Image

ജോഫ്രിൻ ജോസിനും ഷോബി ഐസക്കിനും വൈ.എം.എ.യുടെ അഭിനന്ദനം 

Published on 25 October, 2023
ജോഫ്രിൻ ജോസിനും ഷോബി ഐസക്കിനും വൈ.എം.എ.യുടെ അഭിനന്ദനം 

ന്യു യോർക്ക്: ഫോമാ കംപ്ലയൻസ് കൗൺസിൽ,  ജുഡീഷ്യൽ കൗൺസിൽ തെരഞ്ഞെടുപ്പുകളിൽ  യോങ്കേഴ്‌സ് മലയാളി അസോസിയേഷൻ മികച്ച നേട്ടം കരസ്ഥമാക്കി. അസോസിയേഷൻ സെക്രട്ടറിയായ ജോഫ്രിൻ ജോസ് ജുഡീഷ്യൽ കൗൺസിലും ട്രഷററായ ഷോബി ഐസക്ക് കം പ്ലയൻസ്‌ കൗൺസിലിലും ഏറ്റവും കൂടുതൽ വോട്ട് നേടി വിജയിച്ചുവെന്നത് സംഘടനക്കും അഭിമാന നേട്ടമായി.

ജുഡീഷ്യൽ കൗൺസിൽ വൈസ് ചെയർ ആയി ജോഫ്രിൻ ജോസും കംപ്ലയൻസ് കമ്മിറ്റി വൈസ് ചെയർ ആയി ഷോബി ഐസക്കും തെരെഞ്ഞെടുക്കപ്പെട്ടത് ഇരട്ടി മധുരമായി.

നാഷണൽ സംഘടനകൾക്ക് ഏറ്റവുമധികം നേതാക്കളെ സംഭാവന ചെയ്യുന്ന അസോസിയേഷനുകളിലൊന്നാണ്  വൈ.എം.എ. എല്ലാ  സമ്മേളനനങ്ങളിലും  വലിയ പങ്കാളിത്തവും പതിവാണ്. 

പ്രസിഡന്റ് പ്രദിപ് നായരും എക്സിക്യു്ട്ടിവും ട്രസ്റ്റീ ബോർഡും  മറ്റു ഭാരവാഹികളും ജോഫ്രിനെയും  ഷോബിയെയും അഭിനന്ദിച്ചു. 

 ഫോമായുടെ മുൻ നാഷണൽ ജോ  ട്രഷർ ആണ്  ജോഫ്രിൻ. വൈ.എം.എ. പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.  ഷോബി ഫോമാ ആർ.വി.പി ആയിരുന്നു. 

Join WhatsApp News
തിരഞ്ഞെടുക്കപ്പെടാത്തവൻ 2023-10-25 02:27:31
പിന്നെ വലിയ സംഭവമായിപ്പോയി. അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പല്ലെ നടന്നത്!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക