Image

2024   ഫൊക്കാനാ അന്തർദേശിയ  കണ്‍വന്‍ഷന്‍:  ഒരുക്കങ്ങൾ വിലയിരുത്തി

ശ്രീകുമാർ ഉണ്ണിത്താൻ Published on 16 October, 2023
2024   ഫൊക്കാനാ അന്തർദേശിയ  കണ്‍വന്‍ഷന്‍:  ഒരുക്കങ്ങൾ വിലയിരുത്തി

2024 ജൂലൈയിൽ 18 മുതൽ 20 വരെ വാഷിങ്ങ്ടൺ ഡി സി യിൽ വെച്ച് നടത്തുന്ന ഫൊക്കാനാ അന്തർദേശിയ കണ്‍വന്‍ഷനുവേണ്ടിയുള്ള കൺവെൻഷൻ സെന്റർ ആയ മാരിയറ്റ് ,മോണ്ട്ഗോമറി കൗണ്ടി കോൺഫ്രൻസ് സെന്റർ, ബെഥേസ്‌ഡേ (Bethesda) , ഗ്രേറ്റർ വാഷിങ്ങ്ടൺ ഡി സി യിൽ ഫൊക്കാന പ്രസിഡന്റ് ഡോ . ബാബു സ്റ്റീഫൻ , സെക്രട്ടറി കല ഷഹി കൺവെൻഷൻ ചെയർ ജോൺസൻ തങ്കച്ചൻ, ജനറൽ കൺവീനർ ജെയിംസ് ജോസഫ് , കൺവെൻഷൻ അസ്സോസിയേറ്റ് ചെയർസ് ആയ വിജോയി പാട്ടമാടി , ജിജോ ആലപ്പാട്ട് ,  കൺവെൻഷൻ ഫിനാൻസ് ഡയറക്ടർ നോബിൾ ജോസഫ് , കൺവെൻഷൻ കൾച്ചറൽ കോർഡിൻറ്റർ നാരായണൻ കുട്ടി മേനോൻ , ബീന ടോമി, കൺവെൻഷൻ പ്രസിഡന്റ്  വിപിൻ രാജ് , ട്രസ്റ്റീ ബോർഡ് മെംബെറും മുൻ പ്രസിഡന്റുമായ പോൾ കറുകപ്പള്ളിൽ, കൺവെൻഷൻ കമ്മിറ്റി മെംബേഴ്‌സ് ആയ സ്കറിയ വർഗീസ് , മനോജ് മാത്യു എന്നിവർ കൺവെൻഷൻ സെന്റർ ഭാരവാഹികളെ സന്ദർശിച്ചു ഒരുക്കങ്ങൾ വിലയിരുത്തി.

ചരിത്രത്തിൽ ആദ്യമായാണ് കൺവെൻഷന് ഒരു വർഷം മുമ്പുതന്നെ കൺവെൻഷന്റെ കാര്യങ്ങൾ ഹോട്ടലുമായി ചർച്ച ചെയ്തു ഒരുക്കങ്ങൾ വിലയിരുത്തുന്നത് . ഒരു ചരിത്ര കൺവെൻഷൻ ആണ് 2024 ഫൊക്കാന പ്ലാൻ ചെയ്യുന്നത്. അമേരിക്കയിലെയും ഇന്ത്യയിലെയും സമുഖ്യ, രാഷ്ട്രീയ രംഗത്തെ പ്രമുഖർ ഈ കൺവെൻഷനിൽ പങ്കെടുക്കും എന്ന് ഉറപ്പു നൽകിയിട്ടുണ്ട്.

വാഷിങ്ങ്ടൺ ഏരിയയിൽ ഏറ്റവും കൂടുതൽ ആളെ ഉൾകൊള്ളാൻ കഴിയുന്ന കൺവെൻഷൻ സെന്റർ ആണ് മാരിയറ്റ്. 1500 പേർക്ക് താമസിക്കുവാൻ ഉള്ള സൗകര്യം ഉള്ളു എങ്കിൽ കുടിയും 2000  ൽ അധികം ആളുകളെ ആണ് പ്രതിക്ഷിക്കുന്നതെന്നു പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു.

മുന്ന് ദിവസങ്ങളിലായി അരങ്ങേറുന്ന ഈ മലയാളി മഹാ സമ്മേളനത്തിന് ആതിഥ്യമരുളാന്‍ മാരിയറ്റ് ,മോണ്ട്ഗോമറി കൗണ്ടി കോൺഫ്രൻസ് സെന്റർ എന്തുകൊണ്ടും പര്യാപ്തമാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്ന് സന്ദർശിച്ച ഭാരവാഹികള്‍ ഒരേ സ്വരത്തിൽ അറിയിച്ചു.

ഈ കൺവെൻഷൻ ഫൊക്കാനയുടെ ചരിത്രത്തിന്റെ താളുകളിൽ അവിസ്മരണീമാക്കുവാൻ പരമാവധി ശ്രമിക്കുമെന്ന് ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു . ഫൊക്കാനയുടെ പേരും പ്രശസ്തിയും ഈ കണ്‍വൻഷൻ ലോകം മുഴുവൻ പരത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . നിരവധി പദ്ധികള്‍ നാം ആവിഷ്‌ക്കരിച്ചു നടപ്പിലാക്കിക്കഴിഞ്ഞു. നമുക്കു ഇനിയും വളരെ ദൂരം പോകാനുണ്ട് . നമ്മുടെ അര്‍ത്ഥപൂര്‍ണ്ണമായ ആ സഞ്ചാരത്തിനു വാഷിങ്ങ്ടൺ ഡി .സി കൺവെൻഷൻ ഒരു പാതയൊരുക്കലാണ്.

അമേരിക്കയിലെയും കാനഡയിലെയും തന്നെയല്ല ലോകത്തിന്റെ പല ഭാഗത്തുനിന്നും ഈ കൺവെൻഷന് എത്തുമെന്ന് പലരും അറിയിച്ചിട്ടുണ്ട്, എല്ലാ മലയാളികളെയൂം ഈ പ്രവാസി കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി ഡോ. കല ഷഹി പറഞ്ഞു.

ഫൊക്കാനായുടെ ഈ അന്തർദേശിയ കണ്‍വെൻഷനിൽ ഭാഗമാകുവാൻ നിങ്ങളെ ഓരോരുത്തരെയും ക്ഷണിക്കുന്നതായി പ്രസിഡന്റ് ഡോ . ബാബു സ്റ്റീഫൻ , സെക്രട്ടറി ഡോ. കലാ ഷഹി , ട്രഷർ ബിജു ജോൺ ,എക്സ്. വൈസ് പ്രസിഡന്റ് ഷാജി വർഗീസ് , ട്രസ്ടി ബോർഡ് ചെയർമാൻ സജി പോത്തൻ , വൈസ് പ്രസിഡന്റ് ചക്കോകുര്യൻ , ജോയിന്റ് സെക്രട്ടറി ജോയി ചക്കപ്പാൻ , അഡിഷണൽ ജോയിന്റ് സെക്രട്ടറി സോണി അമ്പൂക്കൻ , ജോയിന്റ് ട്രഷർ ഡോ . മാത്യു വർഗീസ്‌, ജോയിന്റ് അഡീഷണൽ ട്രഷർ ജോർജ് പണിക്കർ , വിമെൻസ് ഫോറം ചെയർ ഡോ . ബ്രിഡ്‌ജറ് ജോർജ് ,കൺവെൻഷൻ ചെയർമാൻ ജോൺസൻ തങ്കച്ചൻ , നാഷണൽ കമ്മിറ്റി മെംബേർസ് , ട്രസ്റ്റിബോർഡ് മെംബേർസ് , റീജണൽ വൈസ് പ്രെസിഡന്റുമാർ എന്നിവർ അറിയിച്ചു.

Join WhatsApp News
Mr Mamangam 2023-10-16 22:13:42
Another Mamangam for the Kerala politicians by US Pranchies for cheap photo opportunity, wasting their dollars.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക