Image

ജന്മദിനാശംസ (ജി. പുത്തന്‍കുരിശ്)

Published on 23 October, 2023
ജന്മദിനാശംസ (ജി. പുത്തന്‍കുരിശ്)

മന്ത്രിച്ചു ഞാനന്നവളുടെ ചെവിയിലോമനെ
'എന്തു നല്‍കേണ്ടു നിനക്കീ പിറന്നാള്‍ ദിനം ഞാന്‍?'
മന്ദഹസിച്ചു നിന്ദയല്പം കലര്‍ത്തി ചൊന്നാനവളൊരു
'കുന്തവും വേണ്ടൊരല്പം സ്വസ്ഥത നല്‍കുമോ നിങ്ങള്‍?'
കൊടുത്തില്ലിന്നേവരെ സമ്മാനങ്ങളൊന്നുമെ ഞാനവള്‍ക്ക്
കൊടുത്തതോ പൊള്ളയായ വാഗ്ദാനങ്ങളൊന്നു മാത്രമെ.
അരണ്ടവെളിച്ചത്തിലവള്‍ക്കായി അത്താഴമൊരുക്കുമ്പോള്‍
വെരുണ്ടവള്‍ ചൊന്നാന്‍ 'ഞാന്‍ അമേരിക്കനല്ലല്ലോ!'
പൂക്കളുമായി ചെല്ലുമ്പോള്‍ അവള്‍ മൊഴിയുന്നു
നോക്കൂ 'നിങ്ങള്‍ക്ക് തൊഴില്‍ വേറെയൊന്നുമില്ലേ?'
ദിനങ്ങള്‍ കൊഴിഞ്ഞു വീണു ഇലകൊഴിയുമ്പോലെ
മനസ്സുൂം മുരടിച്ചു ചടഞ്ഞു കൂടിയിരിക്കുമ്പോള്‍
വരുന്നു വടിയും കുത്തിപിടിച്ചു ചുക്കുചുളുങ്ങി ബ
ധിരനായി നടുവളഞ്ഞു പല്ലുപോയി  വീണ്ടും പിറന്നാള്‍!

 

Join WhatsApp News
Sudhir Panikkaveetil 2023-10-23 15:23:59
വാർധക്യത്തിന് പിടി കൊടുക്കാതെ യൗവ്വനം കാത്ത് സൂക്ഷിക്കുന്നവരാണ് എഴുത്തുകാർ. പക്ഷെ അവർക്കറിയാം ഒരു നാൾ വരും വടിയും കുത്തി, അവൻ വെറുക്കപ്പെടുന്ന അതിഥി..നല്ല കാലത്ത് ഓരോ കാരണങ്ങൾ പറഞ്ഞു സ്നേഹോപഹാരങ്ങൾ നിരസിച്ച ഭാര്യ തിരിച്ചറിയുന്നു ഇനി ഒരു പിണക്കത്തിന് ബാല്യമില്ല. മരിച്ച ഇന്നലെകളേയും ജനിക്കാനിരിക്കുന്ന നാളെയും ചിന്തിച്ച് ഇന്നിനെ നഷ്ടപെടുത്താതിരിക്കുക എന്ന സന്ദേശം ഇതിലുണ്ട്. ജീൻ വാലെ സോച് ലെ യെ ഹി വക്ത് ഹേ..... ശ്രീ പുത്തൻ കുരിശിന്റെ പ്രിയതമക്ക് പിറന്നാൾ ആശംസകൾനേരുന്നു. .
Life of praise and gratitude . 2023-10-23 16:40:52
'As they grow older on the outside, help them to grow younger on the inside '- EWTN prayer for older persons , as a time to make up for what was missed in younger more distracted times . Good talk on the same from Mount Nebo center - https://www.youtube.com/watch?v=rguYGCn6yyg May each of us be blessed to offer to The Lord - ' may every heart beat and breath of us Lord, given us in Your Divine Will and Love bring You glory and gratitude ' , to use the sword of Jehoshaphat to break the walls of ingratitude and its hardness of hearts with the grace of praise !
നിരീശ്വരൻ 2023-10-24 14:04:59
ചില യാഥാർഥ്യങ്ങൾ വിളിച്ചു പറയുന്ന കവിത. മിക്ക മലയാളികളുടെ ആറ്റിട്യൂട് ഇതൊക്കെ തന്നെ. നടു ഒടിയുന്നതുവരെ പണിയും മക്കളെ പഠിപ്പിച്ചു കൊമ്പത്ത് കേറ്റും എന്നിട്ട് പത്തുപേര് കൂടുന്നേടത്തു പൊങ്ങച്ചം പറയും അതിനടയ്ക്ക് ജീവിക്കാൻ മറന്നുപോകും. വാർദ്ധക്ക്യം രോഗം എല്ലാം ഒരുമിച്ചു വരും അവസാനം വടിയാകും. പിന്നെ റോഡ് ബ്ലോക്ക് ചെയ്ത് ഒരു വലിയ അന്ത്യയാത്ര. അടുത്ത തലമുറയ്‌ക്ക് പറയാനുള്ള വഴിതുറന്നിടും. കൊള്ളാം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക