Image

പോൾ  പി  ജോസിനെ   ഫോമ ജോ. സെക്രട്ടറിയായി  ന്യൂയോർക് മെട്രോ റീജിയൻ നാമനിർദേശം ചെയ്തു

Published on 20 November, 2023
പോൾ  പി  ജോസിനെ   ഫോമ ജോ. സെക്രട്ടറിയായി  ന്യൂയോർക് മെട്രോ റീജിയൻ നാമനിർദേശം ചെയ്തു

ന്യൂയോര്ക്ക് : അമേരിക്കൻ മലയാളീ സംഘ്ടനകളുടെ സംഘ്ടനയായ ഫോമയുടെ 2024-2026 ജോ. സെക്രട്ടറി സ്ഥാനത്തേക്ക് ന്യൂയോർക് മെട്രോ റീജിയൻ പോൾ  പി  ജോസിനെ  നാമനിര്ദ്ദേശം ചെയ്തു. മെട്രോ റീജിയന്റെ വൈസ് പ്രസിഡന്റാണ് നിലവിൽ പോൾ  പി  ജോസ്.

ന്യയോര്ക്കിലെ ആദ്യകാല മലയാളി കൂട്ടായ്മയായ കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിന്റെ ഗോൾഡൻ ജൂബിലിയാഘോഷങ്ങള്ക്ക് ചുക്കാന് പിടിച്ചത് അന്നത്തെ അധ്യക്ഷനായിരുന്ന പോൾ  പി  ജോസായിരുന്നു. അമേരിക്കന് മലയാളികള്ക്കിടയില് എക്കാലവും ചര്ച്ച ചെയ്യപ്പെട്ട ആഘോഷമായിരുന്നു കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോര്ക്ക് സംഘടിപ്പിച്ച ഗോള്ഡന് ജൂബിലിയാഘോഷം. പോൾ  പി  ജോസ് എന്ന സംഘാടകനെ അമേരിക്കന് മലയാളികള്ക്ക് തിരിച്ചറിയാനുള്ള വേദി കൂടിയായിരുന്നു അത്. 2022 ല് നടന്ന ഗോള്ഡന് ജുബിലി ആഘോഷങ്ങളുടെ സംഘാടനത്തിലൂടെ പോൾ മികച്ച സംഘാടകനാണെന്നു തെളിയിച്ചു, ഈ കരുത്തുമായാണ് അദ്ദേഹം ഫോമയുടെ ഭാരവാഹിത്വത്തിലേക്ക് പടിപടിയായി കടന്നുവരുന്നത്. ഫോമ ന്യൂയോര്ക്ക് മെട്രോ റീജിയന്റെ കീഴിലുള്ള എല്ലാ അംഗ സംഘടനകളും പോൾ  പി  ജോസിനെ നാമ നിര്ദ്ദേശം ചെയ്തിട്ടുണ്ട്. സംഘടനാ മികവിനുള്ള അംഗീകാരം കൂടിയാവുകയാണ് അദ്ദേഹത്തിനിത്.

ഫോമ മെട്രോ റീജിയന് 2022 -24 വര്ഷത്തെ ആർ  വി പിയായി പോൾ ജോസിനെ മാതൃസംഘടനയായ കേരള സമാജം ഓഫ് ഗ്രേറ്റര് ന്യൂയോര്ക്ക് നാമ നിര്ദ്ദേശം ചെയ്തതിലൂടെ ആത്മാര്ത്ഥതയും സത്യസന്ധതയും കൈമുതലായ ഒരു പൊതുപ്രവര്ത്തകനെ അമേരിക്കന് മലയാളികള്ക്ക് സംഭാവന ചെയ്യുകയായിരുന്നു. അമേരിക്കയിലെത്തി ചുരുങ്ങിയകാലയളവിനുള്ളില് തന്നെ പോൾ ജോസിനുള്ളിലുള്ള പൊതു പ്രവര്ത്തകന് വിവിധ രംഗങ്ങളില് വ്യാപരിച്ചുതുടങ്ങിയിരുന്നു.

ന്യൂയോർക്കിലെ മലയാളി കൂട്ടായ്മകളില് തന്റെ സാന്നിദ്ധ്യം ശക്തമാക്കാന് പോൾ  പി  ജോസിന് കഴിഞ്ഞതും മികച്ചൊരു സംഘാടകന് അദ്ദേഹത്തിന്റെ ഉള്ളില് കിടക്കുന്നുവെന്നതുകൊണ്ടുമാത്രമാണ്. വിവിധ കലാ-സാംസ്കാരിക, സാമൂഹ്യ രംഗങ്ങളില് പ്രവര്ത്തിച്ച ആത്മധൈര്യമാണ് പോള്നെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ ഫോമയുടെ ഭാരവാഹിത്വത്തിലേക്ക് കേരള സമാജം ഓഫ് ഗ്രേറ്റര് ന്യൂയോര്ക്കും മറ്റു മലയാളി സംഘടനകളും ഐകണ്ഠേന നാമ നിര്ദ്ദേശം ചെയ്യുന്നതിലേക്ക് വളര്ത്തിയതെന്നു വ്യക്തം. ഇന്ത്യ കാത്തലിക്ക് അസോസിയേഷന് ഓഫ് അമേരിക്കയുടെ പ്രസിഡന്റ്, നോര്ത്ത് ഹംപ്സ്റ്റഡ് മലയാളി അസോസിയേഷന് ജോ-ട്രഷറര്, ഇന്ത്യന് ഓവര്സീസ് കോണ്ഗ്രസ്( ഐ ഒ സി ) സെക്രട്ടറി, വൈസ്മെൻസ് ക്ലബ് ട്രെസ്റെർ, കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക് സെക്രട്ടറി, പ്രസിഡന്റ്, ഇന്ത്യ കാത്തലിക്ക് അസോസിയേഷൻ ഓഫ് അമേരിക്ക ബോർഡ് ഓഫ് ട്രുസ്ടീ മെമ്പർ എന്നീ നിലകളിലുമായി പ്രവര്ത്തിച്ച അനുഭവജ്ഞാനം ഫോമയുടെ ഭാരവാഹിത്വത്തിന് കൂടുതല് കരുത്തേകും.

ജീവകാരുണ്യ പ്രവര്ത്തനമായിരുന്നു പോൾ  പി  ജോസിനെ നന്നേ ചെറുപ്പംമുതല് സാമൂഹ്യ പ്രവര്ത്തനത്തിലേക്ക് എടുത്തയര്ത്തിയതെന്നുകാണാം. സമൂഹത്തിനോടുള്ള അനുകമ്പയും സഹവര്ത്തിത്വവും ചെറുപ്പകാലം തൊട്ടേ പിന്തുരുന്ന മികച്ച ഗുണങ്ങളായിരുന്നു. ജീവിതത്തിലുടനീളം അത് പിന്തുടരാനും ശ്രമിച്ചുകൊണ്ടേയിരുന്നു. നന്നേ ചെറുപ്പകാലം മുതല് ഗാന്ധിയന് ആശയങ്ങളോടുള്ള താല്പര്യവും പോളിനുള്ളിലുള്ള മനുഷ്യസ്നേഹിയെ വളര്ത്തിയെടുത്തു.

മനുഷ്യന് കാരുണ്യമുള്ളവനായി വളരണമെന്നും ഓരോ മനുഷ്യനും സമുഹത്തിന് നന്മചെയ്യാനായി നിലകൊള്ളണമെന്നുമുള്ള ആശയം പ്രാവര്ത്തികമാക്കുകയാണ് സാംസ്കാരിക രംഗത്തുള്ള തന്റെ ഇടപെടലുകളിലൂടെ ലക്ഷ്യമിടുന്നതെന്ന് പോൾ പറയുന്നു. ഫോമയുടെ ദീര്ഘകാലത്തെ കരുത്തനായ അംഗവും ന്യൂയോര്ക്ക് മെട്രോ റിജിയന് ആര് വി പി എന്ന നിലയില് കഴിഞ്ഞ രണ്ടുവര്ഷക്കാലമായി നടത്തുന്ന പ്രവര്ത്തനവുമാണ് പോൾ  പി  ജോസിനെ ഫോമയുടെ 2024-2026 വര്ഷത്തെ ജോ-സെക്രട്ടറി സ്ഥാനത്തേക്ക് റീജിയണിനു പിന്നില് അണിനിരക്കുന്ന എല്ലാ അംഗ സംഘടനകളും നാമനിര്ദ്ദേശം ചെയ്യുന്ന നിലയിലേക്ക് വളര്ത്തിയത്.

ഫോമാ ജോയിന്റ് സെക്രട്ടറിയായി മത്സരിക്കുന്ന തനിക്കു ഫോമയുടെ കീഴിലുള്ള എല്ലാ അസ്സോസിയേഷനകളുടെയും അനുഗ്രഹവും പിന്തുണയും ഉണ്ടാകണമെന്ന് അഭ്യർത്തിച്ചു.പോൾ പി ജോസ് ന്യൂയോർക് സിറ്റി ട്രാൻസിറ്റ് അതോറിറ്റിയിൽ ജോലി ചെയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക