Image

വീരവാദകട്ടബൊമ്മന്‍ ഇരട്ടച്ചങ്കന്‍ പിണറായി മഹാരാജാവ് എഴുന്നെള്ളുന്നു (ലേഖനം: സാം നിലമ്പള്ളില്‍)

Published on 22 November, 2023
വീരവാദകട്ടബൊമ്മന്‍ ഇരട്ടച്ചങ്കന്‍ പിണറായി മഹാരാജാവ് എഴുന്നെള്ളുന്നു (ലേഖനം: സാം നിലമ്പള്ളില്‍)

പട്ടാഭഷേകം നടന്നത് കാസര്‍കോട്ടുവെച്ചാണ്. കിരീടം തലയിലേറ്റിക്കൊണ്ട് മഹാരാജന്‍ നിന്നനില്‍പ് ഒരു സംഭവമായിരുന്നു. പ്രജകളോട് അദ്ദേഹം സംസാരിച്ചു. താന്‍ ഏഴുകൊല്ലം ഭരിച്ച് കേരളമെന്ന സാമ്രാജ്യത്തെ ലോകോത്തര്യമാക്കി മാറ്റിയെന്ന് അഭിമാനപൂര്‍വം അരുളിച്ചെയ്തു. ഭരണനേട്ടങ്ങള്‍ അക്കമിട്ട് പറഞ്ഞു. വെറുമൊരു പട്ടിക്കാടായിരുന്ന കേരളത്തെ നോവോദ്ധാന സംസ്ഥാനമാക്കിയതിന്റെ ക്രെഡിറ്റ് അദ്ദേഹം ഏറ്റെടുത്തു. സഹാക്കള്‍ ഇതുകേട്ട് സംശയിച്ചെങ്കിലും ആനന്ദാശൃക്കള്‍ പൊഴിച്ചു. 

തുര്‍ന്നങ്ങോട്ട് രഥയാത്രയുടെ തുടക്കമായിരുന്നു. കേരളത്തിലെ പ്രജകളുടെ ആശീര്‍വാദങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ട് നിയോജകമണ്ഡലങ്ങള്‍തോറുമുള്ള എഴുന്നെള്ളത്ത്. പിണറായി രാജാവ് കിരീടം തലയിലേറ്റിക്കൊണ്ടുള്ള വരവ് കേരളസഹാക്കള്‍ക്ക് മൂന്നാമൂഴത്തിലേക്കുള്ള ആവേശം പകര്‍ന്നു.

കേരളമെന്ന ദരിദ്രസംസ്ഥാനത്തെ ഏഴുവര്‍ഷംകൊണ്ട് ലോകത്തിലതന്നെ സമ്പന്നരാജ്യങ്ങളുടെ പട്ടികയിലേക്ക് ഉയര്‍ത്തികൊണ്ടുവന്നത് ചില്ലറ കാര്യമാണോ. നവകേരളം സൃഷ്ടിക്കുമെന്ന് തിരുമനസ്സ് പറഞ്ഞത് നടപ്പാക്കിയില്ലേ. എന്തെല്ലാം നല്ലകാര്യങ്ങളാണ് അദ്ദേഹം ഈ ഏഴുവര്‍ഷങ്ങള്‍കൊണ്ട് ചെയ്തുകൂട്ടിയത്.  കഴിഞ്ഞ മന്ത്രിസഭയുടെകാലത്ത് കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി നല്‍കിയ റേഷനരി സിപിഎമ്മിന്റെ സഞ്ചിയിലാക്കി കിറ്റെന്നപേരില്‍ വതരണം ചെയ്തില്ലേ. ജനങ്ങള്‍ കഴുതകളായതുകൊണ്ട് അത് പിണറായി സര്‍ക്കാരിന്റെ ഭരണനേട്ടമാണന്നുകരതി വീണ്ടും വോട്ടുനല്‍കി വിജയിപ്പിച്ചു. 

അടുത്തതായി കേരളത്തിലെ റോഡുവികസനം. കേന്ദ്രസര്‍ക്കാരാണ് ഹൈവേകളുംമറ്റും പണിയുന്നതെങ്കിലും കഴുതജനം ഇപ്പോഴും വിശ്വസിക്കുന്നത് പിണറായി സര്‍ക്കാരിന്റെ ഭരണനേട്ടമാണെന്നാണ്. വിഴിഞ്ഞം തുറമുഖം അദാനിയാണ് പണികഴിപ്പിച്ചത്.  എന്നാല്‍  ഉത്ഘാടനംനടത്തിന്റെ ക്രെഡിറ്റ് പിണറായിക്കല്ലാതെ ആര്‍ക്കാണ്. അങ്ങനെ എന്തെല്ലാം എന്തെല്ലാം. 

രണ്ടാം ഭരണകാലത്ത് ഒരുലക്ഷം സംരംഭങ്ങള്‍ തുടങ്ങിയെന്ന്  രാജീവ്മന്ത്രി പറഞ്ഞത് നിങ്ങള്‍ വിശ്വസിച്ചില്ല. റോഡരുകിലെ തട്ടുകടകളും ലോട്ടറിവില്‍കുന്ന സ്ത്രീകളും വികലാംഗരും ഉള്‍പ്പെടെയുള്ളവരുടെ സംരംഭങ്ങളാണ് ഉദ്ദേശിച്ചത്. സോഡനാരങ്ങവെള്ളം വില്‍കുന്നവരെക്കൂടി കൂട്ടിയാല്‍ ഒന്നരലക്ഷംവരെയാകും സംരംഭകരുടെ എണ്ണം. അങ്ങനെ എന്തെല്ലാം എന്തെല്ലാം.

കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് രണ്ടുമാസംകൂടുമ്പോള്‍ അരമാസത്തെ ശമ്പളംകൊടുത്ത് തൃപ്തരാക്കുന്നില്ലേ. അവിടെയും ജീവനക്കാര്‍ സഹാക്കളായതുകൊണ്ട് കിട്ടുന്നകാശുകൊണ്ട് പരാതിയില്ലാതെ കൊടുക്കുന്നത് നക്കിജീവിക്കുന്നു . കേന്ദ്രം കാശുതരാത്തതുകൊണ്ടാണ് ശമ്പളം മുടങ്ങുന്നതെന്ന് അവര്‍ക്കറിയാം. 

നെല്‍കൃഷിക്കാരുടെ  പ്രശ്‌നം അവര്‍തന്നെ പരിഹരിച്ചുകൊണ്ടിരിക്കയാണ് ., ആലപ്പുഴയിലെ കര്‍ഷകന്‍ ആത്മഹത്യചെയ്ത് പരിഹാരം കണ്ടെത്തിയതുപോലെ. മറിയക്കുട്ടിക്ക് വാര്‍ധക്യപെന്‍ഷന്‍ കിട്ടിയിട്ട് അഞ്ചുമാസമായി. അവര്‍ പിച്ചചട്ടിയുമായി തെരുവിലേക്കിറങ്ങി. മറിയക്കുട്ടിക്ക് ഒന്നരയേക്കര്‍ ഭൂമിയുണ്ടെന്നും ഒരുമകള്‍ വിദേശത്താണന്നും ബാങ്കില്‍ ഒന്നരക്കോടിയുണ്ടെന്നും  പാര്‍ട്ടിപത്രം ദേശാഭിമാനി വച്ചുകാച്ചി. ഇത്രയാധികം പണമുള്ള വയോധിക എന്തിനാണ് പിച്ചചട്ടിയുമായി തെണ്ടാനിറങ്ങുന്നതെന്ന് നല്ലവരായ നാട്ടുകാര്‍ സംശയിച്ചതില്‍ അത്ഭുതമുണ്ടോ.  

വിദേശത്തുള്ള മകള്‍ അടിമാലിയില്‍ ജംക്ഷനില്‍ ലോട്ടറിവിക്കുകയാണെന്നും തനിക്ക് സ്വന്തമായി ഭൂമിയില്ലെന്നും മറിയക്കുട്ടി വില്ലേജാഫീസറുടെ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയപ്പോള്‍ പാര്‍ട്ടിപത്രം മുഖംരക്ഷിക്കാന്‍ പാടുപെടുന്നത് ജനങ്ങള്‍ കണ്ടു. 87 വയസുകാരിയായ മറിയക്കുട്ടി അങ്ങനെയങ്ങ് വിട്ടുകളയാന്‍ തയ്യാറായില്ല. ദേശാഭിമാനി പറഞ്ഞ ഒന്നരയേക്കറില്‍നിന്ന് ഒരേക്കര്‍ തനിക്ക് കിട്ടണമെന്ന വാശിയിലാണവര്‍.

കേരളത്തിലിപ്പോള്‍ രണ്ടുബസ്സുകളാണ് ചര്‍ച്ചാവിഷയം. ആദ്യത്തേത് പിണറായി രാജാവ് ജനങ്ങളെ കാണാന്‍ ഇറങ്ങി തിരിച്ചിരിക്കുന്ന അത്യാഢഭര ബെന്‍സ്. ശീതീകരിച്ച ബസ്സിന്റെ സൈഡിലെ ഗ്‌ളാസിലൂടെ അദ്ദേഹം മുഖംകാണിക്കുന്നു, പല്ലിളിച്ചുകാണിച്ച് ജനങ്ങളെ പരിഹസിക്കുന്നു.  കൂടെ അദ്ദേഹത്തിന്റെ മന്ത്രിമാരുമുണ്ട്. അവര്‍ മൊബൈല്‍ഫോണില്‍ സിനിമ കണ്ടുകൊണ്ടിരിക്കുന്നു. ബസ്സ് ഇടക്കിടെ സഹാക്കളുടെ വീടിന്റെമുന്‍പില്‍ നിറുത്തി മൂത്രശങ്കക്ക് അറുതിവരുത്തുന്നു. രണ്ടിനുപോകണമെങ്കിലും സഹാക്കളുടെ വീട്ടില്‍ സൗകര്യമുണ്ട്. 

പാര്‍ട്ടി ഭേദമെന്യെ സമ്പന്നരായ ക്വാറിമുതലാളിമാരുടെ വീടുകളില്‍കയറി ചിക്കന്‍ ബിരിയാണിയോ കുഴിമന്തിയോ കഴിച്ചിട്ട് യാത്രതുടരുന്നു., അവരുടെ പരാതികള്‍ കേള്‍കുന്നു. അലവലാതികളായ സഹാക്കളുടെ പരാതികള്‍ നേരിട്ടുവാങ്ങിയാല്‍ കൈനാറുമെന്ന് ഉറപ്പുള്ളതുകൊണ്ട്  പിന്നാലെവരുന്ന ക്‌ളാര്‍ക്കുമാരുടെ കയ്യില്‍കൊടുക്കാന്‍ പറയുന്നു.  അവര്‍ക്കത് ഏതെങ്കിലും ചവറ്റുകൊട്ടയില്‍ നിക്ഷേപിക്കുയോ തൂക്കിവില്‍കുകയോ ചെയ്യാം. അങ്ങനെ നവകേരളയാത്ര പുരോഗമിക്കയാണ്. ഇതെഴുതുമ്പോള്‍ രഥം കണ്ണൂര്‍ജില്ലയിലൂടെ ഗമിക്കുന്നു എന്നാണ് അറിയുന്നത്. ഇതിനിടയില്‍കൂടി റോബിന്‍ എന്നൊരു ബസ്സ് ശല്യക്കാരനായി വരുന്നതുകൊണ്ട് എല്ലാമുക്കിലും തടയാന്‍ പിണറായി രാജാവ് കല്‍പന പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തില്‍ മാത്രമല്ല തമിഴ്‌നാട്ടിലും തടഞ്ഞിടാന്‍ സ്റ്റാലിന്‍ സഹാവിനോടും പറഞ്ഞിട്ടുണ്ട്.

രഥയാത്ര തിരുവനന്തപുരത്തെത്തുമ്പോള്‍ കേരളം എല്ലാകാര്യത്തിലും അമേരിക്കയെയും മറികടന്ന് ലോകത്തിലതന്നെ  നമ്പര്‍വണ്ണായി തീരുമെന്നാണ് രാജരാജന്‍ പിണറായ തമ്പുരാന്‍ പറയുന്നത്. അദ്ദേഹം കിരീടധാരിയായി പല്ലിളിച്ചു നില്‍ക്കുന്ന പടം നല്ലവരായ നാട്ടുകാര്‍ ചില്ലിട്ട് ഭിത്തിയില്‍ തൂക്കണമെന്ന് പാര്‍ട്ടിസെക്രട്ടറി ഗോവിന്ദന്‍ അഭ്യര്‍ഥിക്കുന്നു.

സാം നിലമ്പള്ളില്‍
samnilampallil@gmail.com

Join WhatsApp News
Philip 2023-11-22 14:01:48
കേരളം ഇത്രമാത്രം അധഃപതിച്ച ഒരു കാലം ഉണ്ടായിട്ടില്ല. ശരിക്കും രാജഭരണം . വിദ്യാഭ്യാസവും വിവരവും ഉള്ളവർ പോലും വെറും രാജഭൃത്യന്മാരെ പോലെ അടിമകൾ ആയി നടക്കുന്ന കാഴ്ചകൾ . ജനാതിപത്യം ഇല്ലാതായി. പ്രതിപക്ഷം അടിച്ചു ഒതുക്കപ്പെട്ടു. കേന്ദ്ര ഭരണ പാർട്ടി പോലും അടിമകളെ പോലെ ആയി. കഷ്ടം. ജനം എല്ലാം നാട് വിടുവാൻ ആഗ്രഹിക്കുന്നു. പ്രതികരണശേഷി നഷ്ടപ്പെട്ട് ജനം .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക