Image

തോമസ് ജോസ്, ബാൾട്ടിമൊര്‍, ഫൊമാ അഡ്വൈസറി കൗൺസില്‍ ചെയര്‍ സ്ഥാനത്തേക്ക്

Published on 14 November, 2023
തോമസ് ജോസ്, ബാൾട്ടിമൊര്‍, ഫൊമാ അഡ്വൈസറി കൗൺസില്‍ ചെയര്‍ സ്ഥാനത്തേക്ക്

ഫോമായുടെ  രൂപീകരണം മുതല്‍ വിവിധ ചുമതലകൾ ഏറ്റെടുത്തു  പ്രവര്‍ത്തിച്ചു വരുന്ന തോമസ് ജോസ് (ജോസ് കുട്ടി) 2024-26 വര്‍ഷത്തെ  അഡ്വൈസറി  ബോര്‍ഡ് ചെയർമാനായി  പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുന്നു. എല്ലാവരുടെയും പിന്തുണയും  സഹകരണവും നൽകണമെന്ന് അദ്ദേഹം    താഴ്മയായി അഭ്യര്‍ത്ഥിക്കുന്നു.

നാഷണല്‍ കമ്മിറ്റി  മെംബര്‍, ആര്‍.വി.പി.,  ജുഡിഷ്യല്‍ കൗൺസില്‍ ചെയര്‍, അവാര്‍ഡ് കമ്മിറ്റി ചെയര്‍, ബൈലോ കമ്മിറ്റി അംഗം തുടങ്ങി വിവിധ പദവികളില്‍ നിഷ്പക്ഷവും  കാര്യക്ഷമവുമായ പ്രവര്‍ത്തനം കാഴ്ചവച്ചിട്ടുള്ള ജോസ് , അഡൈ്വസറി  കൗണ്‍സിലിനു നേത്രുത്വം നല്കാന്‍ പ്രാപ്തനും യോഗ്യനുമാണെന്നതില്‍ സംശയമില്ല.

ബാല്ട്ടിമൊര്‍ കൈരളിയുടെ സജീവാംഗമായ  അദ്ദേഹം കൈരളിയുടെ  പ്രസിഡന്റ് സ്ഥാനം  അടക്കം വിവിധ സ്ഥാനങ്ങൾ  വഹിച്ചിട്ടുണ്ട്. വിവിധ സംഘടനകളുടെ  പിന്തുണയോടു കൂടി  ചെയര്‍മാന്‍ സ്ഥാനത്തേക്ക്  മല്‍സരിക്കുന്ന  തോമസ് ജോസിനെ ദയവായി വിജയിപ്പിക്കാന്‍ അഭ്യർത്ഥിക്കുന്നു 

Join WhatsApp News
ഫിലിപ്പ് തോട്ടത്തിൽ 2023-11-15 01:47:19
ദയവ് ചെയ്ത് സീനിയർ സിറ്റിസൺസ് മത്സരത്തിൽ നിന്നും പിന്മാറണം. അപേക്ഷയാണ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക