്റി നിരവധി പരാമർശങ്ങൾ ഉണ്ടെങ്കിലും ചരിത്രത്തിൽ ആദ്യമായി അശ്വമേധം നടത്തി എന്ന് കരുതപ്പെടുന്നത് പുഷ്യാമിത്ര ശുംഗൻ ആണ്‌. അദ്ദേഹം മൗര്യവംശത്തിന്റെ ഭരണം പിടിച്ചെടുത്ത ശേഷം ചക്രവർത്തി പദം സ്വീകരിക്കാനായാണ്‌ ഇത് ചെയ്തത് എന്ന് പറയപ്പെടുന്നു. എന്നാൽ വ്യക്തമായ തെളിവുകൾ ഉള്ള ആദ്യത്തെ അശ്വമേധയാഗം നടത്തിയത് സമുദ്ര ഗുപ്തൻ ഒന്നാമൻ ആണ്‌. (ക്രി.വ. 380) ഇതിന്റെ സ്മാരകമായി നാണയങ്ങൾ പുറത്തിറക്കിയത് ഇന്ന് ലഭ്യമായിട്ടുണ്ട്. അതിനു ശേഷം സമുദ്രഗുപ്തൻ രാജാധിരാജ എന്ന സ്ഥാനപ്പേര്‌ സ്വീകരിക്കുകയുണ്ടായി. പിന്നീടുണ്ടായ ഒരു യാഗം കാനൗജിലെ രാജാവാണ്‌ നടത്തിയത്. എന്നാൽ പൃഥ്വീരാജ് ചൗഹാൻ യാഗാശ്വത്തെ കൊല്ലുകയും തുടർന്നുണ്ടായ യുദ്ധത്തിൽ കനൗജിലെ രാജാവിനെ തോല്പിച്ച് അദ്ദേഹത്തിന്റെ മകളെ വിവാഹം കഴിക്കുകയും ചെയ്തു. അവസാനത്തെ യാഗം നടത്തിയത് 1716 ലാണ്‌. ജയ്‌പൂർ രാജകുമാരനായ രാജ ജയ‌സിങ് രണ്ടാമൻ ആണ് അവസാനത്തെ അശ്വമേധ യജമാനൻ. അശ്വമേഡം യാഗം അഹന്തയുമായി ബന്ധപ്പെട്ടു നിൽക്കുന്നു “ആരൊരാൾ തന്റെ കുതിരയെകെട്ടുവാൻ’ എന്ന് തുടങ്ങുന്ന വയലാറിന്റെ കവിത ഇവിടെ ചേർത്തുവച്ച് ചിന്തിക്കാവുന്നതാണ്. വിദ്യാധരൻ
ഒരു നായർ സഹോദരൻ 2023-12-25 00:57:37
പ്രിയ വിദ്യാധരന് നമസ്കാരം. താങ്കൾ അശ്വമേധത്തെ കുറിച്ച് നേരത്തെ എഴുതിയിരുന്നത് ഞാൻ വായിക്കുകയുണ്ടായി. അത് വായിച്ചപ്പോൾ എനിക്ക് മനസ്സിലായി ഞാൻ ചിന്തിച്ച രീതിയിൽ തന്നെയാണ് താങ്കളും ചിന്തിച്ചതെന്ന്. അശ്വമേധം എന്ന പേര് ഈ നായർ സംഗമത്തിന് ഉചിതമോ എന്ന ചോദ്യം മനസ്സിൽ ഉദിച്ചു? അപ്പോൾ തോന്നി, പലപ്പോഴും വേണ്ടവിധത്തിൽ അന്വേഷണം നടത്താതെ തിരെഞ്ഞെടുത്ത ഒരു പേരാണ് അശ്വമേധം എന്ന്. മഹാഭാരതം എഴുതിയത് ആരാണെന്ന് ചോദിച്ചാൽ ഒരു നല്ലശതമാനം പേരും പറയും വ്യാസനാണെന്ന്. എന്നാൽ എഴുതിയത് ഗണപതി ഭഗവാനെണെന്നുള്ള സത്യം ആരും ഓർക്കാറില്ല. ആ എഴുത്തിന് ഒരു പ്രത്യകതകൂടിയുണ്ട്. .'താൻ എഴുതി തുടങ്ങിയാൽ, എഴുത്താണി എടുക്കുകയില്ല', അതുകൊണ്ട് ശ്ലോകങ്ങൾ തുടർച്ചയായി പറഞ്ഞുകൊടുത്തുകൊണ്ടേയിരിക്കണം എന്ന നിബന്ധനയും വച്ചു. ഇവിടെ ഹിന്ദു സംഗമ നേതൃത്വം വഹിക്കുന്ന്നവരുടെ കഴിവിനെ അല്ല ഞാൻ ചോദ്യം ചെയ്‍തത്. അവരുടെ കഴിവിനെ അശ്വമേധയാഗത്തോട് തുലനം ചെയ്തപ്പോൾ, അവരുടെ അജ്ഞതയെയാണ് ഞാൻ ചൂണ്ടിക്കാട്ടിയത്. താങ്കൾ പറഞ്ഞത്പോലെ അശ്വമേധയാഗം .'ഇഗോ'യുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഇന്നത്തെ കാലത്തെ നേത്രത്വങ്ങൾ അഹങ്കാര രഹിതമായിരിക്കണം. അല്ലെങ്കിൽ അവർക്ക് എല്ലാവരെയും ഒരു കുടക്കീഴിൽ അണിനിരത്താനാവില്ല. ഒരു തെറ്റ് ആരെങ്കിലും ചൂണ്ടിക്കാണിച്ചാൽ, 'ശരി ഞാൻ അത് പരിശോധിച്ചിട്ട് പറയാം' എന്ന് പറയുന്നതിൽ എന്താണ് ഒരു മാന്യത കുറവ്? തെറ്റ് പറ്റാത്ത മനുഷ്യർ ആരാണന്നുള്ളത്? അത് തിരുത്തി മുന്നോട്ട് പോയാൽ ആ നേതൃത്വം കൂടുതൽ ബഹുമാനിക്കപ്പെടുകയുള്ളു. ഒരിക്കൽ കൂടി ബഹുമാനപ്പെട്ട വിദ്യാധരന് നന്ദി. അതുപോലെ എല്ലാ ജാതിമതസ്ഥരെയും ഉൾപ്പെടുത്തി മനുഷ്യവർഗ്ഗത്തിന്റെ നന്മക്കായുള്ള നായർ സംഗമത്തിന്റെ ശ്രമങ്ങൾ വിജയപ്രദമാകട്ടെ എന്ന് ആശംസ്സിക്കുകയും ചെയ്യുന്നു
Ninan Mathulla 2023-12-25 02:28:17
Survival of the fittest is something we see in nature. This applies to religion also. We see in history that one religion gave way to another religion just as one empire gave way to another empire. Often, a particular religion is a tool used for each empire to come into power. For example, Islamic empires came to power through Islam. One phenomenon we see nowadays is that most religions find it hard to keep their youngsters or the next generation practicing the rituals the older generation practiced. They find no meaning or purpose in such rituals such as Aswamedham. The older generation gets carried away by the imagined importance of such practices but can’t convince the younger generation how it will meet their needs with the changing times. Naturally, we don’t see the participation of the younger generation in the conventions of all religious groups. There is no use in frightening them with ‘matha ninda’ for their genuine questions and concerns.
Thankappan 2023-12-25 02:29:03
ആറ്റുകാൽ തന്ത്രിയുടെ ആറ്റുകാൽ പൊങ്കാല , അവിടെ ദേവിയെ കുടിയിരുത്തി ആചാരപരമായി അത് നിർവഹിച്ചു വേണം അതിനുശേഷം ഹോട്ടലിൽ നടന്ന ഘോഷയാത്ര എത്ര എത്ര നന്നായി ചെയ്തു വേണം ഒരു ഹൈവേ ബ്ലോക്ക് ചെയ്‌തു ഒരു നീണ്ട ക്ഷേത്ര സംസ്കാര ഘോഷയാത്ര വേണം അതിനുശേഷം ആചാര്യന്മാർക്കു പൂർണ കുംഭം നൽകി കൊടിയേറ്റം ! പിന്നെ ഗണേശo വേണം എന്തായിരുന്നു പിന്നെയുള്ള മൂന്നുദിവസങ്ങൾ വേണംവേണംവേണം ജികെ പിള്ളൈ ക്കും Houston ടീമിനെയും അഭിനന്ദിക്കുക തന്നെ വേണം വേണം ! കുട്ടൻ പറയുന്നവന്മാരോട് പോയി പണി നോക്കാൻ പറയു
Sivan 2023-12-25 03:24:14
ഇവിടെ ഒരു കാര്യം ശ്രദിച്ചാൽ സ്വന്തം പേരിൽ അല്ലാതെ നായർ സഹോദരൻ ,Hindhu സഹോദരൻ ! പ്രിയപ്പെട്ട സഹോദരന്മാരെ ഇനി എന്തെല്ലാം സഹോദരവാക്യങ്ങൾ ഉണ്ട്? വേറെ പണി ഒന്നുമില്ലേ
Lekshmy Sankari 2023-12-25 03:29:06
This convention was outstanding and splendid. You could see the food team working tirelessly, and the overall concept of the convention was fantastic. The Sahsranamarachana is a wonderful initiative that can bring about tremendous positivity 🙏. Kudos to Pillai, Ramjith, Anil, Vasantha, and everyone involved!
Dr Nair 2023-12-25 03:46:24
Good job Aswamedham team. This convention held great importance. In previous general body meetings, I noticed a man with a booming voice creating quite a stir, as seen in Arizona and Detroit. My children even inquired why these uncles didn't speak softly. Although I'm unaware of his name, it's something we should reflect on. Thankfully, I observed no such occurrences this time. What a relief!
വിഷ്ണു 2023-12-25 04:01:52
എടോ ശിവൻ താൻ എന്റെ ഭാഗമല്ലേ തനിക്ക് എങ്ങനെ എന്നെ കുറ്റം പറയാൻ കഴിയും. നമ്മൾ അരൂപികളല്ലേ . നമ്മൾക്ക് പേരില്ലായിരുന്നല്ലോ നമ്മളെ പെരുവിളിച്ചത് ഈ മനുഷ്യർ അല്ലെ. അതുകൊണ്ട് പേരില്ലാത്തവരെ നിന്ദിക്കരുത്. ഓം ശാന്തിഃ ശാന്തിഃ.
Madhavan 2023-12-25 04:04:44
The convention was outstanding but so many people were kicked out and they were standing outside. When people eat food without any control, naturally the team will get tired though they were working tirelessly.
പരമേശ്വരൻ 2023-12-25 04:21:26
ഇവിടെ ഇപ്പോൾ സ്വന്തമായി പൊക്കി പറഞ്ഞില്ലെങ്കിൽ ആരും ആരേയും അറിയില്ല. പണമുള്ളവർ എന്തിന്റെ എങ്കിലും പേരിൽ ഒരു പീഠം ഉണ്ടാക്കി അതിന്റെ മുകളിൽ കയറി ഇരുന്നു ഉടലോടെ വൈകുണ്ഡം പ്രാപിക്കട്ടെ അതിന് ഹിന്ദുസഹോദരനു എന്താ പ്രശ്നം? അവർ കുതിരമേധമോ അന്നമേധമോ നടത്തട്ടെ. അമേരിക്കയിൽ ആരും ആരേയും പോക്കില്ല. സ്വന്തമായി പൊക്കണം. അതിന് പണച്ചിലവുണ്ട്. ഫോമ ഫൊക്കാന വേൾഡ് മലയാളി ഓർഗനൈസഷൻ എന്നിവയെല്ലാം അങ്ങനെയല്ലേ പ്രവർത്തിക്കുന്നത്. അപ്പോൾ എന്തുകൊണ്ട് നായർ സംഗമ നേതൃത്വത്തിന് ചെയ്‌തു കൂടാ? ക്രിസ്ത്യാനി ബിഷപ്പുന്മാരെ ജിജി തോമസൻ എടുത്തിട്ടു കുടഞ്ഞപ്പോൾ. അയാളെ ഫോമയുടെ പ്രസിഡണ്ട് അയാളെ പിടികൂടി, ഫോമ പ്രസിഡണ്ടിനെ ഇമലയാളി പ്രതികരണക്കോലത്തിലിട്ട് ജനം പ്രതികരണ തൊഴിലാളികൾ പിടികൂടി. പുല്ലു തിന്നുന്ന പശുവിനെ കടുവ പിടിക്കും കടുവയെ മനുഷ്യർ പിടിക്കും. ഇത് നാട്ടു നടപ്പാണ്. പോജപ്പുര ജയിൽ കേറുമ്പോൾ കിട്ടുന്ന നടയടി പോലെ നാടും മനുഷ്യരേം നന്നാക്കാൻ പോയാൽ ഇതുപോലെ ഒക്കെ മത വിരോധികൾ എടുത്തിട്ട് പെരുമാറും. പക്ഷെ അവരെ ഒക്കെ ഒതുക്കിയിട്ടേയുള്ളൂ എന്ന മനോഭാവം വന്നാൽ, കാട്ടു തീ കെടുത്താൻ ചൂളുംകൊണ്ട് ചാടിയ വല്യമ്മയെപ്പോലെ ചൂലിനു തീ പിടിയ്ക്കുകയുള്ളൂ. അതുകൊണ്ട് നിങ്ങൾ നിങ്ങളുടെ കുംഭമേള നടക്കുക. ഇപ്പോഴത്തെ തലമുറയ്ക്ക് ഈ അശ്വമേധം എന്നൊക്ക പറഞ്ഞാൽ എന്ത് കുന്തമാനാണെന്ന് അറിയില്ല. അതുകൊണ്ട് നിങൾ എന്ത് വേണമെങ്കിലും കത്തിച്ചു വിട്ടുകൊൾക. " കുറ്റം പലരും പറയും പക്ഷെ കൂട്ടാളികൾ അത് വകവയ്ക്കില്ല "
Anil Aranmula 2023-12-25 06:34:23
താങ്കൾക്കു താഴെ വന്ന കമൻറുകൾ താങ്കൾക്കുള്ള മറുപടികളാണ്. നടന്നു കഴിഞ്ഞ കാര്യത്തെ കുറിച്ച് ആത്മാർത്ഥമായ അഭിപ്രായപ്രകടനങ്ങൾ എപ്പോഴും സ്വീകാര്യം തന്നെ. പക്ഷെ സ്വന്തം പേരു പറയാനുള്ള ചങ്കുറപ്പ് ഉറച്ച യഥാർത്ഥ ഹിന്ദുവിനു പിറന്നവർക്കുണ്ടാകും. സ്വന്തം അമ്മ സ്നേഹത്തോടെ വിളമ്പുന്ന ആഹാരത്തിൽ പോലും അമേദ്യം കാണുന്ന പിതൃശൂന്യാ ഇനിയെങ്കിലും സജ്ജനങ്ങൾ കൂടുന്ന സ്ഥലങ്ങളിൽ നിന്ന് ഒഴിഞ്ഞുനില്കാൻ ശ്രമിക്കൂ. എല്ലാവരും കൂടി കൊന്നിട്ട നിന്റെ അഴുകിയ മൃതശരീരത്തിൽ ഇനി ഞാനായിട്ടെന്തിന്
NAIR 2023-12-25 15:27:10
IT WAS A VERY NICE CONVENTION AND ALL WELL DONE. THE MATTER IS OVER NOW. WHY THESE PEOPLE ARE WORRIED ABOUT IT. WILL U PLEASE STOP THIS B. S. NOW
For Parameswar 2023-12-25 15:48:34
ആട്ടും തോലിട്ട പരമേശ്വര , ഫോമയിൽ സീറ്റ് കിട്ടാത്തതിന്റെ വിഷമം ഒന്നുമല്ല . ആരും തെറ്റി ധരിക്കരുത് പ്ളീസ്
Krishnan Nair 2023-12-25 14:21:22
പൂച്ചക്കെന്താ പൊന്നുരുക്കുന്നടത്തു കാര്യം ? നൈനാൻ മാത്തുള്ള ക്രിസ്ത്യാനികളുടെ കാര്യം നോക്കിയാൽ പോരെ ?
Another Nair 2023-12-25 16:20:35
When many Nairs were disregarded by this organization, how can you say that it was a nice convention? People are commenting so that next time the organizers won’t repeat the mistake. This article itself is BS
ഒരു നായർ സഹോദരൻ 2023-12-25 16:51:15
“തത്വമസി” എന്ന സങ്കൽപ്പം വെളിച്ചം പകർന്ന ദീപമായിരുന്നു..,If. You knew the meaning of it, you would not have written this article. Probably Prof. vidhyadharan can explain it well.
Dr Nair 2023-12-25 17:57:53
You're right, Sreekumar. These anonymous individuals seem intent on disrupting the peace within our community, and it's important for us to recognize this and not engage with them. Their ignorance of true values and their jealousy and ego have tainted their perspective. It's best to ignore them and move on. I would also request the editor to consider disabling the comments to prevent further negativity. Everyone is aware of the harmful intentions of these individuals, whose bitterness and arrogance are as contagious and damaging as a virus.
Thankgod 2023-12-25 17:04:43
Having read all the comment's the convention, it's clear that this was an exceptionally well-executed event, and it's a positive development that certain problematic individuals were removed. The comment from "another Nair" stands out as the only negative one, using derogatory language, which reflects his frustration. Regarding the ongoing discussions about Fokana/Fomma, it seems this "another Nair" might soon revert to old tactics. We might ironically have to thank COVID for preventing what would have been a notable event under this "another Nair's" direction. Thankfully, that was avoided.
Sreekumar 2023-12-25 17:19:45
ഒരു കാര്യം പറയാതിരിക്കാൻ വയ്യ , അമ്മയെ തല്ലിയാലും രണ്ടുവശവും കാണുന്ന മലയാളികൾ . ഇവിടെ നോക്കിയാൽ ഒരു ഹിന്ദു സഹോദരൻ , ഒരു നായർ സഹോദരൻ , മറ്റൊരു നായർ ഇങ്ങനെ അപാര നാമത്തിൽ വന്നു കമന്റ് എഴുത്തുതുന്നവരുടെ ഒരു മാനസികാവസ്ഥ , ആരും ഒരു മറുപടിയും പറഞ്ഞില്ലെങ്കിലും ഇത് വായിക്കുന്ന എല്ലാവര്ക്കും മനസിലാകും , തീർച്ചയായും അവർക്കൊന്നും മറുപടി നല്ലരുത് കാരണം അവരൊക്കെ ആണ് ഈ ഏഴു കടലിനക്കരയും ജീർണിച്ച മാനസിക വൈകൃത ചിന്തകളാൽ ജീവിക്കുന്നത് . അതൊന്നും ആർക്കും ഫിക്സ് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ അല്ല ! അവർ അല്ലേൽ അയാൾ ഇനിയും പല അപര നാമത്തിൽ എഴുത്തം നടത്തും , ആളുകളെ തമ്മിൽ അടിപിക്കും . ഇനി ഇതിൽ മതവും ജാതിയും ഒക്കെ കൊണ്ടുവരും ! അതുകൊണ്ടു മനോനില തെറ്റിയ ഇങ്ങനെ ഇവിടെ നടത്തുന്നവരെ അവഗണിക്കു , എല്ലാവർക്കും എല്ലാം മനസിലായി എന്ന് കൂടി അവർ മനസിലാക്കിയാൽ നല്ലതു !
Editor 2023-12-25 18:11:34
ഈ ചർച്ച അവസാനിച്ചു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക