Image

ഫോമ മിഡ് ടേം ജനറല്‍ബോഡി ഒക്‌ടോ. 21-ന് യോങ്കേഴ്‌സില്‍: ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

ഷോളി കുമ്പിളുവേലി Published on 14 October, 2023
ഫോമ മിഡ് ടേം ജനറല്‍ബോഡി ഒക്‌ടോ. 21-ന് യോങ്കേഴ്‌സില്‍: ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

ന്യൂയോര്‍ക്ക്: ഒക്‌ടോബര്‍ 21 ശനിയാഴ്ച യോങ്കേഴ്‌സില്‍ വച്ചു നടക്കുന്ന ഫോമ മിഡ് ടേം ജനറല്‍ബോഡി യോഗത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ആതിഥേയ റീജിയന്റെ ആര്‍.വി.പി ഷോളി കുമ്പിളുവേലി, നാഷണല്‍ കമ്മിറ്റി അംഗങ്ങളായ ഷിനു ജോസഫ്, ബെറ്റി ഉമ്മന്‍, ടീന ആശിഷ്,  എന്നിവര്‍ അറിയിച്ചു. 

യോങ്കേഴ്‌സിലെ സെന്‍ട്രല്‍ പാര്‍ക്ക് അവന്യൂവിലുള്ള പബ്ലിക് ലൈബ്രറി ഓഡിറ്റോറിയത്തില്‍ വച്ചാണ് ജനറല്‍ബോഡി യോഗം നടക്കുന്നത്. അമേരിക്കയിലും കാനഡയിലുമായി വിവിധ സ്റ്റേറ്റുകളില്‍ നിന്നും എണ്‍പതില്‍പ്പരം അംഗ സംഘടനകളുടെ പ്രതിനിധികള്‍ ഈ യോഗത്തില്‍ പങ്കെടുക്കും. അവര്‍ക്കുവേണ്ട ഹോട്ടല്‍ റിസര്‍വേഷനുകള്‍ പുരോഗമിക്കുന്നു. വിവിധ സ്ഥലങ്ങളില്‍ നിന്നും വെള്ളിയാഴ്ച വൈകുന്നേരത്തോടെ എത്തിച്ചേരുന്നവര്‍ക്ക് ഒത്തുചേരുവാനും, സൗഹൃദങ്ങള്‍ പുതുക്കാനുമുള്ള സൗകര്യങ്ങള്‍ സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. 

കൂടാതെ, യോഗത്തിനുശേഷം ശനിയാഴ്ച വൈകുന്നേരം ലൈവ് ഓക്കസ്ട്ര ബാന്റ്, തിരുവാതിര തുടങ്ങി വിവിധ കലാപരിപാടികളും എംപയര്‍ റീജിയന്‍ ഒരുക്കിയിട്ടുണ്ട്. സമ്മേളനത്തിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. 

എക്‌സിക്യൂട്ടീവ് കമ്മിറ്റി: ഷോളി കുമ്പിളുവേലി, തോമസ് ടി ഉമ്മൻ, ഷിനു ജോസഫ്, ബെറ്റി ഉമ്മന്‍, ടീന ആശിഷ്,  ജോണ്‍ സി വര്‍ഗീസ്, തോമസ് കോശി, പി.റ്റി. തോമസ്, എ.വി. വര്‍ഗീസ്, തോമസ് മാത്യു, എല്‍സി ജോബ്, പ്രദീപ് നായര്‍, ജോസ് മലയില്‍, കുര്യാക്കോസ് വര്‍ഗീസ്, തോമസ് സാമുവേല്‍, പോള്‍ ജോസ്, സജി ഏബ്രഹാം, വിജി ഏബ്രഹാം, തോമസ് ഉമ്മന്‍. 

റിസപ്ഷന്‍ കമ്മിറ്റി: ബെറ്റി ഉമ്മന്‍, ടീനാ ആശിഷ്, ലിസ് പോള്‍, റിനോജ് കോരുത്. 

രജിസ്‌ട്രേഷന്‍ കമ്മിറ്റി: കുര്യാക്കോസ് വര്‍ഗീസ്, ജോണ്‍ സി. വര്‍ഗീസ്, എല്‍സി ജോബ്, പോള്‍ ജോസ്.

ഫുഡ് കമ്മിറ്റി: തോമസ് സാമുവേല്‍, ആശിഷ് ജോസഫ്, ക്രിസ്റ്റിന്‍ കറുത്തേടം, ഫിലിപ്പോസ് ജോസഫ്. 

ട്രാന്‍സ്‌പോര്‍ട്ട് കമ്മിറ്റി: ജോസ് മലയില്‍, ബ്ലിസ്. 

ടൈം കീപ്പിംഗ്: ഷിനു ജോസഫ്. 

ഫോമാ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ് എംപയര്‍ റീജിയന്‍ സന്ദര്‍ശിക്കുകയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു. 

ഫോമ മിഡ് ടേം ജനറല്‍ബോഡി യോഗത്തിനുള്ള ഒരുക്കങ്ങള്‍ ഫോമ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, സെക്രട്ടറി ഓജസ് ജോണ്‍, ട്രഷറര്‍ ബിജു തോണിക്കടവില്‍, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജോ. സെക്രട്ടറി ഡോ. ജയ്‌മോള്‍ ശ്രീധര്‍, ജോ. ട്രഷറര്‍ ജയിംസ് ജോര്‍ജ് എന്നിവര്‍ സന്തുഷ്ടി പ്രകടിപ്പിച്ചു. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക