Image

പരസ്പരം വായനക്കൂട്ടം സാഹിത്യ അവാർഡ് പുഷ്പമ്മ ചാണ്ടിക്കും രമണി അമ്മാളിനും

Published on 26 November, 2023
പരസ്പരം വായനക്കൂട്ടം സാഹിത്യ അവാർഡ് പുഷ്പമ്മ ചാണ്ടിക്കും രമണി അമ്മാളിനും

പരസ്പരം വായനക്കൂട്ടത്തിന്റെ സാഹിത്യ അവാർഡിന് അർഹരായി പുഷ്പമ്മ ചാണ്ടിയും ജി. രമണി അമ്മാളും.

പുഷ്പമ്മ ചാണ്ടിയുടെ പെണ്ണാടും വെള്ളക്കരടിയും രമണി അമ്മാളിന്റെ ആത്മായനം  എന്നീ കഥാ സമാഹാരങ്ങളാണ് അവാർഡ് നേടിയത്.

ഇ മലയാളി വായനക്കാർക്ക് സുപരിചിതരാണ് രണ്ടു പേരും.

ഇ മലയാളിയിൽ പ്രസിദ്ധീകരിച്ച കഥകളാണ് കഥാസമാഹാരങ്ങളിൽ ചേർത്തിട്ടുള്ളത്. അഭിനന്ദനങ്ങൾ..!

അവാർഡ് ലബ്ധി ഏറെ സന്തോഷമുണ്ടാക്കുന്നുവെന്ന് രണ്ടുപേരും പറഞ്ഞു.

' കോളേജ് കാലഘട്ടം കഴിഞ്ഞതിനു  ശേഷം ആദ്യമായാണ്  എഴുത്തിന് ഒരു അവാർഡ്  കിട്ടുന്നത്.
1980- ൽ കോട്ടയം , ബസേലിയസ് കോളേജ് കവിതാ മത്സരത്തിന് ഒന്നാം സമ്മാനം ഉണ്ടായിരുന്നു . പരേതനായ പ്രശസ്ത നടൻ രതീഷ് ആണ് അന്ന് സമ്മാനദാനം നിർവ്വഹിച്ചത്.
വർഷങ്ങൾക്കു ശേഷം കോട്ടയത്ത് വച്ചു നടത്തുന്ന ഒരു പരിപാടിയിൽ വീണ്ടും  അവാർഡിന് അർഹയായിരിക്കുന്നത് ഏറെ അഭിമാനവും ആനന്ദവും പകരുന്നു. - പുഷ്പമ്മ ചാണ്ടി

കഥകൾക്ക് അംഗീകാരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ട്.
പരസ്പരം വായനക്കൂട്ടത്തിനും  അംഗങ്ങൾക്കേവർക്കും നന്ദി . - രമണി അമ്മാൾ

പരസ്പരം വായനക്കൂട്ടം സാഹിത്യ അവാർഡ് പുഷ്പമ്മ ചാണ്ടിക്കും രമണി അമ്മാളിനും
Join WhatsApp News
Padmaja 2023-11-26 09:42:35
സസ്നേഹം പുഷ്പമ്മക്ക് എന്റെ ആശംസകൾ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക