
ചാൾസ് വിക്ടർ ആണ് കൊന്നത്...
കുറേ നാളുകൾക്ക് ശേഷം ഒരു കഥയെഴുതാൻ തുടങ്ങുകയാണ്.. ആദ്യത്തെ വരികുറിച്ച് കസേരയിൽ ഞാൻ ഒന്ന് ചാരികിടന്നു..
കുറേ നാൾ ആയിട്ട് ആറ്റികുറുക്കി മനസ്സിലിട്ടു ചാലിച്ച കഥയാണ്... ഇന്നാണ് എഴുതാൻ ഉള്ള തോന്നൽ ഉണ്ടായത്.. ഒരു അപസർപ്പക കഥയാണ് ലക്ഷ്യം...
ഇനി എഴുതി കഴിയുമ്പോൾ കോമഡിയാകുമോ.. എന്ന് അറിയില്ല.. ചിലപ്പോൾ പാതി വഴിക്ക് ഉപേക്ഷിക്കാം..
അല്ലെങ്കിൽ എഴുതി കഴിഞ്ഞാൽ തൃപ്തി വന്നില്ലെങ്കിൽ നശിപ്പിച്ചേക്കാം... എന്തായാലും ഇനി വെയിറ്റ് ചെയ്യുന്നില്ല.. അങ്ങട് തുടങ്ങാം...
ഞാൻ വീണ്ടും പേന എടുത്തു... എഴുതാൻ തുടങ്ങി ..
.
ചാൾസ് വിക്ടർ തന്നെയാണ് കൊന്നത് വേറെ ആരും ആകാൻ വഴിയില്ല... ഇത്രയും ക്രൂരത കാണിക്കാൻ അയാൾക്ക് മാത്രമേ കഴിയൂ..
മേഗ്നസ്വാതിയുടെ ശവത്തിന് ചുറ്റും കൂടി നിന്നവർ അങ്ങിനെ പറഞ്ഞു കൊണ്ടിരുന്നു... ഒരാൾ അല്ല മുഴുവൻ പേർക്കും അത് ഉറപ്പാണ്...
അവിടെ കൂടിനിന്നവരിൽ
ബഷീർക്കയും രാമുവേട്ടനും സതീശും ഉണ്ട്.... മൂവരും തന്റെ സുഹൃത്തുക്കൾ ആണ്... പ്രതേകിച്ചു അവരെ ശ്രദ്ധിക്കാൻ കാരണം അവർ മൂവരും കടും കറുപ്പ് ഷർട്ട് ആണ് ധരിച്ചിരിക്കുന്നത് എന്നതാണ്...
ഇവരെന്താണ് യൂണിഫോം പോലെ ഡ്രസ്സ് ധരിച്ചത് എന്ന് ആലോചിച്ചുകൊണ്ട് ഞാൻ ആ ഡെഡ്ബോഡി ഒരു നോക്ക് കാണാൻ ആളുകളെ വകഞ്ഞു മാറ്റി നീങ്ങി..
ഡെഡ്ബോഡി കമിഴ്ന്നു ആണ് കിടക്കുന്നത്.. ശവം കാണാൻ വന്നവരുടെ എണ്ണം കൂടി കൂടി വന്നു.. മരിച്ചു കിടക്കുന്ന മേഗ്നസ്വാതി നീല കളർ ചുരിദാർ ആണ് ധരിച്ചിരിക്കുന്നത്..
പാവം ഇത്ര ചെറുപ്പത്തിലേ ഇതിനു ഈ ഗതി വന്നല്ലോ...
തൊട്ടടുത്തു വെച്ചു അബൂക്ക ആണ് അത് പറഞ്ഞത്..
മേഗ്നസ്വാതിയും വിക്ടറും ഒന്നിച്ചാണ് താമസം.. വിവാഹിതരൊന്നും അല്ല.. ഏകദേശം രണ്ടു വർഷം മുമ്പ് ഈ നാട്ടിൽ വാടകക്ക് താമസിക്കുന്നവരാണ് അവർ തെക്ക് ഭാഗത്ത് എവിടെയോ ഉള്ളവർ ആണ്.. കൃത്യമായ സ്ഥലം ആർക്കും അറിയില്ല.. യഥാർത്ഥ പേര് പോലും ഇത് തന്നെയാണോ എന്ന് പോലും നാട്ടുകാർക്ക് സംശയം ഉണ്ട്...
കുറച്ചു നാൾ ആയി രണ്ടു പേരും എന്നും വഴക്ക് ആണ്... കഴിഞ്ഞ ദിവസം വിക്ടർ അവരെ അടിച്ചു പരിക്കേൽപ്പിച്ചിരുന്നു..
അന്ന് നാട്ടുകാർ വിളിച്ചു പറഞ്ഞു പോലീസ് വന്നു ഇടപെട്ടാണ് അവരെ ഹോസ്പിറ്റലിൽ കൊണ്ടുപോയതും പ്രശ്നം തീർത്തതും..
അത് ഇത്രയും വലിയ ഒരു ദുരന്തത്തിൽ എത്തുമെന്ന് നാട്ടുകാർ ഒരിക്കലും പ്രതീക്ഷിച്ചില്ല.. എന്തായാലും ഏകദേശം മുപ്പത് വയസ്സ് തോന്നിക്കുന്ന മേഗ്നസ്വാതി മരിച്ചു...
ഇവർക്ക് ബന്ധുക്കൾ ആരും ഇല്ലേ...
ചാൾസ് വിക്ടർ എവിടെ ??
ചുറ്റും കൂടി നിന്നവർ പരസ്പരം ചോദ്യങ്ങൾ ചോദിച്ചു തുടങ്ങി..
പെട്ടന്ന് പോലീസ് ജീപ്പ് വന്നു .. അതിൽ നിന്നും പോലിസ് ഉദ്യോഗസ്ഥൻമാർ പുറത്തിറങ്ങി... അവർ ശവത്തിന്റെ ചുറ്റുപാടും നിന്നിരുന്ന ജനങ്ങളെ ആട്ടിയോടിച്ചു.. ജനങ്ങൾ കുറച്ചു ദൂരത്തേക്ക് മാറി നിന്നു.. .. കമിഴ്ന്നു കിടന്നിരുന്ന മഗ്‌നാസ്വാതിയുടെ ശവശരീരം അവർ മറിച്ചിട്ടു..
ഹ്ഹ്. എന്നൊരു ശബ്ദം . അറിഞ്ഞോ അറിയാതെയോ എല്ലാവരുടെയും വായിൽ നിന്നും ഒരു ഞെട്ടലോടെ അത്തരം ശബ്ദം പുറത്തേക്ക് വന്നു.. തല വെട്ടി മാറ്റി വെച്ചിരിക്കുക ആയിരുന്നു...
ശരീരം മറിച്ചിട്ടപ്പോൾ ശരീരം മാത്രം മലർന്നു കിടന്നു.. തല അപ്പോഴും കമിഴ്ന്നു തന്നെ കിടക്കുക ആയിരുന്നു.....
കണ്ടു നിന്ന ജനങ്ങളും പോലീസും ഒരു നിമിഷം നെടുവീർപ്പിട്ടു...
പോലീസ് ഇൻക്വസ്റ് തെയ്യാറാക്കി.. ബോഡി മാറ്റാൻ തയ്യാറായി..
പോലിസ് ഓരോരുത്തരോടും ഒറ്റക്കും കൂട്ടമായും വിക്ടറെ കുറിച്ചും മേഗ്നയേ കുറിച്ചും ചോദിച്ചു തുടങ്ങി...
ചിലർ അയൽക്കാരനായ എന്നെ നോക്കി എന്തൊക്കയോ പോലീസിനോട് പറഞ്ഞു...
പുലിവാലാകുമെന്നു എനിക്ക് തോന്നി.. ഞാൻ പതുക്കെ വലിയാൻ തീരുമാനിച്ചു..
ഇത് കണ്ട ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥൻ എന്റെ അരികിൽ വന്നു...
നാളെ രാവിലെ താൻ സ്റ്റേഷൻ വരെ ഒന്ന് വരണം..
ഞാൻ സമ്മതിച്ചു..
നമ്മൾ തന്നെ തുടങ്ങിവെച്ച പുലിവാൽ അല്ലേ.. പോകാതെ തരമില്ലല്ലോ ??
രാത്രി വീണ്ടും എഴുതാൻ ഇരുന്നു ഞാൻ. നാളെ സ്റ്റേഷനിൽ പോയി എന്ത് പറയണം എന്നായി എന്റെ ചിന്ത..
ചാൾസ് വിക്ടർ തന്നെയാണ് കൊന്നത് എന്ന് പറയണം...
മേഗ്നസ്വാതിയുടെ ഒരേ ഒരു അയൽവാസി താൻ മാത്രം ആണ്.. അത് കഥയിലായാലും അല്ലെങ്കിലും..... ഈ കഥയിൽ അവരുടെ പേരുകൾ ഉള്ള കഥാപാത്രങ്ങളെ സൃഷ്ടിക്കാൻ പ്രധാന കാരണം...അവരുടെ രണ്ടു പേരുടെയും പേരുകളിലെ വെറൈറ്റി ആണ്..
പിന്നെ അവരിൽ എന്തൊക്കയോ ഒരു പ്രത്യേകത സംസാരിക്കുബോൾ എല്ലാം ഫീൽ ചെയ്തിരുന്നു...
പിന്നെ ചാൾസ് വിക്ടറും മേഗ്ന സ്വാതിയും അതീവ സുന്ദരനും സുന്ദരിയും ആയിരുന്നു.. നല്ല ഉയരവും വണ്ണവും ഒക്കെയുള്ള സൂപ്പർ ജോഡി.. ആരും കണ്ടാൽ കണ്ണെടുക്കാതെ നോക്കി പോകുന്ന അത്രയും സൂപ്പർ ഫിഗറുള്ളവർ... ഭംഗി വർണ്ണിച്ചു എപ്പോഴെങ്കിലും എഴുതേണ്ടി വന്നാൽ അവരെ നോക്കി എഴുതാമല്ലോ ??..
എന്നൊരു കുരുട്ട് ബുദ്ധിയും എന്നിൽ ഉണ്ട്... അത് മാത്രമല്ല...
മുഴുവൻ കഥാപാത്രങ്ങളുടെ പേരും നാട്ടുകാരുടെ പേരാണ് ഇടാൻ ചിന്തിക്കുന്നത്.. അങ്ങനെ ആണെങ്കിൽ മുൻപ് എഴുതിയ പേരുകൾ ചികഞ്ഞു നടക്കേണ്ടല്ലോ.. എന്നൊരു യുക്തിയും ഉണ്ട്..
എന്തായാലും പേന എടുത്തു വീണ്ടും എഴുതാൻ ആരംഭിച്ചു...
സ്റ്റേഷനിലേക്ക് പോകാൻ ഉള്ള തെയ്യാറെടുപ്പിനെ കുറിച്ച് ആലോചിച്ചു...
ചാൾസ് വിക്ടർ തന്നെയാണ് കൊന്നത്.. പോലിസ് ഉദ്യോഗസ്ഥൻമാർ ചോദിച്ചാൽ മാറ്റി പറയില്ല. ..എന്ന് എഴുതാൻ തുടങ്ങുമ്പോൾ ആണ് ഫോൺ ബെല്ലടിച്ചത്...
എം. ജി. എന്നൊരു ക്യാപിറ്റൽ അക്ഷരം ഫോണിൽ തെളിഞ്ഞു..
ഇങ്ങനെ ഒരു നമ്പർ താൻ സേവ് ചെയ്തിട്ടില്ലല്ലോ എന്ന് മനസ്സിൽ ഓർത്തു...
എഴുത്തിനുള്ളിൽ ഡിസ്റ്റർബ് ആക്കിയ ആ കാളിനെ ശപിച്ചു കൊണ്ട് ഫോൺ എടുത്തു... ..
ഹലോ.. അപ്പുറത്ത് നിന്ന് പരിചിതമായ ശബ്ദം.. ഞാൻ മേഗ്നസ്വാതി..
ഓ... അറിയാം. . അവരെ പറ്റി കഥയെഴുതുമ്പോൾ തന്നെ എന്നെ അവർ വിളിച്ചപ്പോൾ എന്നിൽ ഒരു കൗതുകം വിരിഞ്ഞു...
പറയൂ.. സ്വാതി... എന്നായി ഞാൻ..
നിങ്ങളുടെ കഥയുടെ പോക്ക് ശരിയല്ല.. കഥാപാത്രങ്ങളോട് നീതി പുലർത്തണം...
എനിക്ക് ആശ്ചര്യം ആയി..എന്തൊക്കയാണ് ഇവർ പറയുന്നത്..
എന്നാലും ഒന്നും മിണ്ടിയില്ല..
അവർ ഫോണിലൂടെ തുടർന്ന് പറഞ്ഞു കൊണ്ടിരുന്നു
ഇനി കഥ നാളെ എഴുതിയാൽ മതി.. പോലിസ് സ്റ്റേഷനിൽ പോയി നുണ പറയരുത്....
എന്തായാലും കൊന്നത് വിക്റ്റർ അല്ല...
ഫോൺ കട്ടായി.. ഞാൻ ഒന്ന് വിറച്ചു.ശരീരം തളരുന്ന പോലെ തോന്നി.. എവിടെ നിന്നോ ഒരു ഭയം എന്നിലേക്ക് വരുന്നത് പോലെ തോന്നി.. അർദ്ധരാത്രിയിൽ എവിടെനിന്നോ കുറുക്കൻ ഓരിയിട്ടത് ഒരു അപശകുനമായി തോന്നി.......
എന്തോ ഒരു ഭയാനകത എന്നിൽ സൃഷ്ടിച്ചു....
ഞാൻ എഴുതുന്നത് അവരെങ്ങിനെ അറിഞ്ഞു... ഇത് എന്താണ് സംഭവം.. കൊന്നത് വിക്ടർ അല്ല പോലും..
. ആ നമ്പറിൽ കാൾ ചെയ്യാൻ നോക്കി... കാൾ പോകുന്നില്ല.. ഫോണിൽ അങ്ങനെ ഒരു നമ്പർ ഇല്ല...എം ജി എന്നൊരു പേര് മാത്രമേ ഉള്ളൂ.... ഞാൻ വേഗം ജനലിന്റെ അടുത്ത് വന്നു അവരുടെ വീട്ടിലേക്ക് നോക്കി... ഒന്നും തോന്നിയില്ല...
അവരുടെ ഓട് മേഞ്ഞ ആ വീടിന്റെ പുറത്തു ഒരു ബൾബ് കത്തുന്നുണ്ട് എന്നതിനപ്പുറം പ്രത്യേകിച്ച് ഒന്നുമില്ല...
എന്തിനാണ് അവർ എനിക്ക് ഫോൺ വിളിച്ചത്.. എന്താണ് അവർ ഉദ്ദേശിക്കുന്നത്... താൻ അവരെ കഥാപാത്രങ്ങൾ ആക്കി കഥഎഴുതുന്നത് അവരെങ്ങിനെ അറിഞ്ഞു..... ..
നമ്പർ ഇല്ലാത്ത സേവ്ഡ് കാണിക്കുന്ന കാൾ എങ്ങിനെ വന്നു... ഒരു ഭയം എന്റെ അസ്ഥിയിലൂടെ സഞ്ചരിക്കുന്നത് ഞാൻ അറിഞ്ഞു.. വായനക്കാരെ പേടിപ്പിക്കാൻ ഉദ്ദേശിച്ചു എഴുതി സ്വയം പേടിക്കുന്ന ഒരു അവസ്ഥ...
എത്ര ആലോചിച്ചു നോക്കിയിട്ടും ഒരു പിടുത്തം കിട്ടുന്നില്ല... എന്തായാലും ഇനി നാളെ എഴുതാം..
മെല്ലെ കിടക്കയിലേക്ക് ഞാൻ ചാഞ്ഞു...
നേരം വെളുത്തു.. പുറത്ത് ഭയങ്കര ബഹളം കേട്ടാണ് ഉണർന്നത്...
എന്താണെന്ന് അറിയാൻ വാതിൽ തുറന്നു പുറത്തിറങ്ങി.. വിക്ടറും മേഗ്നയും താമസിക്കുന്ന വീട്ടിലേക്ക് ജനങ്ങൾ കൂട്ടത്തോടെ പോകുന്നു ....അവരുടെ ശബ്ദം ആണ് കേൾക്കുന്നത്...
എന്താണ് സംഭവം.. ഞാൻ അങ്ങോട്ട് പോകുന്ന ഒരാളോട് ചോദിച്ചു...
അയാൾ ഒരു നിമിഷം നിന്നു ... പിന്നെ പതുക്കെ പറഞ്ഞു...
ചാൾസ് വിക്ടറുടെ ഭാര്യ മേഗ്നസ്വാതിയെ വിക്റ്റർ കൊന്നു..
ഞാൻ ഞെട്ടി വിറങ്ങലിച്ചു...
ഞാൻ പോലും അറിയാതെ എന്റെ കാലുകൾ
പേടിയോടെ അങ്ങോട്ട് നടന്നു...
കറുത്ത വസ്ത്രങ്ങൾ ധരിച്ചു രാമു ഏട്ടനും ബഷീറും സധീഷും നിൽക്കുന്നു.. ഞാൻ ഞാൻ ശവത്തിന്റെ അടുത്തെത്തി...
കഥയിൽ എഴുതിയ അതേ നീല ചുരിദാർധരിച്ചു മേഗ്നസ്വാതി കമിഴ്ന്നു കിടക്കുന്നു ...
എഴുതിയത് പോലെ സംഭവിക്കുന്നു... കഥാപാത്രങ്ങൾ എല്ലാം തൂലികയിൽ നിന്നും പുറത്ത് ചാടി അരങ്ങത്തു വന്നു നിൽക്കുന്നു......
ഇവർക്ക് ഇത്രയും ചെറുപ്പത്തിലേ ഈ ഗതി വന്നല്ലോ...
ശബ്ദം കേട്ട ഭാഗത്തേക്ക് ഒരു ഞെട്ടലോടെ ഞാൻ നോക്കി.... അബൂക്ക.... ഒരു പ്രത്യേക രീതിയിൽ തീഷ്ണമായ കണ്ണുകളാൽ തന്നെ തന്നെ സൂക്ഷിച്ചു നോക്കി നിൽക്കുന്നു...
ഞാൻ ഞെട്ടി വിയർത്തു... ഭയത്തോടെ ഞാൻ ഓർത്തു .. മറ്റൊരു കഥാപാത്രം..
..
(തുടരും )