Image

ഫോമ 2024- 26 ട്രഷറര്‍ സ്ഥാനത്തേക്ക്     സൗത്ത് വെസ്റ്റ് ഫ്‌ളോറിഡയില്‍ നിന്നും ബിനൂപ് ശ്രീധരന്‍ മത്സരിക്കുന്നു

Published on 27 November, 2023
ഫോമ 2024- 26 ട്രഷറര്‍ സ്ഥാനത്തേക്ക്     സൗത്ത് വെസ്റ്റ് ഫ്‌ളോറിഡയില്‍ നിന്നും ബിനൂപ് ശ്രീധരന്‍ മത്സരിക്കുന്നു

ഫ്‌ളോറിഡ: ഫോമയുടെ 2024- 26 കാലഘട്ടത്തിലേക്ക് ഫോമ ട്രഷറര്‍ സ്ഥാനത്തേക്ക് ബിനൂപ് ശ്രീധരനെ സൗത്ത് വെസ്റ്റ് ഫ്‌ളോറിഡ മലയാളി അസോസിയേഷന്‍ ഐകകണ്ഠമായി നാമനിര്‍ദേശം ചെയ്തു. പ്രവര്‍ത്തന മികവുകൊണ്ടും നേതൃപാടവം കൊണ്ടും ഫ്‌ളോറിഡ മലയാളി സമൂഹത്തില്‍ ഏറെ ശ്രദ്ധേയനായ ബിനൂപ് എന്തുകൊണ്ടും ട്രഷറര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ വളരെ യോഗ്യനായ വ്യക്തിയാണെന്നാണ് അസോസിയേഷന്റെ വിലയിരുത്തല്‍. അമേരിക്കന്‍ മലയാളി സമൂഹത്തിന്റേയും, കേരളത്തിലെ മലയാളികളുടേയും ഉന്നമനത്തിനും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം നിലകൊള്ളുന്നു. ഫോമയുടെ ട്രഷറര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഏകകണ്ഠമായാണ് അസോസിയേഷന്‍ അവസരം നല്കിയത്. 

ബിനൂപ് ശ്രീധരന്‍ സൗത്ത് വെസ്റ്റ് ഫ്‌ളോറിഡ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റും നിലവില്‍ എക്‌സിക്യൂട്ടീവ് മെമ്പറുമാണ്. മാത്രമല്ല, ഫോമയുടെ സുവര്‍ണ്ണ കാലഘട്ടമായി ഓര്‍ത്തിരിക്കുന്ന 2020- 22 കാലഘട്ടത്തില്‍ അനിയന്‍ ജോര്‍ജ് പ്രസിഡന്റായിരുന്ന അവസരത്തില്‍ ഫോമയുടെ നാഷണല്‍ കമ്മിറ്റി മെമ്പറായി ഫ്‌ളോറിഡയെ നയിച്ച് കഴിവ് തെളിയിച്ച ആളാണ്. നിലവില്‍ ഫോമ സണ്‍ഷൈന്‍ റീജിയനില്‍ വിവിധ കമ്മിറ്റികളുടെ അംഗമായും പ്രവര്‍ത്തിക്കുന്നു. 

ഫോമയുടെ കഴിഞ്ഞ മിഡ്‌ടേം ജനറല്‍ബോഡിയില്‍ ബിനൂപ് ശ്രീധരന്‍ തന്റെ വ്യക്തിപ്രഭാവവും പ്രവര്‍ത്തന മികവും വിലയിരുത്തപ്പെട്ടതാണ്. മുന്നൊരുക്കങ്ങള്‍ ഒന്നുമില്ലാതെയാണ് അദ്ദേഹം മിഡ് ടേം ജനറല്‍ബോഡി തെരഞ്ഞെടുപ്പിനെ നേരിട്ടത്. നേരിയ വോട്ട് ശതമാനത്തിലാണ് ഫോമ കംപ്ലയൻസ് കൗണ്‍സില്‍ ഇലക്ഷനില്‍ പരാജയപ്പെട്ടത്. 

തൊട്ടതെല്ലാം പൊന്നാക്കിയ ബിനൂപ് ഫ്‌ളോറിഡയില്‍ പ്രമുഖ റീട്ടെയിന്‍ ബിസിനസ് രംഗത്ത് അങ്ങേയറ്റം പ്രാഗത്ഭ്യം തെളിയിച്ച് വിജയിച്ച വ്യക്തിയാണ്. സാമ്പത്തിക അച്ചടക്കത്തിലും ചിട്ടയായ പ്രവര്‍ത്തനത്തിലും പ്രാഗത്ഭ്യം തെളിയിച്ച ബിനൂപ് ആതുര സേവനത്തിലും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും സൗത്ത് വെസ്റ്റ് ഫ്‌ളോറിഡയില്‍ ഏറെ സുപരിചിതനാണ്. 

കഴിഞ്ഞ കാലങ്ങളിലുണ്ടായ ഫ്‌ളോറിഡയിലെ കൊടുങ്കാറ്റ് മലയാളി സമൂഹത്തെ ബാധിച്ചപ്പോള്‍ മലയാളി സമൂഹത്തിനും വിശിഷ്യ അമേരിക്കന്‍ സമൂഹത്തിനും വേണ്ടി ഊണും ഉറക്കവും ഉപേക്ഷിച്ച് മുന്നിട്ടിറങ്ങി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയവരില്‍ പ്രമുഖനായിരുന്നു ബിനൂപ് ശ്രീധരന്‍. 

വ്യക്തിപ്രഭാവം കൊണ്ടും സംഘാടക മികവുകൊണ്ടും കഴിവ് തെളിയിച്ച ബിനൂപിന്റെ വിജയം സുനിശ്ചിതമാണെന്ന് അന്നമ്മ മാപ്പിളശേരി അഭിപ്രായപ്പെട്ടു. മോളി തോമസ്, ബോബി മാമ്മന്‍, സതീഷ്, സ്വപ്ന സതീഷ്, ഷീജ അജിത്ത്, നീനു വിഷ്ണു എന്നിവര്‍ ബിനൂപിന്റെ വിജയത്തിനായി ആശംസകള്‍ അര്‍പ്പിച്ചു. 

ബിനൂപിന്റെ വിജയം ഉറപ്പിക്കാന്‍ അസോസിയേഷന്‍ പ്രസിഡന്റും ഫോമ നാഷണല്‍ കൗണ്‍സില്‍ മെമ്പറുമായ അജേഷ് ബാലാനന്ദനെ മേല്‍നോട്ടം വഹിക്കാന്‍ യോഗം ചുമതലപ്പെടുത്തി. മറുപടി പ്രസംഗത്തില്‍ ബിനൂപ് ശ്രീധരന്‍ അസോസിയേഷന്‍ തന്നില്‍ അര്‍പ്പിച്ച ഉത്തരവാദിത്വത്തിനും, വിശ്വാസത്തിനും നന്ദി രേഖപ്പെടുത്തി. തുടര്‍ന്ന് സെക്രട്ടറി വിഷ്ണു പ്രതാപ് തലാപ്പിൽ  അദ്ദേഹത്തിന്റെ വിജയത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ടു. 

Join WhatsApp News
ഗിരീഷ് ഗോപി 2023-11-27 13:00:01
ആശംസകൾ പ്രിയ സുഹൃത്തിന് ❤️ 🌹🌹🌹🌹🌹
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക