Image

ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക്    ഡോ . മഞ്ജു സാമുവൽ  മത്സരിക്കുന്നു

ശ്രീകുമാർ ഉണ്ണിത്താൻ Published on 18 November, 2023
ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക്    ഡോ . മഞ്ജു സാമുവൽ  മത്സരിക്കുന്നു

ഫ്ലോറിഡ  : ഫൊക്കാനയുടെ 2024-2026 ഭരണസമിതിയിൽ  നാഷണൽ കമ്മിറ്റിയിലേക്ക്   ഫ്ലോറിഡ  കൈരളി അസോസിയേഷന്റെ സെക്രെട്ടറിയും സാമൂഹ്യ പ്രവർത്തകയുമായ ഡോ . മഞ്ജു സാമുവൽ  മത്സരിക്കുന്നു   .
 ഫ്ലോറിഡയിൽ  നിന്നുള്ള ഈ പ്രമുഖ  വനിതാ  നേതാവ്  ഫൊക്കാനയുടെ  കഴിഞ്ഞ കൺവെൻഷന്റെ  കൺവീനർ അയി കഴിവ് തെളിയിച്ച വെക്തിയാണ് . നഴ്സസ്  പ്രാക്റ്റീഷണർ  ആയി പ്രവർത്തിക്കുന്ന മഞ്‌ജു  നല്ല    ഒരു  ചാരിറ്റി പ്രവർത്തക യാണ് .സജിമോൻ നേതൃത്വം നൽകുന്ന ഡ്രീം ടീമിന്റെ ഭാഗമായാണ്  മത്സരിക്കുന്നത്.

മികച്ച പ്രസംഗിക,  അവതാരിക,  മത-സാംസ്‌കാരിക പ്രവർത്തക ,സംഘടനാ പ്രവർത്തക തുടങ്ങി നിരവധി മേഖലകളിൽ തനതായ വ്യക്തി മുദ്ര പതിപ്പിച്ച ബഹുമുഖപ്രതിഭയാണ് ഫ്ലോറിഡക്കാരുടെ  അഭിമാനമായ മഞ്‌ജു .ഫൊക്കാനയിൽ വനിതാ പ്രതിനിധിയായി പ്രവർത്തനം ആരംഭിച്ച ഡോ . മഞ്ജു സാമുവൽ
വിമൻസ് ഫോറം ഇത് വരെ നടത്തിയ മിക്കവാറുമുള്ള എല്ലാ പരിപാടികളിലും സജീവ സാന്നിധ്യം അറിയിച്ചിട്ടുള്ള വ്യകതി കൂടിയാണ്. ഫൊക്കാനയുടെ വിവിധ  കൺവെൻഷനുകളുടെ നടത്തിപ്പിനായി രൂപീകരിക്കപ്പെട്ട പല കമ്മിറ്റികളിലും അംഗവുംമായിരുന്നു. ഒരു ചാരിറ്റി പ്രവർത്തക കൂടിയായ മഞ്ചു കൈരളി നടത്തിയ വളരെ അധികം ചാരിറ്റി പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന വെക്തി കൂടിയാണ് .

വൈവിധ്യമായ കഴിവുകളുടെ ഉടമയായ മഞ്ജു നല്ല ഗായികയും നല്ല പ്രസംഗികയും ആണ് . കൈരളിയുടെ സെക്രട്ടറിയായി നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ട്. തിരുവല്ല വൈ.എം.സി.എ യുടെ വികാസ് സ്കൂൾ ഫോർ മെന്റലി ചലഞ്ചു വ്യക്തികളുടെ ഉന്നമനത്തിനു വേണ്ടി എൺപതു ലക്ഷത്തോളം രൂപ സംഭാവന ചെയ്തു മാതൃക  കാട്ടിയ വ്യക്തയിയാണ് .സെൻട്രൽ  നഴ്സ് അസോസിയേഷന്റെ  പ്രസിഡന്റ് കൂടിയാണ്

മാറ്റങ്ങൾ സംഘടനകളിൽ  ആവിശ്യമാണ് . ഫൊക്കാനയിൽ ഇന്നു വരെ കണ്ടിട്ടില്ലാത്ത ഒട്ടേറെ മാറ്റങ്ങൾക്ക്  തയാർ എടുക്കുബോൾ,മഞ്‌ജു സാമുവലിന്റെ പ്രവർത്തന പരിചയവും യുവത്വവും സംഘടനക്ക് ഒരു  മുതൽകൂട്ടാവുമെന്നും അതുകൊണ്ടു തന്നെ ഫ്ലോറിഡയിൽ   നീന്നും എല്ലാവരും  ഒരേ സ്വരത്തിൽ മഞ്‌ജു സാമുവലിന്റെ     നോമിനേഷനെ പിൻന്താങ്ങുന്നു.

മഞ്‌ജു സാമുവലിന്റെ    മത്സരം    യുവത്വത്തിന്     കിട്ടുന്ന അംഗീകാരമാണ്. മാറ്റങ്ങൾക്ക് ശംഖോലി മുഴങ്ങിക്കൊണ്ടിരിക്കുന്ന ഫൊക്കാനയിൽ ഇത്തവണ  യുവാക്കളുടെ ഒരു നിരതന്നെയാണ് സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ  ഡ്രീം പ്രോജെക്റ്റുമായി മുന്നോട്ട്  വന്നുകൊണ്ടിരിക്കുന്നത്.ഫ്ലോറിഡ റീജിയനിൽ  നിന്നുള്ള എല്ലാവരുംഒരേ സ്വരത്തിൽ മഞ്‌ജു സാമുവലിന്റെ   മത്സരത്തെ    പിന്തുണക്കുന്നു . കൂടാതെ  സെക്രട്ടറി ആയി മത്സരിക്കുന്ന  ശ്രീകുമാർ ഉണ്ണിത്താൻ ,ട്രഷർ ആയി മത്സരിക്കുന്ന ജോയി ചക്കപ്പൻ , എക്സി . പ്രസിഡന്റ്  സ്ഥാനാർഥി പ്രവീൺ തോമസ് ,  വൈസ് പ്രസിഡന്റ്  സ്ഥാനാർഥി വിപിൻ രാജു, ജോയിന്റ് സെക്രട്ടറി സ്ഥാനാർഥി മനോജ് ഇടമന  ,  അഡിഷണൽ  ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, അഡിഷണൽ ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പ് വിമൻസ് ഫോറം ചെയർപേഴ്സൺ  സ്ഥാനാർഥി  രേവതി പിള്ള, നാഷണൽ കമ്മിറ്റി മെംബേഴ്‌സ് ആയ ആയ ഷിബു എബ്രഹാം സാമുവേൽ,  മനോജ് മാത്യു  , സ്റ്റാന്‍ലി ഇത്തൂണിക്കല്‍ റീജിയണൽ വൈസ് പ്രസിഡന്റ് ആയിമത്സരിക്കുന്ന   ബെന്‍ പോള്‍  എന്നിവർ  മഞ്‌ജു സാമുവലിന്   വിജയാശംസകൾ നേർന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക