മസ്‌കറ്റ് : പ്രവാസി സംസ്‌കൃതി മസ്‌കറ്റ് ചാപ്റ്ററിന്റെ 2023 ലെ മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക പുരസ്‌കാരത്തിന് സാഹിത്യ കൃതികള്‍ ക്ഷണിക്കുന്നു. 2022 ജനുവരി 1 മുതല്‍ 2023 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച മൗലിക കൃതികളാണ് പരിഗണിക്കുന്നത്. വിവര്‍ത്തനങ്ങളോ അനുകരണങ്ങളോ സ്വീകാര്യമല്ല. കവിത, നോവല്‍, ചെറുകഥ, ചരിത്രം, തുടങ്ങിയവയിലെ മികച്ച കൃതിക്കാണ് ഈ വര്‍ഷം പുരസ്‌കാരം നല്‍കുന്നത്.
പുരസ്‌കാരം പരിഗണിക്കുന്നതിനുള്ള കൃതികളുടെ രണ്ടു കോപ്പികള്‍ വീതം ലാല്‍ജി ജോര്‍ജ്, ചലച്ചിത്ര സംവിധായകന്‍, വെണ്ണിക്കുളം പി.ഓ 689544 പത്തനംതിട്ട മൊബൈല്‍ 0091 9567960329 എന്ന വിലാസത്തില്‍ 2023 ഡിസംബര്‍ 25 നകം അയക്കേണ്ടതാണെന്ന് പ്രവാസി സംസ്‌കൃതി കണ്‍വീനര്‍ ബിജു ജേക്കബ് കൈതാരം അറിയിച്ചു.